Latest News

ലാലിന്റെ പേരില്‍ വോട്ടു പിടിച്ച് സാബു ആര്‍മി; പോ മോനേ ദിനേശായെന്ന് ഓടിച്ച് ഫാന്‍സ്; പേളിഷ് ഫാന്‍സുകാരുമെല്ലാം ഇപ്പോള്‍ പേളി ഫാന്‍സ് മാത്രമായോ.?

Malayalilife
ലാലിന്റെ പേരില്‍ വോട്ടു പിടിച്ച് സാബു ആര്‍മി; പോ മോനേ ദിനേശായെന്ന് ഓടിച്ച് ഫാന്‍സ്;  പേളിഷ് ഫാന്‍സുകാരുമെല്ലാം ഇപ്പോള്‍ പേളി ഫാന്‍സ് മാത്രമായോ.?

ഫൈനലില്‍ എത്തിയതോടെ ഷോയ്ക്കുള്ളില്‍ വിജയിക്കാന്‍ ബിഗ്ബോസ് അംഗങ്ങള്‍ അടവുകള്‍ പയറ്റുന്ന പോലെ ഷോയ്ക്ക് പുറത്ത് ഇവരുടെ ഫാന്‍സുകാരും എല്ലാ അടവും പ്രയോഗിച്ച് തങ്ങളുടെ മത്സാര്‍ഥിക്ക് വോട്ട് നേടാവുള്ള തന്ത്രപാടിലാണ്. എസ്പിഎസ് ഫാന്‍സുകാരും പേളിഷ് ഫാന്‍സുകാരുമെല്ലാം ഇപ്പോള്‍ പേളി ഫാന്‍സ് മാത്രമായി ചുരുങ്ങി. സാബുവും പേളിയുമാണ് ഇപ്പോള്‍ ഷോയില്‍ നേര്‍ക്കുനേരുള്ളത്. അതേസമയം സാബു ഫാന്‍സ് ഇപ്പോള്‍ വെറും ചീപ് നമ്പരുമായി രംഗത്തിറങ്ങിയിരിക്കുകയാണ് എന്നാണ് പേളി ഫാന്‍സിന്റെ ആരോപണം.
 
സാക്ഷാല്‍ മോഹന്‍ലാലിന്റെ പേര് പറഞ്ഞാണ് ഇപ്പോള്‍ സാബു ഫാന്‍സിന്റെ വോട്ട് പിടുത്തം എന്നതാണ് മറ്റ് ഫാന്‍സുകാരെ ഒരേ പോലെ ചൊടിപ്പിച്ചിരിക്കുന്നത്. ലാലിന്റെ ആരാധകരെല്ലാം സാബുമോന് വോട്ടു ചെയ്യുമെന്ന് പറഞ്ഞാണ് സാബു ആര്‍മി വോട്ട് പിടുത്തം നടത്തുന്നത്. ഇതിനായി പല ചിത്രങ്ങള്‍ വരെ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് ശരിയല്ലെന്നും സാബു ആര്‍മിയോട് നീ പോ മോനേ ദിനേശാ എന്നുമാണ് ലാലേട്ടന്‍ ഫാന്‍സുകാര്‍ പറയുന്നത്. ഇത്ര ചീപ്പായി വോട്ട് പിടിക്കാന്‍ സാബു ആര്‍മിക്ക് നാണമാവില്ലേ എന്നും ഇവര്‍ ചോദിക്കുന്നുണ്ട്. മുമ്പ് മോഹന്‍ലാലിനെ കളിയാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് സാബുവിന്റെ അക്കൗണ്ടില്‍ കൂട്ടത്തോടെ എത്തി പൊങ്കാല ഇട്ട ലാല്‍ ഫാന്‍സിന്റെ ആക്രമണത്തില്‍ ഫേസ്ബുക്ക് വരെ പൂട്ടേണ്ടിവന്ന ആളാണ് സാബു.
 
മോഹന്‍ലാല്‍ അവതാരകനായ ഷോയില്‍ എല്ലാ മത്സരാര്‍ഥികളും തങ്ങള്‍ക്ക് സമന്‍മാരാണെന്നാണ് ലാലേട്ടന്‍ ഫാന്‍സുകാര്‍ പറയുന്നത്.  ഷോയിലെത്തുംമുമ്പ് പലവട്ടം ലാലിനെ അധിക്ഷേപിച്ചിട്ടുള്ള സാബു ഇപ്പോള്‍ ലാലേട്ടന്‍ എന്നു വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ പോലും തങ്ങള്‍ക്ക് പുച്ഛമാണെന്നാണ് ഇവര്‍ പറയുന്നത്. മോഹന്‍ലാലിന്റെ തന്തയ്ക്ക് വരെ വിളിച്ചിട്ടുളള സാബുവിന്റെ ഫാന്‍സിന് ഇപ്പോള്‍ ആ വലിയ മനുഷ്യന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാന്‍ നാണമാവില്ലേയെന്നും ഇവര്‍ ചോദിക്കുന്നുണ്ട്. എന്തായാലും ലാലേട്ടന്‍ പേരും പറഞ്ഞ് വോട്ടു പിടിക്കുന്നതിനുള്ള വെള്ളം വാങ്ങി വയ്ക്കാനും അതിന്റെ പേരില്‍ സാബുവിന് വോട്ട് കിട്ടില്ലെന്നും ഇവര്‍ പറയുന്നു.

Read more topics: # Pearle Maaney,# sabu,# bigg boss
Pearle Maaney, sabu, bigg boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES