ബിഗ് ബോസ് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് പേളി ശ്രീനി പ്രണയം പൂവണിയുമോ എന്ന് കാത്തിരിക്കുന്നത്. ഇവരുടെ പ്രണയം വെറും അഭിനയമാണെന്ന് ബിഗ്ബോസിന് ഉള്ളില്‍ ഉള്ളവര്‍ തന്നെ പറഞ്ഞിരുന്നപ്പോഴും പേളിഷ് ഫാന്‍സുകാര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിഗ്ബോസ് വീട്ടിനുള്ളില്‍ നിന്നും കേള്‍ക്കുന്ന കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത് ഇരുവരുടെയും പ്രണയം തകര്‍ച്ചയുടെ വക്കില്‍തന്നെ ആണെന്നാണ്.
ഇന്നലെയാണ് ഇതു സംബന്ധിച്ച് ശ്രീനിയും പേളിയും തമ്മില്‍ ബിഗ്ബോസില്‍ തര്‍ക്കം നടന്നത്. പേളി തന്നെ ഒഴിവാക്കുന്നതായി തോന്നുവെന്ന് ശ്രീനി പേളിയോട് തുറന്നു പറയുകയായിരുന്നു. തന്നെ പ്രണയിച്ചതില്‍ കുറ്റബോധം തോന്നിതുടങ്ങിയെങ്കില്‍ എല്ലാം ബിഗ്ഗ് ബോസ് വീട്ടില്‍ തന്നെ അവസാനിപ്പിച്ചു പോകാന്‍ പേളിയോട് ശ്രീനി പറഞ്ഞു. പേളി ഇപ്പോള്‍ തന്നോട് സംസാരിക്കുന്നില്ലെന്നും രാത്രിയില്‍ വളരെ നേരത്തെ ഉറക്കം വരുന്നുവെന്ന് പറഞ്ഞ് പോകുന്നുവെന്നതുമാണ് ശ്രീനി ഇതിനു കാരണമായി പറഞ്ഞത്. എല്ലാവരും തന്നോട് ഇതു ചോദിക്കുന്നുവെന്നും പേളിയോട് ശ്രീനി പറഞ്ഞു. എന്നാല്‍ തന്നെയാണ് ശ്രീനി അവഗണിക്കുന്നതെന്നായിരുന്നു പേളിയുടെ മറുപടി. ശ്രീനി ഇപ്പോള്‍ കാരണങ്ങള്‍ കണ്ടെത്തി വഴക്കിടുകയാണെന്നും താന്‍ നേരത്തെ ഉറങ്ങിയത് സുഖമില്ലാത്തതിനാല്‍ ആണെന്നും പേളി പറഞ്ഞു. എല്ലാവരും പറയുന്നത് എന്തിന് ശ്രദ്ധിക്കുന്നുവെന്നും പേളി ചോദിച്ചു. തുടര്‍ന്ന് തനിക്ക് വീട്ടിലേക്കു പോകണമെന്നും ഇവിടെ നില്‍ക്കാന്‍ പറ്റുന്നില്ലെന്നും പേളി കണ്ണീരോടെ പറഞ്ഞു. ശ്രീനി ഇവിടെ ഉളളപ്പോള്‍ എന്തിന് പുറത്തു പോകണം എന്ന് ചോദിച്ച് ബിഗ്ഗ്ബോസ് അംഗങ്ങള്‍ തുടര്‍ന്ന് ഇവര്‍ തമ്മിലുളള പിണക്കത്തെക്കുറിച്ച് ശ്രീനിഷിനോടു ചോദിച്ചു
ബിഗ്ഗ്ബോസിലെ സംഭവങ്ങള്‍ കുടുംബാംഗങ്ങള്‍ കണ്ടാല്‍ എന്തു വിചാരിക്കുമെന്നും അവര്‍ക്ക് വിഷമം ആകുന്നുണ്ടെന്നു തോന്നുന്നെന്നും പേളി പറഞ്ഞതായും അതിനു മറുപടിയായി എനിക്കും കുടുംബമില്ലേ അവരും കാണുന്നതല്ലേ എന്നും തന്നെ സ്നേഹിച്ചത് തെറ്റാണെന്ന തോന്നലുണ്ടങ്കില്‍ പ്രണയം ബിഗ്ഗബോസ് ഹൗസില്‍ വച്ചു തന്നെ അവസാനിപ്പിക്കാമെന്നും താന്‍ മറുപടി നല്‍കിയതായി ശ്രീനി പറഞ്ഞു. പേളി ഉളളപ്പോള്‍ തനിക്ക് ഇവിടെ വിട്ടു പോകണമെന്ന് തോന്നുന്നില്ലോ എന്നും പിന്നെന്തുകൊണ്ടാണ് താന്‍ ഇവിടെ ഉളളപ്പോഴും പേളിക്ക് വീട്ടില്‍ പോകണമെന്ന് പറയുന്നതെന്നും ശ്രീനീഷ് സംശയം പ്രകടിപ്പിച്ചു. ഇതിനെ ബിഗ്ഗ്ബോസ് അംഗങ്ങളും അനുകൂലിക്കുകയായിരുന്നു. തങ്ങളുടെ ഫൈറ്റ് കണ്ട് ആരും സുഖിക്കണ്ട എന്നു പറഞ്ഞ് രാത്രി ശ്രീനിഷ് പേളിയുടെ കിടക്കയ്ക്കരികില്‍ എത്തുകയും പിണക്കം പറഞ്ഞ് പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ഇത് താല്കാലികമാണെന്നും ഷോ തീരുന്നതോടെ ഇവരുടെ പ്രണയവും തീരുമെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്.