Latest News

കിംഗ് ഓഫ് കൊത്ത ഒടിടിയിലേക്ക്; ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ വെള്ളിയാഴ്ച്ച മുതല്‍ സ്വീകരണമുറിയിലേക്ക്

Malayalilife
topbanner
 കിംഗ് ഓഫ് കൊത്ത ഒടിടിയിലേക്ക്; ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ വെള്ളിയാഴ്ച്ച മുതല്‍ സ്വീകരണമുറിയിലേക്ക്

തിയറ്ററുകളില്‍ പ്രതീക്ഷ വിജയം കൈവരിക്കാന്‍ സാധിക്കാതിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഓണം റിലീസായി എത്തിയ ചിത്രത്തിന് ഇന്‍ഷ്യല്‍ കളക്ഷന് പുറമെ ബോക്‌സ്ഓഫീസില്‍ മറ്റൊരു ചലനം സൃഷ്ടിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. 

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുകയാണ് കിങ് ഓഫ് കൊത്തയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബര്‍ 29 വെള്ളിയാഴ്ചയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ ഒടിടി റിലീസ്.

ദുല്‍ഖര്‍ സല്‍മാന്റെ ഇന്ത്യന്‍ മാസ് ആക്ഷന്‍ ഡ്രാമ കിംഗ് ഓഫ് കൊത്ത ഒടിടിയിലേക്ക്. റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ചിത്രം ഈ വെള്ളിയാഴ്ച സ്ട്രീമിങ് ആരംഭിക്കും. 

അഭിലാഷ് ജോഷി- ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ എത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഷെരിഫ് മാസ്റ്ററാണ് നൃത്ത സംവിധാനം. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ.

ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

king of kotha hotstar

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES