Latest News

ദുല്‍ഖറിന്റെ മാസ് ആക്ഷന്‍ രംഗങ്ങളുമായി ട്രെയിലറെത്തി; ട്രെയിലര്‍ പങ്കുവച്ച് ആശംസ നേര്‍ന്ന് ഷാരൂഖ് ഖാന്‍ അടക്കമുള്ള താരങ്ങള്‍; പ്രണയവും പകയും ആക്ഷനും കോര്‍ത്തിണക്കിയെത്തിയ ട്രെയിലര്‍ കാണാം

Malayalilife
topbanner
ദുല്‍ഖറിന്റെ മാസ് ആക്ഷന്‍ രംഗങ്ങളുമായി ട്രെയിലറെത്തി; ട്രെയിലര്‍ പങ്കുവച്ച് ആശംസ നേര്‍ന്ന് ഷാരൂഖ് ഖാന്‍ അടക്കമുള്ള താരങ്ങള്‍; പ്രണയവും പകയും ആക്ഷനും കോര്‍ത്തിണക്കിയെത്തിയ ട്രെയിലര്‍ കാണാം

ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ കിങ് ഓഫ് കൊത്തയുടെ ട്രെയിലര്‍ പുറത്ത്. ഷാറുഖ് ഖാന്‍, മോഹന്‍ലാല്‍, സൂര്യ, നാഗാര്‍ജുന തുടങ്ങിയ വമ്പന്‍ താരങ്ങളാണ് ട്രെയിലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. മിനിറ്റുകള്‍കൊണ്ട് പതിനായിരക്കണക്കിനാളുകള്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞു. ദുല്‍ഖറിന്റെ മാസ് ലുക്കും കിടിലന്‍ ഡയലോഗുകളുമാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. 

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ്: റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി.ആര്‍.ഒ.-: പ്രതീഷ് ശേഖര്‍.

King of Kotha Official Trailer Dulquer Salmaan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES