Latest News

ലോകത്തിലെ ഏറ്റവും വലിയ കലാകാരന്‍ നമ്മെ വിട്ടുപോയിരിക്കുന്നു; ജീവിതത്തിലും, സെറ്റിലും, ഫോണിലും, വലിയ സ്‌ക്രീനിലും ഞാന്‍ നിന്നെ ഒരുപാട് മിസ്സ് ചെയ്യും; നാന പടേക്കറുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി അനില്‍ കപൂര്‍

Malayalilife
ലോകത്തിലെ ഏറ്റവും വലിയ കലാകാരന്‍ നമ്മെ വിട്ടുപോയിരിക്കുന്നു; ജീവിതത്തിലും, സെറ്റിലും, ഫോണിലും, വലിയ സ്‌ക്രീനിലും ഞാന്‍ നിന്നെ ഒരുപാട് മിസ്സ് ചെയ്യും; നാന പടേക്കറുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി അനില്‍ കപൂര്‍

നാന പടേക്കറുടെ വിയോഗത്തില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് താരം അനില്‍ കപൂര്‍. സ്നേഹത്തോടെ അദ്ദേഹത്തെ 'നന്യ' എന്ന് അഭിസംബോധന ചെയ്ത താരം, ലോകത്തിലെ ഏറ്റവും വലിയ കലാകാരന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

'എന്റെ സുഹൃത്ത് എന്നെ വിട്ടുപോയി.. ആദ്യം സതീഷും ഇപ്പോള്‍ എന്റെ നന്യയും. നന്യ, നീ പെട്ടെന്ന് വളരെ വേഗം പോയി.. ലോകത്തിലെ ഏറ്റവും വലിയ കലാകാരന്‍ നമ്മെ വിട്ടുപോയിരിക്കുന്നു. ജീവിതത്തിലും, സെറ്റിലും, ഫോണിലും, വലിയ സ്‌ക്രീനിലും ഞാന്‍ നിന്നെ ഒരുപാട് മിസ്സ് ചെയ്യും' എന്നായിരുന്നു അനില്‍ കപൂറിന്റെ വാക്കുകള്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സൂപ്പര്‍ഹിറ്റ് ചിത്രമായ 'വെല്‍ക്കം' സിനിമ ഫ്രാഞ്ചൈസിയിലെ 'ഉദയ്', 'മജ്നു' എന്നീ പ്രശസ്തമായ കഥാപാത്രങ്ങളിലൂടെ നാന പടേക്കറും അനില്‍ കപൂറും പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായി മാറി. വെള്ളിത്തിരയിലെ ഈ അപൂര്‍വ്വ കൂട്ടുകെട്ട് പോലെ യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും തമ്മില്‍ വലിയ സൗഹൃദമാണ് ഉണ്ടായിരുന്നത്.

അതേസമയം ഗോവയിലെ ഡോണ പൗളയിലുളള വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നാന പടേക്കറുടെ അന്ത്യം. ഇന്നലെ പുലര്‍ച്ചെ വീട്ടിനുളളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Anil Kapoor remembers Nana Patekar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES