സോഷ്യല്‍ മീഡിയയില്‍ പൃഥ്വിക്ക് തുടരെ നെഗറ്റീവ് കമന്റുകളും ട്രോളുകളുമാണ്. ഇതിനെതിരെ സംസാരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മ നടി മല്ലിക സുകുമാരന്‍.കുറച്ച് പേര്‍ തയ്യാറെടുത്ത് വരും. മോശം കമന്റിടാന്‍. തുടരും സിനിമയെ പ്രശംസിച്ച ഒരുത്തന്‍ പറഞ്ഞത് എമ്പുരാനൊക്കെ എന്തോന്ന് പടം എന്നാണ്. അവന്റെ ഉദ്ദേശ്യം തുടരും നല്ലതാണെന്ന് പറയുകയല്ല.
രാജു തരുണ്‍ മൂര്‍ത്തിയെ പോയി കണ്ട് പഠിക്കട്ടെയെന്നും പറഞ്ഞു. പാവം പിടിച്ച തരുണ്‍ മൂര്‍ത്തി എന്റെ കുഞ്ഞിനെ എപ്പോഴും നല്ല രീതിയിലേ കണ്ടിട്ടുള്ളൂ. മോഹന്‍ലാല്‍ അതിനേക്കാള്‍ നല്ലതേ പറയൂ. ആന്റണിയും അതെ. ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത സങ്കടമാണ് അവന്. ഞാനിതൊക്കെ കണ്ട് ചിരിക്കും. എല്ലാ പടവും കണ്ട് ഒരുത്തന്‍ ഇങ്ങനെ പറയും.
അഭിനയിക്കുന്ന പടത്തില്‍ പ്രൊഡ്യൂസര്‍ക്ക് നഷ്ടം വരാതിരിക്കാന്‍ കൂടെ നില്‍ക്കുന്ന ആര്‍ട്ടിസ്റ്റാണ് രാജു. അവനെക്കൊണ്ട് കഴിയുന്നത് പോലെ അവന്‍ എല്ലാ കാര്യങ്ങളിലും കൂടെ നില്‍ക്കും. ലൂസിഫര്‍ തൊട്ട് ഞാന്‍ കാണുന്നതാണ്. കേരളത്തിന്റെ ബോര്‍ഡര്‍ വിട്ട് കഴിഞ്ഞാല്‍ പൃഥ്വിരാജിനോട് എല്ലാവര്‍ക്കും വലിയ സ്‌നേഹമാണ്. ഇവിടെ എന്താണ് കുഴപ്പം. ഖലീഫയും വിലായത്ത് ബുദ്ധയും ഓടിയില്ലെന്ന് പറയുന്നു. വിലായത്ത് ബുദ്ധ ഓടിയില്ലെന്നത് സത്യമാണ്.
വിമര്‍ശിക്കുന്നവര്‍ ആണോ പൃഥ്വിരാജിനെ ശുപാര്‍ശ ചെയ്ത് ഇന്‍ഡസ്ട്രിയില്‍ കൊണ്ട് വന്നത്. അവരുടെ പടങ്ങളിലൂടെയാണോ അവന്‍ വളര്‍ന്നത്. അവരാണോ അവനെ പാന്‍ ഇന്ത്യന്‍ നടനാക്കിയത്. ഇനിയും അവന്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ വരും. എനിക്ക് നല്ല വിശ്വാസമുണ്ട് എന്റെ മകനിലെന്നും മല്ലിക സുകുമാരന്‍ പറയുന്നു.