Latest News

തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ രംഗണ്ണനും പിള്ളേരും സ്വീകരണ മുറികളിലേക്ക്; ഫഹദ് ചിത്രം നാളെ മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രിമിംഗ്

Malayalilife
topbanner
തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ രംഗണ്ണനും പിള്ളേരും സ്വീകരണ മുറികളിലേക്ക്; ഫഹദ് ചിത്രം നാളെ മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രിമിംഗ്

ഹദ് ഫാസിലിന്റെ സിനിമ ജീവിതത്തിലെ ദി ബെസ്റ്റ് ആയി മാറിയിരിക്കുകയാണ് ആവേശം.ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കഴിഞ്ഞ ദിവസമാണ് 150 കോടി ക്ലബ്ബില്‍ എത്തിയത്.

റിലീസിന്റെ ആദ്യദിനം മുതല്‍  ഹൗസ് ഫുള്ളോടെ മുന്നേറുന്ന ചിത്രത്തിന്റെ ആവേശം കെട്ടടങ്ങും മുമ്പേ ഇതാ ഒടിടിയിലേയ്ക്കും ചിത്രം എത്തുകയാണ്.മെയ് ഒന്‍പതിന് ചിത്രം ഒടിടിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

റിലിസ് ചെയ്ത് ഒരുമാസം ആകുമ്പോഴാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിക്കുന്നത്. 66 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തത്. ഫഹദ് ഫാസിലിന്റെ കരിയരിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും ആവേശം മാറി.

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, ഹിപ്സ്റ്റര്‍. മിഥുന്‍ ജെ.എസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം സമീര്‍ താഹിര്‍ സംഗീതം സുഷിന്‍ ശ്യാം. അന്‍വര്‍ റഷീദ്
എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് നിര്‍മ്മാണം. നസ്രിയ നസീമും നിര്‍മ്മാണ പങ്കാളിയാണ്. 

വരികള്‍ വിനായക് ശശികുമാര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെ. ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വി.എഫ്.എക്സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റില്‍ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌നേക്ക് പ്ലാന്റ്.

Read more topics: # ആവേശം
Fahadh Faasils Aavesham to stream on Prime Video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES