Latest News

ഫഹദിന്റെ ആവേശവും ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷും ഇന്ന് മുതല്‍ തിയേറ്റുറുകളില്‍; രംഗണ്ണനായി ഫഹദത്തെത്തുന്ന ചിത്രത്തിന്റെ വെല്‍ക്കം ടീസര്‍ പുറത്ത്

Malayalilife
topbanner
ഫഹദിന്റെ ആവേശവും ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷും ഇന്ന് മുതല്‍ തിയേറ്റുറുകളില്‍; രംഗണ്ണനായി ഫഹദത്തെത്തുന്ന ചിത്രത്തിന്റെ വെല്‍ക്കം ടീസര്‍ പുറത്ത്

'രോമാഞ്ചം ' എന്ന് സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ആവേശം ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി,സജിന്‍ ഗോപു,പ്രണവ് രാജ്, മിഥുന്‍ ജെ എസ്,റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍,പൂജ മോഹന്‍രാജ്,നീരജ് രാജേന്ദ്രന്‍,തങ്കം മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്,ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിര്‍ നിര്‍വ്വഹിക്കുന്നു.വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകരുന്നു.എഡിറ്റര്‍-വിവേക് ഹര്‍ഷന്‍,
പ്രോജക്ട് സിഇഒ-മൊഹസിന്‍ ഖായിസ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-എ ആര്‍ അന്‍സാര്‍,ലൈന്‍ പ്രൊഡ്യൂസര്‍-പി കെ ശ്രീകുമാര്‍,പ്രൊഡക്ഷന്‍ ഡിസൈന്‍-അശ്വിനി കാലേ, കോസ്റ്റുംസ്-മഹര്‍ ഹംസ,മേക്കപ്പ്-ആര്‍ ജി വയനാടന്‍, ഓഡിയോഗ്രഫി-വിഷ്ണു ഗോവിന്ദ്,ആക്ഷന്‍-ചേതന്‍ ഡിസൂസ,വിഎഫ്എക്‌സ്-എഗ്ഗ് വൈറ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് ശേഖര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ അപ്പുക്കുട്ടന്‍,സുമിലാല്‍ സുബ്രമണ്യന്‍,സ്റ്റില്‍സ്-രോഹിത് കെ സുരേഷ്,നിദാദ് കെ എന്‍,ഡിസൈന്‍-അഭിലാഷ് ചാക്കോ,വിതരണം-എ ആന്റ് എ റിലീസ് 
പി ആര്‍ ഒ-എ എസ് ദിനേശ്.

ജയ് ഗണേഷ് 'ഇന്നു മുതല്‍.

ഉണ്ണി മുകുന്ദന്‍,മഹിമാ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന' ജയ് ഗണേഷ്  ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.ജോമോള്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഹരീഷ് പേരടി, അശോകന്‍,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയ  പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,മനു മഞ്ജിത്ത്,വാണി മോഹന്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സംഗീത് പ്രതാപ്.സൗണ്ട് ഡിസൈന്‍-തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍,കോസ്റ്റ്യൂംസ്-വിപിന്‍ ദാസ്,സ്റ്റില്‍സ്-നവീന്‍ മുരളി,
ഡിസൈന്‍സ്-ആന്റണി സ്റ്റീഫന്‍,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍ എസ്,
ഡിഐ-ലിജു പ്രഭാകര്‍,വിഎഫ്എക്‌സ്-ഡിടിഎം,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-
സഫി ആയൂര്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്-വിപിന്‍ കുമാര്‍,ടെന്‍ ജി മീഡിയ,
പി ആര്‍ ഒ-എ എസ് ദിനേശ്.

Aavesham Welcome Teaser

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES