മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് മനോജ് കുമാറും ബീനാ ആന്റണിയും. വര്‍ഷങ്ങളുടെ അനുഭവപരിചയവുമായാണ് ഇരുവരും ഈ മേഖലയില്‍ തുടരുന്നത്. അഭിനയ രംഗത്ത് മാത്രമല്ല ഡബ്ബിംഗ് രംഗത്തും തന്റെതായ ഇടം കണ്ടെത്തിയിട്ടുള്ള താരമാണ് മനോജ് .മലയാള സിനിമക്ക് വേണ്ടിയും മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് വേണ്ടിയും മനോജ് ഡബ്ബ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ബിഗ്ബോസിലെ രജിത് കുമാറിനെ പറ്റി താരം ഇട്ട ഒരു ഫേസ് ബുക്ക് ലൈവാണ് വൈറല്‍ ആയി മാറിയിരിക്കുന്നത്
മലയാളം സീരിയലുകളില്‍ സ്ഥിരം സാന്നിധ്യമാണ് നടന്‍ മനോജും ഭാര്യ ബീന ആന്റണിയും. ഇപ്പോള്‍ ബിഗ്ബോസിനെപറ്റിയുള്ള നടന്റെ പ്രതികരണമാണ് വൈറലാകുന്നത്. ബിഗ്ബോസിലേക്ക് വരൂ എന്ന ഒരു ആരാധകനോടുള്ള ചോദ്യത്തിന് ഉത്തരവുമായിട്ടാണ് മനോജ് എത്തിയത്. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. അതിനായി ഓഡിഷന് പോയിരുന്നു. പക്ഷെ അവര്‍ എന്നെ എടുത്തില്ല. ഞാന്‍ ആപ്റ്റ് ആണ് എന്ന് അവര്‍ക്ക് തോന്നിക്കാണില്ല. അതാകും എടുക്കാഞ്ഞത് എന്നാണ് താരം പറയുന്നത്. അതൊടൊപ്പം തന്നെ ബിഗ്ബോസിന്റെ ചില കാര്യങ്ങളിലും തന്റെ അഭിപ്രായം അദ്ദേഹം പങ്കുവച്ചു.
രജിത് സാറിനെ എല്ലാവരും കൂടിയാണ് വളഞ്ഞിട്ടു ആക്രമിക്കുന്നത്. അത് ശരിയാണ് എന്ന് തോന്നുന്നില്ലെന്നാണ് മനോജ് പറഞ്ഞത്. കഴിഞ്ഞ വര്ഷം ഇതേ പോലെ ആയിരുന്നില്ല. ഒരാളെ മാത്രം ടാര്‍ജറ്റ് ചെയ്യുന്ന രീതി അന്നത്തെ സീസണില്‍ ഉണ്ടായിരുന്നില്ല. ഇത് ഒരാളെ മാത്രമാണ് ഒറ്റപെടുത്തുന്നത് ടാര്‍ഗറ്റ് ചെയ്യുന്നത്. എനിക്ക് ഇപ്പോള്‍ ബിഗ്ബോസില്‍ പങ്കെടുക്കണം എന്ന് തോന്നുന്നു അദ്ദേഹത്തിന് ഒരു പിന്തുണ നല്‍കാനും ആഗ്രഹമുണ്ട്. അദ്ദേഹത്തെ അത്ര പരിചയം ഇല്ല. എന്നാല്‍ അതില്‍ പങ്കെടുക്കുന്ന മറ്റാളുകള്‍ എന്റെ പരിചയക്കാരാണ്.
ഇപ്പോള്‍ ഞാന്‍ രജിത്തിന്റെ ഫാനാണ്. ഞാന്‍ മാത്രം അല്ല. എന്റെ കുടുംബം മുഴുവനും അദ്ദേഹത്തിന്റെ ഫാനായി മാറി. ഞാന്‍ ഇങ്ങനെ പറയുമ്പോള്‍ മറ്റുള്ളവരുടെ ആരാധകര്‍ എന്നെ പൊങ്കാല ഇടുമായിരുക്കും. എങ്കിലും എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു എന്നെ ഉള്ളൂ. ഞാന്‍ അവിടെ ഉണ്ടായിരുന്നുവേങ്കില്‍, ഈ അനീതിയ്ക്ക് സമ്മതിക്കില്ലായിരുന്നു. ഫുക്രുവിന്റെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു പക്ഷേ അവന്‍ എന്താണ് അച്ഛന്റെ പ്രായം ഉള്ള വ്യക്തിയോട് ചെയ്തതത്. അതൊക്കെ കാണുമ്പൊള്‍ വിഷമം തോന്നുന്നു എട്ടാം ക്ളാസില്‍ പഠിക്കുന്ന എന്റെ മകന്‍ അദ്ദേഹത്തിന് വയ്യാതെ വന്നപ്പോള്‍ കരഞ്ഞു. വിതുമ്പികൊണ്ടാണ് അന്ന് അവന്‍ അദ്ദേഹത്തെ കുറിച്ച് സംസാരിച്ചതെന്നും മനോജ് പറയുന്നു. ലാലേട്ടന്‍ വന്നപ്പോള്‍ ഫുക്രുവിനെ ശാസിക്കേണ്ടിയിരുന്നതായും മനോജ് വ്യക്തമാക്കി. വൈറലാകുന്ന ഫേസ്ബുക്ക് ലൈവ് കാണാം.