ഉപ്പും മുളകിലേക്കും ലച്ചു ഉടൻ മടങ്ങി വരുമെന്ന് സൂചന; വീഡിയോ വൈറല്‍

Malayalilife
topbanner
ഉപ്പും മുളകിലേക്കും ലച്ചു ഉടൻ മടങ്ങി വരുമെന്ന് സൂചന; വീഡിയോ  വൈറല്‍

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുളള പരമ്പരയാണ് ഉപ്പും മുളകും. വ്യത്യസ്തമായ അവതരണമാണ് സീരിയലിനെ ജനഹൃദയങ്ങളില്‍ ഇടം നേടിക്കൊടുത്തത്. ഇടയ്ക്ക് വച്ച് ലച്ചുവായി എത്തുന്ന ജൂഹി സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കഥകളായിരുന്നു പരമ്പരയിലൂടെ  പറഞ്ഞിരുന്നത്. ബാലചന്ദ്രന്‍ തമ്പിയും നീലുവും അഞ്ചുമക്കളുമാണ് സീരിയലിന്റെ ഹൈലൈറ്റ്. ഇടയ്ക്ക് വച്ച് പാറുക്കുട്ടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങില്‍ മുന്നേറുകയായിരുന്നു. സീരിയലിലെ ലച്ചുവിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ വിവാഹത്തോടെ സീരിയലില്‍ നിന്നും ജൂഹി പിന്മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ  ചാനൽ ലച്ചു പങ്കെടുത്ത ഒരു എപ്പിസോഡിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. ഇത് കണ്ടതോടെ ലച്ചു തിരികെ വരുമോ എന്ന് തരത്തിലുള്ള ചോദ്യങ്ങളും ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുകയാണ്.

അതേ സമയം  ആരാധകര്‍ ലെച്ചുവിനോട് തിരിച്ച്‌ വരാന്‍ പറയുകയാണ്. ലെച്ചുവിനെ കുറിച്ച്‌ വീണ്ടും ചര്‍ച്ചകൾ ആരംഭിച്ചത് കഴിഞ്ഞ ആഴ്ച പരമ്ബരയിലേക്ക് എത്തിയ പൂജ ജയറാം ശ്രദ്ധിക്കപ്പെട്ടതോടെ ആണ് . ലെച്ചുവിന്റെ സമാനമായ മുഖച്ഛായയാണ് പൂജയ്ക്കുമുള്ളത്.  എന്നാൽ പൂജയ്ക്ക്  ലെച്ചുവിന്റെ കുറവ് പരിഹരിക്കാന്‍ സാധിക്കുമെന്നാണ്  ആരാധകർ തുറന്ന് പറയുന്നത്. എന്നാൽ  ഒരു വിഭാഗം ലെച്ചുവിന് പകരം ലെച്ചു മാത്രമേ ഉള്ളുവെന്ന നിലപാടിലാണ് ഉറച്ച് നില്കുന്നത്. 

തല്‍കാലം താന്‍ മാറി നില്‍ക്കുന്നത് പഠനാവശ്യങ്ങള്‍ക്ക് വേണ്ടി ആണ് എന്ന് ജൂഹി പറഞ്ഞിരുന്നു. ഇത് കൂടാതെ  വിവാഹമുണ്ടാവുമെന്ന കാര്യം കൂടി സൂചിപ്പിക്കുകയും ചെയ്‌തിരുന്നു.  അടുത്ത വര്‍ഷത്തോടെയായിരിക്കും ജൂഹിയുടെ വിവാഹം.

 പലപ്പോഴായി വൈറലായ വീഡിയോസ് ഉപ്പും മുളകിന്റെയും വൈറല്‍ കട്ട്‌സ് എന്ന പേരില്‍ ചാനൽ  പങ്കുവെക്കാറുണ്ടായിരുന്നു.  ലെച്ചു അഭിനയിച്ചിരുന്ന സമയത്തെ ഒരു എപ്പിസോഡ് അത്തരത്തിലാണ് പുതിയൊരു പോസ്റ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ജൂഹിയുടെ തിരിച്ച്‌ വരവാണോ ഇത് സൂചിപ്പിക്കുന്നതെന്ന സംശയവും ഉയർന്നിരിക്കുകയാണ്.  എന്നാൽ ഇപ്പോൾ ലച്ചുവിന്റെ തിരികെ ഉള്ള മടങ്ങി വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.


 

Lachu may be come back in uppum mulakum

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES