Latest News

കസ്തൂരിമാനിലെ കല്ലുമോള്‍ ഇനി തമിഴിലെ നായിക; കൃഷ്ണപ്രിയയുടെ പുതിയ സീരിയലിന്റെ റൊമാന്റിക് പ്രൊമോ വീഡിയോ വൈറല്‍

Malayalilife
 കസ്തൂരിമാനിലെ കല്ലുമോള്‍ ഇനി തമിഴിലെ നായിക; കൃഷ്ണപ്രിയയുടെ പുതിയ സീരിയലിന്റെ റൊമാന്റിക് പ്രൊമോ വീഡിയോ വൈറല്‍

സ്തൂരിമാന്‍ സീരിയലിലെ കാവ്യയുടെ അനുജത്തി കല്ലുമോളായി അഭിനയിക്കുന്ന താരമാണ് കൃഷ്ണപ്രിയ. സീരിയലിലെ കാലുവയ്യാത്ത കുട്ടിയുടെ കഥാപാത്രമായി താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നു. എന്നാല്‍ കുറച്ചു എപിസോഡുകളിലായി കൃഷ്ണപ്രിയയെ കാണാന്‍ ഇല്ലായിരുന്നു. അതേസമയം സീ തമിഴില്‍ ഒരു സീരിയലില്‍ നായികയായി താരം എത്തുന്നുവെന്ന് വാര്‍ത്ത പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കയാണ്. ഇനി കസ്തൂരിമാനിലേക്ക് കൃഷ്ണപ്രിയ എത്തില്ലേ എന്ന ആകാംഷയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക്.

കസ്തൂരിമാനില്‍ നായികയായ കാവ്യ സീ കേരളത്തിലേക്ക് പോകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം എത്തിയത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ കല്ലുവും സീ തമിഴിലേക്ക് പോയതോടെ അമ്പരപ്പിലാണ് സീരിയല്‍ ആരാധകര്‍. കസ്തൂരിമാനിലെ എല്ലാവരുടെയും പ്രിയങ്കരിയായ കല്ലുമോള്‍ ഇപ്പോള്‍ തമിഴകത്തേക്ക് ചേക്കേറിയിരിക്കയാണ്. കൃഷ്ണപ്രിയ തന്നെയാണ് ഇക്കാര്യം വീഡിയോയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. സീ തമിഴിലെ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന സീരിയലിലെ നായികയായിട്ടാണ് കൃഷ്ണപ്രിയ എത്തുന്നത്. സീരിയലിന്റെ മനോഹരമായ പ്രൊമോയാണ് താരം പങ്കുവച്ചത്. വളരെ റോമാന്റിക് ആയി കൃഷ്ണപ്രിയ പ്രമോയില്‍ എത്തിയതും ആരാധകരെ അമ്പരപ്പിച്ചു. സീ തമിഴില്‍ ഏപ്രില്‍ ഒന്നുമുതലാണ് സീരിയല്‍ ആരംഭിച്ചത്. വൈകുന്നേരം 7 30 നാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. 

കഴിഞ്ഞ ദിവസം സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റബേക്ക സീ കേരളയില്‍ പുതുതായി തുടങ്ങുന്ന സംഗീത റിയാലിറ്റി ഷോയില്‍ അവതാരകയായി എത്തുന്ന എന്ന വാര്‍ത്തള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സീ തമിഴിലേക്ക് കൃഷ്ണപ്രിയ ചേക്കേറി എന്ന വാര്‍ത്ത എത്തിയത്. ഇതോടെ കസ്തൂരിമാന്‍ ആരാധകര്‍ അമ്പരപ്പിലാണ്. റബേക്ക പോകുന്നതിനു പിന്നാലെ അനിയത്തിയായി വേഷമിടുന്ന കൃഷ്ണപ്രിയയും തമിഴകത്തേക്ക് പോയതോടെ സീരിയല്‍ അവസാനിക്കാറായോ എന്നാണ് ആരാധകരുടെ സംശയം. അതേസമയം റബേക്കയും കൃഷ്ണപ്രിയയും വീണ്ടും കസ്തൂരിമാനിലെ റോളുകളില്‍ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കസ്തൂരിമാനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കഥാപാത്രമാണ് കല്ലുമോള്‍. തൃശൂര്‍ സ്വദേശിയായ കൃഷ്ണ പ്രിയ ഏഷ്യനെറ്റിലെ റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്‌ക്രിനിലെത്തുന്നത്. സീരിയലില്‍ ഏറ്റവും ചെറിയ കുട്ടിയായിട്ടാണ് വേഷമിടുന്നതെങ്കിലും തന്റെ ചേച്ചി കാവ്യയെക്കാള്‍ പ്രായത്തില്‍ മൂത്തത് കൃഷ്ണപ്രിയയാണ്.  ഡിഗ്രിയും സോഫ്‌റ്റ്വെയറില്‍ ഡിപ്ലോമയും കഴിഞ്ഞാണ് കസ്തൂരിമാനിലേക്ക് താരം എത്തിയത്.അച്ഛനും അമ്മയും ചേട്ടനുമാണ് കൃഷ്ണപ്രിയുടെ കുടുംബം. സിനിമയാണ് കൃഷ്ണപ്രിയയുടെ ലക്ഷ്യം. ഇപ്പോള്‍ തമിഴില്‍ നായികയാകാനുള്ള റോള്‍ കൂടിയെത്തിയതോടെ തന്റെ ലക്ഷ്യത്തിനടുത്തേക്ക് കൃഷ്ണപ്രിയ എത്തുകയാണെന്നും ആരാധകര്‍ പറയുന്നു.

Kasthooriman actress Krishnapriya new debut serial in tamil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES