Latest News

റിമി ടോമി എങ്ങനെ കുലസ്ത്രീ അല്ലാതായി മാറി..?..!! വിവാഹമോചന വാര്‍ത്ത പുറത്തുവന്നതോടെ താരം അനുഭവിക്കുന്നത്..!

Malayalilife
റിമി ടോമി എങ്ങനെ കുലസ്ത്രീ  അല്ലാതായി മാറി..?..!! വിവാഹമോചന വാര്‍ത്ത പുറത്തുവന്നതോടെ താരം അനുഭവിക്കുന്നത്..!

വിവാഹമോചനവാര്‍ത്തയ്ക്ക് പിന്നാലെ പലരും റിമിക്ക് പിന്തുണ അറിയിച്ച് ആശ്വസിപ്പിച്ചെങ്കിലും ചിലര്‍ അങ്ങേയറ്റം അസഭ്യമായ ഭാഷയിലാണ് റിമിക്കെതിരെ പ്രതികരിക്കുന്നത്. ഈ ആക്രമണങ്ങളോട് പ്രതികരിച്ച് സന്ദീപ് ദാസ് എന്ന യുവാവ് എഴുതിയ കുറിപ്പാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാകുന്നത്. ഇത്രയും വര്ഷം ഇവളെ സഹിച്ച ഭര്ത്താവിന് സല്യൂട്ട് കൊടുക്കണമെന്നും, ;ജീവപര്യന്തം തടവ് കഴിഞ്ഞ് ഭര്ത്താവ് രക്ഷപ്പെട്ടെന്നും ഇവളെ കല്ലട ബസ്സില് കയറ്റി ബാംഗ്ലൂര്ക്ക് വിടണം എന്നുമൊക്കെയാണ് മകന്റുകള്‍ എത്തുന്നത്.

 എന്തിനാണ് റിമിയോട് ഇത്ര ദേഷ്യം എന്നാണ് സന്ദീപ് പോസ്റ്റില്‍ ചോദിക്കുന്നത്. പലപ്പോഴും സ്വയം ട്രോള്‍ ചെയ്യുന്ന വ്യക്തിയാണ് റിമി. ഒരു പെണ്ണ് എങ്ങനെയായിരിക്കണം എന്ന കാര്യത്തില് സമൂഹം ചില വാര്പ്പുമാതൃകകള് സൃഷ്ടിച്ചുവെച്ചിട്ടുണ്ട്.അതിനോട് ഒരു ശതമാനം പോലും നീതിപുലര്ത്താത്ത വ്യക്തിയാണ് റിമി. അതിനാലാണ് മലയാളികള്ക്ക് അവരോട് ഇത്ര കലിപ്പുതോന്നുന്നതിന്റെ കാരണം എന്നും സന്ദീപ് പറയുന്നു.

ഒരു പെണ്ണിന്റെ ചിരിയ്ക്ക് പോലും പരിധികള് നിശ്ചയിക്കപ്പെട്ടിട്ടുള്ള സമൂഹത്തില്‍ ഇതിന് കടകവിരുദ്ധമാണ് റിമി. വേദി ഏതായാലും, മുമ്പിലിരിക്കുന്നത് എത്ര വലിയ സെലിബ്രിറ്റി ആയാലും, അവര് സര്വ്വവും മറന്ന് പൊട്ടിച്ചിരിക്കും ! ഈ സ്വഭാവം മാറ്റണമെന്ന ഉപദേശം ഒരുപാട് പേര് റിമിയ്ക്ക് നല്കിയിട്ടുണ്ടാവും. പക്ഷേ അവര് മാറിയില്ല.

 അവരുടെ കലപില സംസാരത്തില് അടക്കവും ഒതുക്കവും തീരെയില്ല. സ്റ്റേജില് കയറിയാല് ചാടിത്തുള്ളിയെന്നിരിക്കും. ഈ വക കാര്യങ്ങളൊന്നും നമ്മുടെ സമൂഹത്തില്‍ ഉത്തമ സ്ത്രീയ്ക്ക് ചേര്‍ന്നതല്ലെന്നാണ് വയ്പ്പ്...! വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷന്റെ കൂടെ ബൈക്കില് സഞ്ചരിച്ചാല് അതില് അവിഹിതം കണ്ടെത്തുന്ന ഒരു ജനതയാണ് ഇവിടെയുള്ളപ്പോള്‍ പണ്ട് ഷാറൂഖ് ഖാന് റിമി ടോമിയെ എടുത്തുയര്ത്തിയതൊന്നും സ്വാഭാവികമായും ശരാശരി മലയാളിയ്ക്ക് ദഹിച്ചിട്ടുണ്ടാവില്ലെന്നും സന്ദീപ് പറയുന്നു.

 എങ്കിലും റിമി ഒരിക്കലും തന്റെ പ്രതിച്ഛായയെക്കുറിച്ച് വേവലാതിപ്പെട്ടിട്ടില്ല.ആളുകള് എന്തു പറയുമെന്നോര്ത്ത് ജീവിതത്തില് അഭിനയിക്കാന് ശ്രമിച്ചിട്ടില്ല. വര്ഷങ്ങളോളം പരിഹാസങ്ങളും വിമര്ശനങ്ങളും ഏറ്റുവാങ്ങിയിട്ടും റിമി തന്റെ തലതെറിച്ച സ്വഭാവം അതേപടി തുടര്ന്നു. നമുക്ക് പലര്ക്കും സാധിക്കാത്ത കാര്യമാണതെന്നും സന്ദീപ് കുറിക്കുന്നു.

വിവാഹമോചനം എന്നത് തീര്ത്തും വ്യക്തിപരമായ ഒരു സംഭവമാണ്. കല്യാണം എന്ന ഉടമ്പടിയിലേര്‌പ്പെട്ട രണ്ടുപേര് അതിന് വിരാമമിടാന് നിശ്ചയിക്കുന്നു .പുറത്തുനിന്നുള്ളവര്ക്ക് അതില് ഒരു കാര്യവുമില്ല. വിമര്ശനമോ പിന്തുണയോ അതില് ആവശ്യവുമില്ല. അതിന് പകരം ഇക്കിളിപ്പെടുത്തുന്ന തലക്കെട്ടുകള് നല്കുന്ന മാധ്യമങ്ങളും ലൈംഗികദാരിദ്ര്യം പ്രകടമാക്കാന് ഒരു വേദി അന്വേഷിച്ചുനടക്കുന്ന കുലപുരുഷന്മാരും കുലസ്ത്രീകളും അതില് കേറി മേയുകയുമാണ് ചെയ്യുന്നതെന്ന് സന്ദീപ് പറയുന്നു.

യോജിച്ചുപോകാനാവില്ലെന്ന് രണ്ടു വ്യക്തികള്ക്ക് ബോദ്ധ്യമായാല് ഒരുമിച്ചുള്ള സഞ്ചാരം അവസാനിപ്പിക്കുന്നത് തന്നെയാണ് ഉചിതം.  ഈ കപടസദാചാരം വിളമ്പുന്ന ഏര്പ്പാട് മലയാളി അവസാനിപ്പിച്ചാല്‍ ഗാര്ഹികപീഡനങ്ങള്ക്കും അതേത്തുടര്ന്നുള്ള ദുരന്തങ്ങള്ക്കും വലിയതോതില് കുറവ് വരുന്നത് കാണാം.

ഒരാളുടെ കുടുംബജീവിതം അയാള്ക്കുമാത്രം വിട്ടുകൊടുക്കുക. പബ്ലിക് പെര്‌ഫോമന്‌സ് മാത്രം ഓഡിറ്റ് ചെയ്താല് പോരേ?? എന്നു ചോദിച്ചാണ് സന്ദീപിന്റെ കുറിപ്പ് അവസാനിക്കുന്നത്.

Read more topics: # Facebook post,# about rimi tomy
Facebook post about rimi tomy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES