Latest News

ബിഗ് ബോസ് ഹൗസിലെ സഹതാപനാട്യ റാണിയാണോ റിനി? രാഹുല്‍ ഈശ്വറിനെയും മെരുക്കി ബിഗ് ബോസില്‍ നിന്നിറങ്ങിയ റിനിയോട് അവതാരകയുടെ ഞെട്ടിക്കുന്ന ചോദ്യം; സാക്ഷാല്‍ ബിഗ് ബോസിനെയും വെല്ലുന്ന നയചാതുരിയില്‍ ചോദ്യങ്ങള്‍; ബിഗ് ബോസ് ഡിജിറ്റല്‍ അവതാരക അഞ്ജന നമ്പ്യാരെ അറിയാം 

Malayalilife
 ബിഗ് ബോസ് ഹൗസിലെ സഹതാപനാട്യ റാണിയാണോ റിനി? രാഹുല്‍ ഈശ്വറിനെയും മെരുക്കി ബിഗ് ബോസില്‍ നിന്നിറങ്ങിയ റിനിയോട് അവതാരകയുടെ ഞെട്ടിക്കുന്ന ചോദ്യം; സാക്ഷാല്‍ ബിഗ് ബോസിനെയും വെല്ലുന്ന നയചാതുരിയില്‍ ചോദ്യങ്ങള്‍; ബിഗ് ബോസ് ഡിജിറ്റല്‍ അവതാരക അഞ്ജന നമ്പ്യാരെ അറിയാം 

ബിഗ് ബോസ് ഹൗസിലെ സഹതാപനാട്യ റാണിയാണോ റിനി? ചോദ്യം കേട്ട് ഞെട്ടിയത് റിനിയാണ്. സരസമെന്ന് തോന്നും എന്നാല്‍ ബിഗ്ബോസിലെ മത്സരാര്‍ത്ഥിയുടെ തന്ത്രങ്ങള്‍ പൊളിക്കുന്ന ചോദ്യങ്ങളുമായി എത്തിയ അവതാരക ചില്ലറക്കാരിയല്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും സോഷ്യല്‍ മീഡിയയുടെയും ശ്രദ്ധ ഒരുപോലെ കവര്‍ന്ന അവതാരകയും മാധ്യമപ്രവര്‍ത്തകയുമാണ് അഞ്ജന നമ്പ്യാര്‍. ഏഷ്യാനെറ്റിന്റെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെയും അവതാരകയാണ് അവര്‍. 

ജനപ്രിയ റിയാലിറ്റി ഷോയായ 'ബിഗ് ബോസ് മലയാളം' ഷോയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ പരിപാടികളിലൂടെയും മത്സരാര്‍ത്ഥികളുമായുള്ള അഭിമുഖങ്ങളിലൂടെയുമാണ് അഞ്ജന കൂടുതല്‍ പ്രശസ്തയായത്. അഞ്ജനയുടെ അഭിമുഖങ്ങള്‍ പല മത്സരാര്‍തഥികളുടെയും മുഖംമൂടി വലിച്ചു കീറുന്നതാണ്. അതുകൊണ്ട് തന്നെ ഇവര്‍ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഏഷ്യാനെറ്റിന്റെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെയും ഭാഗമായി ബിഗ് ബോസ് എവിക്ഷന്‍ അഭിമുഖങ്ങളും പ്രത്യേക ടോക്ക് ഷോകളും നയിച്ചാണ് അഞ്ജന പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചത്. 

മത്സരാര്‍ത്ഥികളോട് ഒട്ടും മടിയില്ലാതെ നേരിട്ടുള്ളതും നിശിതവുമായ ചോദ്യങ്ങള്‍ ചോദിക്കുന്ന അവതരണ ശൈലിയാണ് അഞ്ജനയെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയയാക്കിയത്. വിദ്യാഭ്യാസ യോഗ്യതയില്‍ അല്പം വ്യത്യസ്തമായ പാത തിരഞ്ഞെടുത്ത് മാധ്യമരംഗത്തേക്ക് കടന്നുവന്ന വ്യക്തികൂടിയാണ് അഞ്ജന നമ്പ്യാര്‍. എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം തനിക്ക് ഏറെ താല്പര്യമുള്ള റേഡിയോ, മീഡിയ, പബ്ലിക് റിലേഷന്‍സ് രംഗങ്ങളിലേക്ക് അഞ്ജന ചുവടുവെക്കുകയായിരുന്നു. റേഡിയോ ജോക്കിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അഞ്ജന, ശബ്ദ നിയന്ത്രണത്തിലും സംഭാഷണ വൈദഗ്ധ്യത്തിലും നേടിയ മികവിലൂടെയാണ് പതുക്കെ മിനിസ്‌ക്രീന്‍ ലോകത്തേക്ക് പ്രവേശിക്കുന്നത്. 

എഫ്.എം റേഡിയോ ചാനലുകളില്‍ സജീവമായിരുന്ന കാലത്ത് സിനിമാ താരങ്ങളുമായും പ്രമുഖ വ്യക്തികളുമായും നടത്തിയ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടുതല്‍ കണ്ടെത്തുക രാഷ്ട്രീയ വാര്‍ത്തകള്‍ വായിക്കുക ഓഹരി വിപണി സാംസ്‌കാരിക പരിപാടികള്‍ കണ്ടെത്തുക റേഡിയോ രംഗത്തെ വിജയത്തിന് ശേഷമാണ് അഞ്ജന ആങ്കറിംഗ്, വോയ്‌സ് ഓവര്‍, പി.ആര്‍ കണ്‍സള്‍ട്ടിംഗ് എന്നീ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. വയാ ഫിലിംസില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും വിവിധ സിനിമകളുടെയും ഷോകളുടെയും പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലും അഞ്ജന പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ബിഗ് ബോസ് എവിക്ഷന്‍ അതിഥികളുമായുള്ള സംഭാഷണങ്ങളില്‍ ഒളിച്ചുകളികളില്ലാതെ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന രീതിയാണ് അഞ്ജനയെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സ്ഥിരം സാന്നിധ്യമാക്കുന്നത്. പലപ്പോഴും ബിഗ് ബോസ് പ്രേക്ഷകരുടെ മനസ്സിലുള്ള അതേ സംശയങ്ങള്‍ നേരിട്ട് ചോദിച്ചറിയാന്‍ അവതാരക എന്ന നിലയില്‍ അഞ്ജന കാണിക്കുന്ന ധൈര്യം കൈയടി നേടിയിട്ടുണ്ട്. അതേസമയം, ചില സമയങ്ങളില്‍ അഞ്ജനയുടെ അവതാരിക ശൈലി രൂക്ഷ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികളോട് കാണിക്കുന്ന കടുത്ത നിലപാടുകളും 'പുച്ഛ ശൈലി'യും ചോദ്യം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ഫോറങ്ങളിലും വിമര്‍ശകര്‍ പ്രതികരിക്കാറുണ്ട്. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടാണ് അഞ്ജന നേരിടുന്നത്. അവതാരകയ്ക്ക് പുറമേ അഭിനയ ലോകത്തും അഞ്ജന തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

2015-ല്‍ പുറത്തിറങ്ങിയ 'ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര' എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തെ തുടക്കം. തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം 'റാം' ഉള്‍പ്പെടെയുള്ള പ്രോജക്ടുകളുടെയും ഭാഗമായി. യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും വലിയ ആരാധകവൃന്ദമുള്ള ഒരു കണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ് അഞ്ജന. സിനിമയിലെയും ടെലിവിഷനിലെയും വിശേഷങ്ങളും അഭിമുഖങ്ങളുടെ ബിഹൈന്‍ഡ് ദ സീന്‍ കാഴ്ചകളും സോഷ്യല്‍ മീഡിയ വഴി നിരന്തരം പങ്കുവെക്കാറുണ്ട്. 

ആങ്കറിംഗിലെ കൃത്യത, ആശയവിനിമയത്തിലെ വേഗത, തനതായ നിലപാടുകള്‍ എന്നിവയാണ് അഞ്ജന നമ്പ്യാര്‍ എന്ന മാധ്യമപ്രവര്‍ത്തകയെ വ്യത്യസ്തയാക്കുന്നത്. ബിഗ് ബോസ് സീസണുകളിലെ സജീവ ഇടപെടലുകളിലൂടെ ഭാവിയില്‍ മലയാള മിനിസ്‌ക്രീനിലെയും ഡിജിറ്റല്‍ സ്പേസിലെയും മുന്‍നിര അവതാരകരില്‍ ഒരാളായി മാറാന്‍ അഞ്ജനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇടക്കാലം കൊണ്ട് പ്രവാസ ജീവിതവും നയിച്ചിട്ടുണ്ട് ഇവര്‍. പ്രമുഖ ഫുഡ് വ്ലോഗര്‍ മൃണാളാണ് ഭര്‍ത്താവ്. ഇംഗ്ലണ്ടിലെ ജീവിതത്തിനിടയില്‍ അഞ്ജന വിവാഹിതയായത്.

anjana nambiar in biggboss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES