മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന നായിക നായകന്‍ റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും ഷോയിലെ മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ മറന്നിട്ടില്ല. റിയാലിറ്റി ഷോയുടെ ഫൈനല്‍ റൗണ്ടിലെ വനിതാ മത്സരാര്‍ത്ഥികളുടെ പ്രകടനം യുട്യൂബില്‍ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്. അതില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയത് വിന്‍സി അലോഷ്യസായിരുന്നു. പ്രേമം റൗണ്ടിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ വിന്‍സിയുടെ ഫൈനല്‍ റൗണ്ടിലെ ഹോട്ട് ചിക്കന്‍ കറി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഏഷ്യാനെറ്റിലെ ഏറെ ജനശ്രദ്ധ നേടിയ ബിഗ്‌ബോസ് ഷോയിലൂടെ ശ്രദ്ധേയനായ താരമാണ ്ഷിയാസ് കരീം. മോഡലായ ഷിയാസ് ഷോയില്‍ ഫൈനല്‍ വരെ എത്തിയിരുന്നു. വലിയ ആരാധക പിന്തുണയാണ് ഷിയാസിന് ഷോയില്‍ ലഭിച്ചിരുന്നത്. ഷിയാസ് കരീം. മോഡലിംങ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഷിയാസ് ബള്‍ഗേറിയയില്‍ നടന്ന 'മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018ല്‍' ആദ്യ അഞ്ചു പേരില്‍ ഒരാളായി.
നായിക നായകന്‍ ഫൈനലിസ്റ്റ് വിന്‍സി അലേഷ്യസിനൊപ്പമുളള ഷിയാസ് കരീമിന്റെ ഡാന്‍സാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. ആലുവയിലെ സെന്റ് സേവ്യര്‍ കോളജില്‍ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരങ്ങള്‍. ചടങ്ങിനിടെ ഇരുവരും നൃത്തം ചെയ്യുന്ന വിഡിയോ ഷിയാസാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കോളജിലെ വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരമായിരുന്നു ഇരുവരും നൃത്തം ചെയ്തത്. 'ചൊഗോട തരാ' എന്ന ഹിന്ദിഗാനത്തിനൊത്തായിരുന്നു ചുവടു വച്ചത്. ''സെന്റ് സേവ്യര്‍ കോളജ് എന്ന് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ട നിമിഷം'' എന്ന കുറിപ്പോടെയാണ് ഷിയാസ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വെളള ഷര്‍ട്ടും പാന്റുമായിരുന്നു ഷിയാസിന്റെ വേഷം സൂവെളള നിറമുളള സാരിയില്‍ സുന്ദരിയായാണ് വിന്‍സി പരിപാടിയിലെത്തിയത്.വീഡിയോ ഇതിനോടകം ഇരുവരുടേയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.