പൂക്കളും ബലൂണുമൊക്കെ ഒരുക്കി അര്‍ച്ചനയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി കുടുംബം; കേക്കുമുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന അര്‍ച്ചനയുടെ വീഡിയോ വൈറല്‍

Malayalilife
topbanner
പൂക്കളും ബലൂണുമൊക്കെ ഒരുക്കി അര്‍ച്ചനയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി കുടുംബം; കേക്കുമുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന അര്‍ച്ചനയുടെ വീഡിയോ വൈറല്‍

ബിഗ്‌ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് നടി അര്‍ച്ചന. മാനസപുത്രി സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ നെഗറ്റീവ് റോളിലാണ് അര്‍ച്ചന ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് മിനി സക്രീനിലും ചില സിനിമകളിലും അര്‍ച്ചന സജീവമാവുകയായിരുന്നു. നിരവധി സീരിയലുകളില്ഡ അഭിനയിച്ചുവെങ്കിലും ബിഗ്ബോസ് ഹൗസിലൂടെയാണ് അര്‍ച്ചന വീട്ടമ്മമാരുടെയും പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിയത്.  ബിഗ്‌ബോസ് അവസാനിച്ചതോടെ പത്തിരിക്കട എന്ന പുതിയ സംരംഭം ആരംഭിക്കുകയായിരുന്നു അര്‍ച്ചന. തലസ്ഥാനത്ത് തുടങ്ങിയ റസ്റ്റോറന്റ് ഉദ്ഘാടനം എല്ലാ ബിഗ്‌ബോസ് അംഗങ്ങളും ഒരുമിച്ചാണ് നിര്‍വ്വഹിച്ചത്. 

29-ാം പിറന്നാള്‍ ആരംഭിക്കുന്ന അര്‍ച്ചനയുടെ ലൈവ് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. കുടുംബാംഗങ്ങളോടൊപ്പാണ് അര്‍ച്ചന പിറന്നാള്‍ ആഘോഷിക്കുന്നത്. അര്‍ച്ചനയുടെ ചേച്ചിയും മാതാപിതാക്കളും ഒക്കെ ചേര്‍ന്ന് അര്‍ച്ചനയ്ക്ക് സര്‍പ്രൈസ് നല്‍കുകയായിരുന്നു എന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. പലപ്പോഴും ചടങ്ങുകളിലും മറ്റും അര്‍ച്ചനയുടെ ചേച്ചിയെ കാണാറുണ്ടെങ്കിലും അര്‍ച്ചനയുടെ മാതാപിതാക്കള്‍ ആരാധകര്‍ക്ക് അത്ര സുപരിചിതരല്ല. പൂക്കളും ബലൂണുമൊക്കെ മെഴുകുതിരിയൊക്കെ വച്ച് മനോഹരമായി അലങ്കരിച്ചാണ് അര്‍ച്ചനയ്ക്ക് മാതാപിതാക്കള്‍ സര്‍പ്രൈസ് നല്‍കിയത്. മനോഹരമായ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. പിറന്നാള്‍ വീഡിയോ എത്തിയതോടെ  ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ബിഗ്‌ബോസില്‍ ആദ്യം പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടമല്ലാതിരുന്ന മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന എന്നാല്‍ പിന്നീട് അര്‍ച്ചന ഷോയില്‍ വിജയിയാകണം എന്നായി ആരാധകരുടെ ആഗ്രഹം. മറ്റ് അംഗങ്ങളോടുളള അര്‍ച്ചനയുടെ പെരുമാറ്റവും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള മനസ്സുമൊക്കെയാണ് അര്‍ച്ചനയെ ആരാധകര്‍ക്ക് പ്രിയങ്കരിയാക്കിയത്. പിറന്നാള്‍ കേക്ക് മുറിച്ച് എല്ലാവര്‍ക്കും നല്‍കുകയും മാതാപിതാക്കളുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങുന്നതുമെല്ലാം ലൈവിലുണ്ട്. ബിഗ്‌ബോസ് ഹൗസിനെ ഒരു വീടായി നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് അര്‍ച്ചനയും വലിയ പങ്കു വഹിച്ചിരുന്നു. ബിഗ്‌ബോസിനു ശേഷം മത്സരാര്‍ത്ഥികള്‍ ഒരുമിച്ചത് അര്‍ച്ചനയുടെ പത്തിരിക്കട ഉദ്ഘാടനത്തിനായിരുന്നു. തലസ്ഥാനത്തെ ഇളക്കി മറിക്കുന്ന രീതിയിലാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്. വാദ്യമേളങ്ങളും നൃത്തവുമെല്ലാം അടങ്ങിയതായിരുന്നു ഉദ്ഘാടനം. പത്തിരിക്കട വിശേഷത്തിനു ശേഷം എത്തിയ പിറന്നാള്‍ വീഡിയോ ആണ് ഇപ്പോള്‍ ഹിറ്റാകുന്നത്. 


 

Birthday celebrations Archana Susheelan live video goes viral

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES