Latest News

പുതിയ അവതാരകനും പുതിയ കളിയുമായി തമിഴ് ബിഗ് ബോസ് സീസണ്‍ 8  ; വിജയ് സേതുപതി അവതാരകനായി എത്തുന്ന ഷോയില്‍ 18 മത്സരാര്‍ത്ഥികള്‍

Malayalilife
പുതിയ അവതാരകനും പുതിയ കളിയുമായി തമിഴ് ബിഗ് ബോസ് സീസണ്‍ 8  ; വിജയ് സേതുപതി അവതാരകനായി എത്തുന്ന ഷോയില്‍ 18 മത്സരാര്‍ത്ഥികള്‍

പുതിയ അവതാരകനും പുതിയ കളിയുമായി തമിഴ് ബിഗ് ബോസ് സീസണ്‍ 8 ആരംഭിച്ചു. കഴിഞ്ഞ ഏഴു സീസണുകള്‍ ബിഗ് ബോസ് ഹോസ്റ്റായിരുന്ന കമല്‍ഹാസന്‍ മാറി ബിഗ് ബോസ് അവതാരകനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി അരങ്ങേറ്റം കുറിക്കുന്നതിനും ബിഗ് ബോസ് സീസണ്‍ 8 പ്രീമിയര്‍ എപ്പിസോഡ് സാക്ഷിയായി. പ്രശസ്ത തമിഴ് റാപ്പര്‍ അറിവിന്റെ പുതിയ ബിഗ് ബോസ് ഷോ ഗാനത്തോടെയാണ് ഷോ ആരംഭിച്ചത്. 

തമിഴ് ബിഗ് ബോസ് ഇതുവരെ അവതരിപ്പിച്ചിരുന്നത് കമല്‍ഹാസന്‍ ആയിരുന്നു. എന്നാല്‍ ഇദ്ദേഹം ചില സിനിമ തിരക്കുകള്‍ കാരണം ഇപ്പോള്‍ ബിഗ് ബോസില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണ്. 

18 ഓളം മത്സരാര്‍ത്ഥികള്‍ ആണ് ഈ സീസണില്‍ മത്സരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട അന്‍ഷിദ അടക്കമുള്ളവര്‍ പരിപാടിയില്‍ മത്സരിക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട് ഏറെ വിവാദമായി മാറിയിരുന്ന അര്‍ണവ് എന്ന സീരിയല്‍ നടനും ഈ സീസണില്‍ മത്സരിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത.മഹാരാജ എന്ന സിനിമയില്‍ വിജയ് സേതുപതിയുടെ മകളായി അഭിനയിച്ച സാഞ്ചനാ എന്ന പെണ്‍കുട്ടിയും സീസണിലെ മത്സരാര്‍ത്ഥിയായി എത്തിയിട്ടുണ്ട്്.

നിര്‍മ്മാതാവും യൂട്യൂബറുമായ രവീന്ദ്രര്‍. , ഇന്‍ഫ്‌ലുവെന്‍ര്‍ ദര്‍ശന ഗുപ്ത, നടന്‍ സത്യ, ആങ്കര്‍ ദീപക്ക്, ഡാന്‍സര്‍ സുമിത, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ ഗാന ജെഫ്രി, ആര്‍ജെ ആനന്തി, നടന്‍ രഞ്ജിത്ത്, പവിത്ര, തരിക്ഷിക, സീരിയല്‍ താരങ്ങള്‍ ആറവ്, അന്‍ഷിദ, വിജെ വിശാല്‍, മുത്തുകുമാര്‍, ജാക്വലിന്‍, സൗന്ദര്യ, അരുണ്‍ പ്രസാദ് എന്നിവരാണ് ഇത്തവണത്തെ മറ്റ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍. 

Bigg Boss 8 Tamil Vijay SethupathI

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES