ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന സൂപ്പര്‍ ഹിറ്റ് സീരിയല്‍ ഭാര്യ അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. ഇതുവരെയുളള എപ്പിസോഡുകളില്‍ നിന്നും സീരിയല്‍ അവസാനിക്കാറായി എന്നാണ് മനസ്സിലാകുന്നത്. സീരിയലിലെ വില്ലന്‍ കഥാപാത്രത്തെ കൊല്ലുന്നതോടെ സീരിയല്‍ അവസാനിക്കും എന്നായിരുന്നു കഥയുടെ സൂചന. എന്നാല്‍ ഇന്നലത്തെ എപ്പിസോഡില്‍ വില്ലന്‍ കഥാപാത്രം കൊല്ലപ്പെടുന്നതാണ് കാണിക്കുന്നത്. എന്നാല്‍ സീരിയലില്‍ പുതിയ ട്വിസ്റ്റ് ആണോ ഇതെന്ന സംശയത്തിലാണ് പ്രേക്ഷകര്‍. കൊല്ലപ്പെട്ടത് വിതുര സുര തന്നെ ആണോ അതോ ശരത്ത് ആണോ എന്ന സംശയത്തിലാണ് പ്രേക്ഷകര്‍.
ഒരു വിവാഹത്തട്ടിപ്പു വീരന്റേയും അയാളുടെ ഭാര്യമാരുടേയും കഥയാണ് ഭാര്യ സീരിയല്‍ ചര്‍ച്ചചെയ്യുന്നത്. ഇതിനോടൊപ്പം തന്നെ മറ്റു കുടുംബബന്ധങ്ങളുടെ കഥയും സീരിയല്‍ വരച്ചു കാട്ടുന്നുണ്ട്. ശരത്തെന്നും സൂര്യനെന്നും പേരില്‍ ഒരു യുവാവ് നടത്തുന്ന വ്യാജ വിവാഹങ്ങളും അയാളുടെ ഭാര്യമാരെ ചതിക്കുന്നതുമാണ് സീരിയലിന്റെ ഇതിവൃത്തം. ഭര്‍ത്താവിനെ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യമാര്‍ അവസാനം ചതി മനസ്സിലാക്കുന്നതും ഈ യുവാവിനെ നശിപ്പിക്കാനായി ഒന്നിച്ചു ചേരുന്നതാണ് കഥ.
ഇപ്പോള്‍ സീരിയല്‍ അതിന്റെ അവസാനഘട്ടത്തിലെത്തി എന്നാണ് കഥാഗതിയിലൂടെ മനസ്സിലാകുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ രോഹിണി തന്റെ മകളെ രക്ഷിക്കാന്‍ എത്തുന്നതും വില്ലനായ വിതുര സുരയെ കൊല്ലുന്നതുമാണ് കാണിച്ചത്. പിന്നീട് പ്രൊമോയില്‍ രോഹിണിയുടെ യഥാര്‍ത്ഥ ഭര്‍ത്താവ് ശരത്ത് വിതുര സുരയുടെ മൃതദേഹം ദഹിപ്പിക്കുന്നതും രോഹിണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആ അജ്ഞാതന്‍ ആരെന്ന് ജോസും നന്ദനും ആലോചിക്കുന്നതാണ് ഉളളത്. എന്നാല്‍ സീരിയല്‍ വീണ്ടും അടുത്ത ട്വിസ്റ്റിലേക്ക് കടക്കുകയാണോ എന്ന സംശയത്തിലാണ് പ്രേക്ഷകര്‍. മരിച്ചത് വിതുര സുര ആണ് എന്ന് കാണിക്കുന്നുണ്ടെങ്കിലും പിന്നീട് അത് രോഹിണിയുടെ യഥാര്‍ത്ഥ ഭര്‍ത്താവാണ് എന്ന രീതിയില്‍ കഥമാറുമോ എന്ന സംശയത്തിലാണ് പ്രേക്ഷകര്‍. പ്രൊമോ കണ്ടതോടു കൂടി എപ്പിസോഡ് കാണാനുളള ആകാംഷയിലാണ് ആരാധകര്‍.
ഇനി കൊല്ലപ്പെട്ടത് വിതുര സുര തന്നെ ആണെങ്കില്‍ ഇനി രോഹിണിയുടെ ഭര്‍ത്താവ് മറ നീക്കി പുറത്തു വരുന്നത് കാണാനുളള കാത്തിരിപ്പുമുണ്ട്. ജോസുമായി പുതിയ ജീവിതം ആരംഭിച്ച രോഹണിക്ക് തന്റെ യഥാര്‍ത്ഥ ഭര്‍ത്താവിന്റെ വരവ് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. എന്തായാലും നിര്‍ണായക കഥാഗതിയില്‍ എത്തിയതോടെ സീരിയലിന്റെ കൂടുതല്‍ എപ്പിസോഡിനായി പ്രേക്ഷകര്‍ കാത്തിരിക്കയാണ്.