Latest News

യൂട്യൂബിലൂടെ നിരന്തരം സ്ത്രീ വിരുദ്ധതയും ലൈംഗിക പരാമര്‍ശവും; യൂട്യൂബ് വ്ളോഗറുടെ അശ്ലീല പരാമര്‍ശങ്ങള്‍ സഹിക്കാനാകാതെ ഓഫീസിലെത്തി കരി ഓയില്‍ പ്രയോഗം നടത്തിയും അടി കൊടുത്തും ഭാഗ്യലക്ഷ്മിയും ദിയ സനയും

Malayalilife
യൂട്യൂബിലൂടെ നിരന്തരം സ്ത്രീ വിരുദ്ധതയും ലൈംഗിക പരാമര്‍ശവും; യൂട്യൂബ് വ്ളോഗറുടെ അശ്ലീല പരാമര്‍ശങ്ങള്‍ സഹിക്കാനാകാതെ ഓഫീസിലെത്തി കരി ഓയില്‍ പ്രയോഗം നടത്തിയും അടി കൊടുത്തും ഭാഗ്യലക്ഷ്മിയും ദിയ സനയും

തിരുവനന്തപുരം:യൂട്യൂബ് അക്കൗണ്ടിലൂടെ നിരന്തരം സ്ത്രീ വിരുദ്ധതയും ലൈംഗിക പരമാർശവും നടത്തിയ ആൾക്കെതിരെ കരി ഓയിൽ പ്രയോഗം നടത്തിയും കയ്യേറ്റം ചെയ്തും നടപടി. തിരുവനന്തപുരം സ്വദേശിയായ ഡോ. വിജയൻ പി നായരെയാണ് കയ്യേറ്റം ചെയ്തത്. നിരന്തരം സ്ത്രീവിരുദ്ധ പരാർശങ്ങൾ തന്റെ വിട്രിക്‌സ് സീൻസ് എന്ന വ്‌ളോഗിലൂടെയാണ് നിരന്തരം സ്ത്രീവിരുദ്ധ പമാർശങ്ങളും പച്ച അശ്ലീലതയും നടത്തിയത്.

കവിയത്രി സുഗതകുമാരി ടീച്ചറിനെ കുറിച്ചും, രഹ്ന ഫാത്തിമയെ കുറിച്ചുമെല്ലാം നിരന്തരം അവഹേളനങ്ങളും അസഭ്യപ്രയോഗങ്ങളുമായിരുന്നു ചാനൽ വഴി നടത്തിയത്. കുറച്ച് മുമ്പാണ് ഇയാളുടെ ഓഫീസിലേക്ക് ദിയ സന, ഭാഗ്യലക്ഷ്മി അടക്കമുള്ളവർ പ്രതിഷേധവുമായി എത്തി കരി ഓയിൽ പ്രയോഗവും കയ്യേറ്റവും നടത്തിയത്.

ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. ശ്രീലക്ഷ്മി അറയ്ക്കൽ അടക്കമുള്ള സ്ത്രീപക്ഷ ചിന്താഗതിക്കാർ കഴിഞ്ഞ ദിവസം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ചും മർദനം അരങ്ങേറി. തിരുവനന്തപുരത്തെ ഇയാളുടെ ഓഫീസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഇയാൾക്കെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. യൂട്യൂബ് ചാനൽ വഴിയാണ് ഇയാൾ നിരന്തരം അസഭ്യപ്രചരണങ്ങൾ നടത്തിയത്. സഹികെട്ടാണ് ഭാഗ്യലക്ഷ്മിയും, ദിയ സനയും അടക്കമുള്ളവര് നേരിട്ടെത്തി പ്രതിഷേധം രേഖപ്പെടുത്തിയത്.സംഭവത്തിൽ വനിതാ കമ്മീഷൻ, വനിതാ ശിശുക്ഷേമ വകുപ്പ്, ജൻഡർ അഡൈ്വസർ കേരള, വനിതാ കമ്മീഷൻ എന്നിവർക്കും പരാതി നൽകയിട്ടുണ്ട്.

പരാതിയുടെ പൂർണരൂപം:

എല്ലാവർക്കും മെയിലിൽ കംപ്ലെയിന്റ് അയച്ചിട്ടുണ്ട്.
നടപടി വേഗത്തിൽ ഉണ്ടാകാൻ ആഗ്രഹിച്ചുകൊണ്ട് ഒരു ഓപ്പൺ കംപ്ലെയിന്റ് പോസ്റ്റ് ചെയ്യുന്നു.
To : 1)കേരളാ വനിതാ കമ്മീഷൻ
2) സൈബർസെൽ കേരള
3) വനിതാ ശിശു ക്ഷേമ വകുപ്പ് കേരള
4) ജെൻഡർ അഡൈ്വസർ കേരള
വിഷയം: Dr. വിജയ് പി നായർ എന്ന ആൾ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ
സംബന്ധിച്ച് സമർപ്പിക്കുന്ന പരാതി.
സർ,
vitrix scene എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാൾ കേരളത്തിലെ മുഴുവൻ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്.
14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വീഡിയോയിലുടനീളം, 'കളി', 'പരിപാടി', 'വെടി' തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവൻ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു.
സമുന്നതയായ ആദ്യ വനിതാ കമ്മീഷൻ അദ്ധ്യക്ഷ, ഡബിങ് ആർട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുർഗ്ഗ എന്നിവരിൽ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ഐഡന്റിറ്റി യിലൂടെയും വ്യക്തിഹത്യ ചെയ്യുകയും പൊതുവിൽ മുഴുവൻ ഫെമിനിസ്റ്റുകളും അരാജക ജീവിതം നയിക്കുന്നവരാണെന്നു സ്ഥാപിക്കുകയും സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാൻ പോലും പാടില്ലാത്തതാകുന്നു എന്ന് വരുത്തിത്തീർക്കുകയുമാണ്.
കേരളത്തിലെ ഫെമിനിസ്റ്റുകൾ ഒക്കെ കെ എസ് ആർ ടി സി കക്കൂസ് പോലെ ആണെന്നും അവർ അടിവസ്ത്രം ധരിക്കാത്തത് ദിവസേനേ എട്ടും ഒമ്പതും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ടുമാണ് എന്നൊക്കെയാണ് ഇയാൾ പറഞ്ഞ് വെക്കുന്നത്.
മാത്രമല്ല ഇയാളുടെ മറ്റുവീടിയോകളിൽ 'അമ്മയുടെ കഴപ്പ് മാറ്റാൻ മകൻ' , 'രതിമൂർച്ഛ നൽകിയ മകൻ ' എന്നരീതിയിലുള്ള ആറോളം വീഡിയോകളും കിടപ്പുണ്ട്.
ഈ വീഡിയോകൾ ഒക്കെതന്നെ രണ്ട് ലക്ഷത്തിൽ അധികം ആൾക്കാരാണ് കണ്ടിട്ടുള്ളത്. ഈ വീഡിയോ കാണുന്ന വളർന്ന് വരുന്ന തലമുറ സ്ത്രീകളേ നോക്കി കാണുന്നത് വെറും ഉപഭോഗവസ്തുക്കൾ ആയി മാത്രമായിരിക്കും.
സമൂഹീക വിപത്തായ ഇത്തരം വീഡിയോകൾ നിയന്ത്രിക്കുന്നതിന് അടിയന്തരമായി ശക്തമായ നിയമഭേദഗതി ആവശ്യമാണ്.
ഈ വീഡിയോകൾ ഒക്കെതന്നെ അടിയന്തിരമായ് നീക്കം ചെയ്യാനും, സ്ത്രീത്വത്തെയും സ്ത്രീയുടെ അന്തസ്സിനെയും താഴ്‌ത്തിക്കെട്ടുന്ന ഈ വീഡിയോ സംപ്രേഷണം ചെയ്ത യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാനപേക്ഷിക്കുന്നു
26.09.20 വിശ്വസ്തതയോടെ
Trivandrum sreelakshmi A

Bhagyalakshmi and Diya sanas protest against vitrix scene

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക