ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്തിരുന്ന പരിപാടി റേറ്റിങ്ങിലും ഏറെ മുന്നിലായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ ആശയവുമായി 5 വര്‍ഷം മുന്‍പായിരുന്നു രമേഷ് പിഷാരടിയും സംഘവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. ചുരുങ്ങിയ എപ്പിസോഡുകള്‍ കൊണ്ട് തന്നെ ഇവര്‍ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ചു.സിനിമയിലും സീരിയലിലും രാഷ്ട്രീയത്തിലുമായി നിറഞ്ഞുനില്‍ക്കുന്ന ഒട്ടനവധി പേരാണ് ബഡായി ബംഗ്ലാവില്‍ അതിഥികളായി എത്തിയത്. മുകേഷിനും പിഷാരടിക്കുമൊപ്പം പരിപാടിയില്‍ പങ്കെടുക്കാനും പ്രേക്ഷകര്‍ക്കൊപ്പം സംവദിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ഓരോ അതിഥിയും ബംഗ്ലാവില്‍ നിന്നും യാത്ര പറയാറുള്ളത്. ബംഗ്ലാവിന്റെ ഉടമസ്ഥനായി മുകേഷും താമസക്കാരായി രമേഷ് പിഷാരടിയും ആര്യയുമാണ് എത്തുന്നത്. അമ്മായി എന്ന കഥാപാത്രമായി പ്രസീതയും ധര്‍മ്മജനും മനോജ് ഗിന്നസുമൊക്കെ ചേരുമ്പോഴാണ് പരിപാടിക്ക് പൂര്‍ണ്ണത വരുന്നത്.
പെട്ടെന്നൊരു സുപ്രഭാതത്തിലായിരുന്നു ബഡായി ബംഗ്ലാവ് അവസാനിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളെത്തിയത്.ബിഗ്‌ബോസ് റിയാലിറ്റി ഷോ എത്തിയതോടെയാണ് ബഡായി ബംഗ്ലാവ് അവസാനിക്കുന്നു എന്ന വാര്‍ത്ത എത്തിയത്. രമേഷ് പിഷാരടിയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ബഡായി ബംഗ്ലാവ് അവസാനിച്ചതോടെ ആരാധകര്‍ നിരാശയിലായിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് മുകേഷ്.നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബഡായി ബംഗ്ലാവ് വീണ്ടുമെത്തുന്നുവെന്ന സന്തോഷവാര്‍ത്തയാണ്് മുകേഷ് പങ്കുവച്ചിരിക്കുന്നത്. പഴയ താമാസക്കാര്‍ക്കൊപ്പം പുതിയ അതിഥികള്‍ കൂടി എത്തുന്നതും അവര്‍ക്കിടയിലെ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെയാണ് പുതിയ ഭാഗത്തില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പതിവ് പരിപാടികളുടെ അവതരണ ശൈലിയില്‍ നിന്നും വേറിട്ടൊരു സമീപനവുമായാണ് ബഡായി ബംഗ്ലാവ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഹാസ്യപ്രധാനമായ പരിപാടിയാണെങ്കില്‍ക്കൂടിയും അവതരണത്തിലും ആഖ്യാനത്തിലുമുള്ള വ്യത്യസ്തത തന്നെയായിരുന്നു ഈ പരിപാടിയുടെ മുഖമുദ്ര. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് ഇതിലുള്ളതെന്ന് മറ്റൊരു കാര്യം. മിമിക്രി വേദികളിലെ സജീവ സാന്നിധ്യമായ രമേഷ് പിഷാരടിയാണ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. സ്റ്റേജ് ഷോകളും സിനിമയുമൊക്കെയായി ആകെ തിരക്കിലാണെങ്കിലും കൃത്യമായി താരം ഈ പരിപാടിയിലേക്ക് എത്താറുണ്ട്. ഇടയ്ക്കൊരു സുപ്രഭാതത്തില്‍ പരിപാടിയിലേക്ക് മറ്റൊരു അവതാരകനെത്തിയപ്പോള്‍ ആ മാറ്റം ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല. മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് മുകേഷ്. ഒരുകാലത്ത് സിനിമയില്‍ നായകനായി നിറഞ്ഞുനിന്നിരുന്ന താരം ഹാസ്യം കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈഭവം പ്രകടിപ്പിച്ചിരുന്നു. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലേക്കും ചുവടുവെച്ച അദ്ദേഹം പരിപാടിയില്‍ പങ്കുവെക്കുന്ന രസകരമായ തമാശകളും ആരാധകര്‍ക്ക് പ്രിയങ്കരമാണ്.
പിഷാരടിയുടെ ഭാര്യയായാണ് ആര്യ പരിപാടിയിലേക്ക് എത്തിയത്. മണ്ടത്തരത്തിന്റെയും അമളിയുടെയും ഹോള്‍സെയില്‍ ഡീലറായ ആര്യയെ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. വ്യത്യസ്തമായ സ്‌റ്റൈല്‍ സ്റ്റേറ്റുമെന്റുമായെത്തുന്ന ആര്യ ധരിക്കുന്ന വസ്ത്രങ്ങളും വ്യത്യസ്തമാണ്. അവതാരകയെന്ന രീതിയില്‍ നേരത്തെ തന്നെ മികവ് തെളിയിച്ച കലാകാരി കൂടിയാണ് ആര്യ. മിനിസ്‌ക്രീനില്‍ മാത്രമല്ല സിനിമയിലും ഈ താരം അഭിനയിച്ചിട്ടുണ്ട്. പരിപാടിക്ക് മാര്‌റു കൂട്ടാന്‍ ധര്‍മ്മജനും ഒപ്പമുണ്ട്. മിനിസ്‌ക്രീനിലായാലും സ്റ്റേജ് പരിപാടികളിലായാലും ഇരുവരും ഒരുമിച്ചെത്തിയാല്‍പ്പിന്നെ സദസ്സ് ഇവര്‍ക്കൊപ്പമായിരിക്കും. പിഷാരടിയുടെ ജോലിക്കാരനായാണ് ബംഗ്ലാവിലേക്ക് ധര്‍മ്മന്‍ എത്തിയത്. ഇടയ്ക്കിടയ്ക്ക് അപ്രത്യക്ഷനാകാറുണ്ടെങ്കിലും വരുമ്പോഴെല്ലാം ചിരിക്കാനുള്ള ഐറ്റവും കൊണ്ടാണ് വരുന്നത്. ബഡായി ബംഗ്ലാവ് എന്ന പരിപാടിയെ ഓര്‍ക്കുമ്പോള്‍ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്തൊരു കഥാപാത്രമാണ് അമ്മായി. പ്രസീത മേനോന്‍ എന്നാണ് താരത്തിന്‍രെ പേരെങ്കിലും അമ്മായി എന്നാണ് എല്ലാവരും വിളിക്കാറുള്ളത്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള അഭിനയശൈലിയാണ് അമ്മായിയുടേത്. ബഡായി ബംഗ്ലാവ് രണ്ടാം ഭാഗം എത്തിയതോടെ പ്രേക്ഷകര്‍ സന്തോഷത്തിലാണ്.