മിനിസ്‌ക്രീനിലൂടെയും സിനിമയിലൂടെയും ആരാധകരുടെ പ്രിയതാരമായി മാറിയ താരമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. തന്റെ സിനിമാ വിശേഷങ്ങളും, ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം വ്യക്തമാക്കിക്കൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഭിനയത്തിനു പുറമേ അറോയ എന്ന ബോട്ടീക്കിലൂടെ ഫാഷന്‍ രംഗത്തും ആര്യ സജീവമാണ്.
സോഷ്യല്‍ മീഡിയയലില്‍ സജീവമായ താരം മകള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമുളള ചിത്രങ്ങളൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. നടിയും ബിഗ്‌ബോസ് മത്സരാര്‍ഥിയുമായിരുന്ന അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത്താണ് ആര്യയുടെ ഭര്‍ത്താവ്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ പിരിഞ്ഞാണ് ജീവിക്കുന്നതെന്നും ഒറ്റയ്ക്കാണ് മകളെ വളര്‍ത്തുന്നതെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു. മകള്‍ റോയക്ക് ഒപ്പമുള്ള ചിത്രം ആര്യ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ താരം വീണ്ടും ഇപ്പോള്‍ ഒരു പ്രണയത്തിലാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ആര്യ പങ്കുവച്ച ചില ചിത്രങ്ങളും അതിന്റെ അടിക്കുറുപ്പുമാണ് ഇത്തരത്തില്‍ സംശയം ഉയരാന്‍ കാരണം.
തന്റെ പിറന്നാള്‍ ദിനത്തില്‍ കേക്കിനൊപ്പം പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രം ആര്യ പങ്കുവച്ചിരിരുന്നു. ഈ ചിത്രം പകര്‍ത്തിയത് എന്റെ പ്രിയപ്പെട്ടവന്‍ എന്ന് അര്‍ഥം വരുന്ന മേരി ജാന്‍ എന്നായിരുന്നു. കേക്കില്‍ എഴുതിയിരുന്നതും ഹാപ്പി ബര്‍ത്ത്‌ഡേ ജാന്‍ എന്നായിരുന്നു. ഇപ്പോള്‍ ദുബായില്‍ നിന്നുള്ള ഒരു ചിത്രം ആര്യ പങ്കുവച്ചിരിക്കയാണ്. അവന് നോക്കാന്‍ ഈ ലോകം മുഴുവന്‍ ഉണ്ടെങ്കിലും എപ്പോഴും അവന് എന്നെ ഫോക്കസ് ചെയ്യാനാണ് ഇഷ്ടമെന്നാണ് ചിത്രം പങ്കുവച്ച് ആര്യ കുറിച്ചത്. ചിത്രം എടുത്തത് പ്രിയപ്പെട്ടവന്‍ എന്നും ആര്യ ചേര്‍ത്തിട്ടുണ്ട്.
ഇതിന് പിന്നാലെ നിരവധി പേരാണ് ആരാണ് ജാന്‍ എന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആര്യ വീണ്ടും പ്രണയത്തില്‍പെട്ടിരിക്കുകയാണോ എന്നതാണ് സംശയം. എന്നാല്‍ ഭര്‍ത്താവുമായി വീണ്ടും ഒത്തുചേര്‍ന്നതാകാമെന്നും അദ്ദേഹമാണ് ചിത്രം പകര്‍ത്തിയതെന്നും ചിലര്‍ പറയുമ്പോള്‍ ദുബായിലെ പ്രശസ്തനായ ഒരു ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയതെന്ന് ചിലര്‍ പറയുന്നു.