നടിമാരും അവതാരകയുമായ ആര്യ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, താന്‍ ഗര്‍ഭിണിയല്ലെന്നും ആര്യ വ്യക്തമാക്കിയത്.
'ബഡായി ബംഗ്ലാവ്' എന്ന പരിപാടിയില്‍ അവതരിപ്പിച്ച കഥാപാത്രം ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് ഇത്തരം പ്രചാരണങ്ങള്‍ ആരംഭിച്ചതെന്ന് ആര്യ വിശദീകരിച്ചു. 'എന്റെ അമ്മേ എന്താ നിങ്ങള്‍ ഇങ്ങനെ. ബഡായി ബംഗ്ലാവ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ എന്നെ പിഷാരടിയുടെ ഭാര്യയാക്കി. ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ഇപ്പോള്‍ എന്നെ പ്രെഗ്‌നന്റ് ആക്കി.
ക്യാരക്ടറാണ് സുഹൃത്തുക്കളേ. ആ പരമ്പരയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഭാര്യ ആയിട്ടാണ് എത്തുന്നത്. ആ ലേഡി ക്യാരക്ടര്‍ പ്രെഗ്‌നന്റാണ്. അതാണ് നിങ്ങള്‍ കാണുന്നത്. ആ ഒരു ഷോയില്‍ മാത്രം ഞാന്‍ അങ്ങനെ വരുന്നതാണ്. എന്റെ ഗര്‍ഭം അങ്ങനെയല്ല. നഹീന്ന് പറഞ്ഞാല്‍ നഹീ'', ആര്യ പറഞ്ഞു.
അടുത്തിടെയാണ് ആര്യയും കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. തിരുവനന്തപുരത്തെ ഒരു ബീച്ച് റിസോര്‍ട്ടില്‍ വെച്ചാണ് വിവാഹം നടന്നത്. വിവാഹശേഷം തന്റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം പേജുകളിലൂടെയും മകള്‍ ഖുഷിയോടൊപ്പമുള്ള വിശേഷങ്ങള്‍ ആര്യ പങ്കുവെക്കാറുണ്ട്. രണ്ടാം വിവാഹത്തിന് തീരുമാനമെടുത്തത് മകളുടെ ഇഷ്ടത്തിനനുസരിച്ചാണെന്നും ആര്യ മുമ്പ് പറഞ്ഞിരുന്നു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് ആര്യ പ്രഗ്‌നന്‍സിയുമായി ബന്ധപ്പെട്ടു പ്രതികരിച്ചത്.