ആര്യയുടെയും അടിതെറ്റി; ബിഗ്ബോസില്‍ ഒറ്റപ്പെട്ട് പൊട്ടിക്കരഞ്ഞ് ആര്യ

Malayalilife
topbanner
ആര്യയുടെയും അടിതെറ്റി; ബിഗ്ബോസില്‍ ഒറ്റപ്പെട്ട് പൊട്ടിക്കരഞ്ഞ് ആര്യ

ബിഗ്‌ബോസിലെ വിജയിക്കുമെന്ന് വീട്ടിനുള്ളിലുള്ളവര്‍ ഉറപ്പിച്ച ആളാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ നിരവധി പ്രേക്ഷകരെ പിടിച്ചുവാങ്ങിയാണ് ആര്യ ബിഗ്‌ബോസിലേക്ക് എത്തിയത്. എന്നാല്‍ തങ്ങള്‍ പ്രതീക്ഷിച്ച ആര്യയെ ആയിരുന്നില്ല പ്രേക്ഷകര്‍ ബിഗ്‌ബോസില്‍ കണ്ടത്. പരദൂഷണം പറഞ്ഞും രജിത്ത് സാറിനെ ഒറ്റപ്പെടുത്താന്‍ കരുക്കള്‍ നീക്കി ബിഗ്‌ബോസില്‍ ഗ്രൂപ്പുണ്ടാക്കിയ ആര്യയെ പിന്നീട് പ്രേക്ഷകര്‍ വെറുക്കുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോള്‍ ആര്യക്കൊപ്പം നിലകൊണ്ട മത്സരാര്‍ഥികളില്‍ വീണ ഒഴിച്ച് എല്ലാവരും രജിത്തിനൊപ്പം മറുകണ്ടം ചാടിയതോടെ ഇന്നലെ നിലവിട്ട് പൊട്ടിക്കരയുകയായിരുന്നു ആര്യ.

ബിഗ്‌ബോസിനുള്ളിലേക്ക് എത്തിയ ആഴ്ചകളില്‍ വിജയിക്കുമെന്ന് അമിതമായ ആത്മവിശ്വാസമായിരുന്നു ആര്യ പ്രകടിപ്പിച്ചത്. സ്വയം സ്ഥാനം തിരഞ്ഞെടുത്തപ്പോള്‍ ഒന്നാം സ്ഥാനം തന്നെ ആര്യ എടുത്തത് ഈ വിശ്വാസത്തിന്റെ പുറത്തായിരുന്നു. മറ്റുള്ളവരെക്കാള്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചയം തന്നെയാണ് എന്നതാണ് ആര്യയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചത്. ഇതറിയാവുന്ന മറ്റുളളവരും ആര്യക്കൊപ്പം ചേര്‍ന്ന് കളിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ബിഗ്‌ബോസില്‍ രജിത്തിനെ ഒറ്റപ്പെടുത്തി ബാക്കിയുള്ളവരെ തനിക്കൊപ്പം നിര്‍ത്താന്‍ ആര്യക്ക് സാധിച്ചിരുന്നു. എന്നാല്‍ കണ്ണുരോഗം മൂലം തിരിച്ചെത്തിയവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ അഭിരാമി അമൃത സിസ്‌റ്റേഴ്‌സും രജിത്തിനൊപ്പം നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് ആര്യയ്ക്ക് അടിതെറ്റി തുടങ്ങിയത്. ആര്യയുടെ ബലമായിരുന്ന മഞ്ജു പത്രോസ് പുറത്തായതും ഷാജി അസുഖത്തെതുടര്‍ന്ന് മാറിയതും വീണയയെയും ആര്യയെയും ഗ്രൂപ്പ് തകരുന്നതിലേക്ക് നയിച്ചു.

കഴിഞ്ഞ ലക്ഷ്വറി ബജറ്റ് ടാസ്‌കില്‍ മോശം പ്രകടന കാഴ്ച വെച്ചവരെ തെരഞ്ഞെടുക്കാന്‍ പോയിന്റുകള്‍ മാത്രം അടിസ്ഥാനമാക്കേണ്ടതില്ലെന്നു ബിഗ് ബോസ് പറഞ്ഞതായിരുന്നു ആര്യയ്ക്കും വീണയ്ക്കും തിരിച്ചടിയായത്. കളിയില്‍ മോശം പ്രകടനം പുറത്തെടുത്ത രണ്ടു പേരെയുമായിരുന്നു വീട്ടില്‍ ഭൂരിപക്ഷവും ജയലിലേയ്ക്ക് നോമിനേറ്റ് ചെയ്തത്. രജിത്തിനെ ജയിലിലാക്കാന്‍ കെണി ഒരുക്കിയ ആര്യ ഇത്രയും വലിയൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. ജയിലിലേയ്ക്ക് പോകുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും സഹമത്സരാര്‍ഥികള്‍ തങ്ങള്‍ക്കെതിരെ സ്വീകരിച്ച നിലപാടുകള്‍ എണ്ണിയെണ്ണി പറയുകയായിരുന്നു ആര്യ.

രണ്ടാം ദിവസം രാവിലെ കഠിനമായൊരു ജോലി കൂടി ലഭിച്ചതോടെ ആര്യയുടെ വിഷമം ഇരട്ടിച്ചു. തനിക്കെതിരെ നിലപാടെടുത്ത സാന്‍ഡ്രയെയും ജസ്ലയെയും പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുകയാണ് ആര്യയും വീണയും തമ്മിലുള്ള സ്വകാര്യ സഭാഷണത്തില്‍. ബിഗ് ബോസ് വീട്ടിനുള്ളില്‍ ചിലരെങ്കിലും പിന്തുണയ്ക്കാനുണ്ടെന്ന വിശ്വാസം നഷ്ടപ്പെട്ടു പോയതാണ് ആര്യയെ തളര്‍ത്തുന്നതെന്നു വേണം കരുതാന്‍. പാഷാണം ഷാജി ഇല്ലാത്തതും ഇവരുടെ സങ്കടം വര്‍ദ്ധിപ്പിച്ചു.

വൈകാരികമായി വളരെ പക്വതയുള്ള ആര്യ നിസ്സാരകാര്യങ്ങള്‍ക്ക് പൊട്ടിക്കരയുന്നത് ബിഗ് ബോസിലെ പുതിയ കാഴ്ചയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പുറത്തു പോയതിനു ശേഷം തിരിച്ചെത്തിയ പാഷാണം ഷാജിയെ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ആര്യ സ്വീകരിക്കുന്നത്. പുതിയ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥികളായ അമൃത  അഭിരാമിയുടെയും സുജോയുടെയും ബലത്തില്‍ ആര്യയുടെ എതിരാളിയായ രജിത് കുമാര്‍ പൂര്‍വാധികം ശക്തിപ്രാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്യ ആത്മവിശ്വാസം വീണ്ടെടുത്ത് എങ്ങനെ മുന്‍പോട്ടു പോകുമെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. രജിത്തിനെ ഒറ്റപ്പെടുത്തിയ ആര്യ ഇപ്പോള്‍ ഒറ്റപ്പെടലിന്റെ വേദന അറിയുകയാണ്.


 

Read more topics: # Arya plan,# was failed in bigg boss
Arya plan was failed in bigg boss

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES