റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസണ്‍ വണ്‍ അവസാനിച്ചപ്പോള്‍ അരിസ്റ്റോ സുരേഷിനെ തേടിയെത്തിയത് സിനിമയിലെ നായക സ്ഥാനമാണ്. ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിലായിരിക്കും സുരേഷ് നായകനായി എത്തുക. മോഹന്‍ലാല്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആംപ്ലിഫയര്‍ നാണു എന്നാണ് അരിസ്റ്റോയുടെ നായക കഥാപാത്രത്തിന്റെ പേര്. സുരേഷിനെ നേരത്തേ തീരുമാനിച്ചിരുന്നെന്നും ബിഗ് ബോസ് കഴിയാനായി കാത്തിരിക്കുകയായിരുന്നെന്നും രാജീവ്കുമാര്‍ പറഞ്ഞു. നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തിലെ മറ്റൊരുപ്രധാനതാരംദിലീഷ്‌പോത്തനാണ്. രവി വര്‍മന്‍ ഛായാഗ്രഹണവും സാബു സിറിള്‍ കലാസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സംഗീതസംവിധാനം രമേഷ് നാരായണനും ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടിയുമാണ് ഒരുക്കുന്നത്.
ചിത്രത്തില്‍ സഹസംവിധായകനായും പ്രവര്‍ത്തിക്കാനുള്ള അനുവാദം അരിസ്റ്റോ സുരേഷ് സംവിധായകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സംവിധായകനാവുകയാണ് തന്റെ മോഹമെന്നുംതാരംപറയുന്നു.റിയാലിറ്റിഷോയില്‍വിജയിയായസാബുമോനുംരണ്ട്‌സിനിമകളില്‍അവസരംലഭിച്ചു. ലിജോജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ജെല്ലിക്കെട്ടിലും ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബു നിര്‍മ്മിക്കുന്ന പുതിയചിത്രത്തിലുമാണ് സാബുവിന് നായകതുല്യമായ കഥാപാത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്. അനൂപ് ചന്ദ്രനും സംവിധായകനാവുകയാണ്. രണ്ട് പ്രധാന നായക കഥാപാത്രങ്ങളും ബിഗ് ബോസില്‍ നിന്നുതന്നെ. ബഷീര്‍ ബാഷിയും ഡേവിഡ് ജോണുമാണ് തന്റെ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്ന് അനൂപ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്.