പേളിഷ് നിശ്ചയത്തിന് ക്ഷണിച്ചില്ല..!! ബോധം കെടാന്‍ ശ്രീനി എന്റെ ബോയ്ഫ്രണ്ടുമല്ല; ബോധംകെട്ടുവീണ വാര്‍ത്തകളോട് പൊട്ടിത്തെറിച്ച് അര്‍ച്ചന സുശീലന്‍

Malayalilife
 പേളിഷ് നിശ്ചയത്തിന് ക്ഷണിച്ചില്ല..!! ബോധം  കെടാന്‍ ശ്രീനി എന്റെ ബോയ്ഫ്രണ്ടുമല്ല;  ബോധംകെട്ടുവീണ വാര്‍ത്തകളോട്  പൊട്ടിത്തെറിച്ച് അര്‍ച്ചന സുശീലന്‍

യൂട്യൂബിലും മറ്റു സോഷ്യല്‍ മീഡിയയിലും ചില പോസ്റ്റുകള്‍ കണ്ടെന്നും പേളിയുടെയും ശ്രീനിഷിന്റെയും നിശ്ചയം കഴിഞ്ഞതോടെ അര്‍ച്ചനയുടെ ബോധം കെട്ടു എന്ന തരത്തിലുളള വാര്‍ത്തകളാണ് കണ്ടതെന്നുമുള്ള ആമുഖത്തോടെയാണ് ഇന്ന് രാവിലെ അര്‍ച്ചന ലൈവിലെത്തിയത്. തനിക്കിത് വിശ്വസിക്കാനാകുന്നില്ലെന്നും അവര്‍ തമ്മില്‍ വിവാഹം ചെയ്താല്‍ തനിക്കതില്‍ എന്താണെന്നും തനിക്കതില്‍ സന്തോഷമേ ഉളളുവെന്നും. അങ്ങനെ ബോധം കെടാന്‍ ശ്രീനിഷ് തന്റെ ബോയ്ഫ്രണ്ടൊന്നും അല്ലല്ലോ എന്നും അര്‍ച്ചന ചോദിക്കുന്നു. പേളിയുടെയും ശ്രീനിഷിന്റെയും ബന്ധത്തില്‍ തനിക്ക് ബിഗ്‌ബോസ് വീടിനുളളിലും പുറത്തും പ്രത്യേകിച്ച് അഭിപ്രായമില്ലായിരുന്നുവെന്നും അവര്‍ സീരിയസ് ആണെങ്കില്‍ അത് നല്ലതാണെന്നും അര്‍ച്ചന പറയുന്നു. ബിഗ്‌ബോസ് വീടിനുളളില്‍ വച്ച് അവര്‍ സീരിയസ് ആണെന്ന് അറിഞ്ഞപ്പോള്‍ താന്‍ അവരെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ താനത് പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും  പറഞ്ഞ അര്‍ച്ചന അവര്‍ കല്യാണം കഴിച്ചാല്‍ തനിക്ക് വളരെ സന്തോഷമാണെന്നും കൂട്ടിച്ചേര്‍ത്തു. 

ബിഗ്‌ബോസില്‍ നിന്നും നിരവധി സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചെന്നും രഞ്ജിനി ഹരിദാസ്, സാബു മോന്‍, അനൂപ്, ദീപന്‍, സുരേഷേട്ടന്‍, ദിയ, ബഷീര്‍ തുടങ്ങി നിരവധി സുഹൃത്ത് ബന്ധങ്ങള്‍ തനിക്ക് ഉണ്ടായെന്നും അതിനാല്‍ പേളിയും ശ്രീനിഷും എത്രത്തോളം സ്‌നേഹത്തില്‍ ആയിരിക്കുമെന്നു തനിക്കു മനസ്സിലാകുമെന്നും അര്‍ച്ചന പറയുന്നു. പേളിയുടെയും ശ്രീനിഷിന്റെയും നിശ്ചയം നടന്നപ്പോള്‍ താന്‍ കുവൈറ്റില്‍ പ്രോഗ്രാമിലായിരുന്നുവെന്നും കുവൈറ്റ് ഷോയില്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്‌തെന്നും പെര്‍ഫോമന്‍സില്‍ പോലും താന്‍ തലകറങ്ങി വീണിട്ടില്ലെന്നും പിന്നെ ഇതു കേട്ടാല്‍ എങ്ങനെ വീഴാനാണെന്നും അര്‍ച്ചന ചോദിക്കുന്നു. അവരെ സപ്പോര്‍ട്ട് ചെയ്യുന്നത് ആവശ്യമാണെന്നും എന്നാല്‍ മറ്റൊരാളെക്കുറിച്ച് ഇങ്ങനെ പറയുന്നത് നല്ലതല്ലെന്നും അത് പേളിഷിനെ തന്നെയാണ് മോശക്കാരാക്കുന്നതെന്നും അര്‍ച്ചന പറയുന്നു. ഇത് വളരെ കുട്ടിത്തരം ആണെന്നും അത് അവര്‍ അറിയുന്നുണ്ടോ എന്നു പോലും അറിയില്ലെന്നും അവര്‍ അങ്ങനെ വെല്ലുവിളിക്കയുമൊക്കെ ആണെങ്കില്‍ മനസ്സിലാക്കാമെന്നും പക്ഷേ ഫാന്‍സുകാര്‍ ഇങ്ങനെ ചെയ്യുന്നത് മോശമാണെന്നും അര്‍ച്ചന പറയുന്നു. തനിക്ക് അങ്ങനെയൊരു ബുദ്ധിമുട്ടോ സങ്കടമോ ഇല്ലെന്നും ബിഗ്‌ബോസ് ഷോയിലൂടെ ഒരു നല്ല പാര്‍ട്ട്‌നറെ അവര്‍ക്കു രണ്ടു പേര്‍ക്കും കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അര്‍ച്ചന പറഞ്ഞു.

അവര്‍ക്ക് ആശംസ നേരുന്നതിനൊപ്പം തന്റെ യൂട്യബ് പേജില്‍ നിന്നും അവരുടെ നിശ്ചയ വീഡിയോയ്ക്ക് ലൈക്കും കൊടുത്തതായി അര്‍ച്ചന അറിയിച്ചു. താന്‍ ബോധം കെട്ടു വീഴുന്നത് നിങ്ങള്‍ എപ്പോഴാണ് കണ്ടതെന്നും അര്‍ച്ചന ചോദിക്കുന്നു. താന്‍ ബോധം കെട്ടില്ലെന്നും പേളിഷിന്റെ കല്യാണത്തിനു വേണ്ടി കാത്തിരിക്കയാണെന്നും അര്‍ച്ചന പറയുന്നു. താന്‍ മാത്രമല്ല കുറേപേര്‍ കാത്തിരിക്കയാണ്. അവരുടെ കുടുംബം വിവാഹത്തിനു സമ്മതിച്ചതു തന്നെ വലിയ കാര്യമാണെന്നും താരം പറയുന്നു. പേളിക്കും ശ്രീനിഷിനും വേണ്ടി  പ്രാര്‍ത്ഥിക്കണമെന്നും അതാണ് ചെയ്യേണ്ടതെന്നും അല്ലാതെ ഇങ്ങനെ പറഞ്ഞുണ്ടാക്കുന്നവര്‍ക്ക് വേറെ ജോലി ഇല്ലേ എന്നും അര്‍ച്ചന ചോദിക്കുന്നു. താന്‍ പൊതുവേ ഇത്തരം കാര്യങ്ങള്‍ക്ക് റെസ്‌പോണ്ട് ചെയ്യാത്തതാണെന്നും എന്നാല്‍ തന്നെ ഇഷ്ടമുളള ചില ആളുകള്‍ തന്നെ വിളിച്ചിട്ട് ഇതിന് മറുപടി നല്‍കണമെന്ന് പറഞ്ഞതു കൊണ്ടാണ് താന്‍ ലൈവിലെത്തി പ്രതികരിച്ചതെന്നും പറയുന്നു. 

താനിപ്പോള്‍ എയര്‍പോര്‍ട്ടിലാണെന്നും യാത്രയിലാണെന്നും തന്റെ കാര്യങ്ങള്‍ നോക്കി സന്തോഷമായി പോകുകയാണെന്നും പറയുന്നു. കോമഡി സ്റ്റാര്‍സില്‍ ശ്രീനിഷിനെ കണ്ടപ്പോഴും കല്യാണത്തെക്കുറിച്ച് അങ്ങോട്ടാണ് ചോദിച്ചതെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്‌നമൊന്നും ഇല്ലെങ്കില്‍ പിന്നെ മറ്റുളളവര്‍ക്ക് എന്താണ് പ്രശ്‌നമെന്നും അര്‍ച്ചന ചോദിക്കുന്നു. തന്നെ ഇഷ്ടപ്പെടുന്നവര്‍ ഇതിനൊന്നും പ്രതികരിക്കാത്തില്‍ തനിക്ക് സന്തോഷമോ ഉളളുവെന്നും. ഈ ആവശ്യമില്ലാതെ കളയുന്ന സമയത്ത് നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും ഇതിനൊന്നും സമയം കളയരുതെന്നും അര്‍ച്ചന പറയുന്നു. ബിഗ്‌ബോസ് മത്സരാര്‍ത്ഥികളെ സപ്പോര്‍ട്ട് ചെയ്തതിന് അര്‍ച്ചന നന്ദിയും പറയുന്നു. തന്നെ ക്ഷണിച്ചാല്‍ താന്‍ ചടങ്ങിനു പോകുമെന്നും തന്റെ പത്തിരിക്കട ഉദ്ഘാടനത്തിന് താന്‍ എല്ലാവരെയും ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ പേളി തിരക്കാണെന്നു പറഞ്ഞുവെന്നും  അര്‍ച്ചന വ്യക്തമാക്കി. തനിക്ക് ആരോടും ദേഷ്യമില്ലെന്നും ആരോടെങ്കിലും വഴക്കിട്ടാലോ മറ്റോ ക്ഷമിക്കണമെന്നും തനിക്ക് ആരോടും ഒരു വിരോധവുമില്ലെന്നും അവരുടെ ഫാന്‍സുകാര്‍ അവരുടെ നന്മയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അല്ലാതെ അങ്ങോട്ടുമിങ്ങോട്ടും വഴക്കുണ്ടാക്കരുതെന്നും പറഞ്ഞാണ് അര്‍ച്ചന ലൈവ് അവസാനിപ്പിച്ചത്.

 

Read more topics: # Archana susheelan,# live,# facebook
Archana Susheelan live about perale and srinish engagement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES