ബിഗ്‌ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് നടി അര്‍ച്ചന. മാനസപുത്രി സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ നെഗറ്റീവ് റോളിലാണ് അര്‍ച്ചന ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് മിനി സക്രീനിലും ചില സിനിമകളിലും അര്‍ച്ചന സജീവമാവുകയായിരുന്നു. നിരവധി സീരിയലുകളില്‍ അഭിനയിച്ചുവെങ്കിലും ബിഗ്ബോസ് ഹൗസിലൂടെയാണ് അര്‍ച്ചന വീട്ടമ്മമാരുടെയും പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിയത്. ബിഗ്‌ബോസ് അവസാനിച്ചതോടെ പത്തിരിക്കട എന്ന തന്റെ റെസ്റ്ററന്റുമായി തിരക്കിലാണ് താരം.
ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരം ഇപ്പോള്‍ തന്റെ സഹോദരന്റെ വിവാഹാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കയാണ്. ഭര്‍ത്താവിന്റെ സഹോദരന്റെ വിവാഹത്തിലെ തിലക് എന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഡല്‍ഹിയിലാണ് ആഘോഷങ്ങള്‍ നടന്നത്. മഹാരാഷ്ട്രയാണ് അര്‍ച്ചനയുടെ ഭര്‍ത്താവിന്റെ സ്വദേശം. അവരുടെ ആചാര പ്രകാരമാണ് വിവാഹഘോഷങ്ങള്‍ നടന്നത്. ചുവന്ന പട്ടുസാരിയുടുത്ത് സിന്ദൂരവും താലിയുണിഞ്ഞ് വലിയ നെക്ലസ്സും അണിഞ്ഞ് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
ബിഗ്‌ബോസില്‍ ആദ്യം പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടമല്ലാതിരുന്ന മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന എന്നാല്‍ പിന്നീട് അര്‍ച്ചന ഷോയില്‍ വിജയിയാകണം എന്നായി ആരാധകരുടെ ആഗ്രഹം. മറ്റ് അംഗങ്ങളോടുളള അര്‍ച്ചനയുടെ പെരുമാറ്റവും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള മനസ്സുമൊക്കെയാണ് അര്‍ച്ചനയെ ആരാധകര്‍ക്ക് പ്രിയങ്കരിയാക്കിയത്. ബിഗ്‌ബോസ് ഹൗസിനെ ഒരു വീടായി നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് അര്‍ച്ചനയും വലിയ പങ്കുവഹിച്ചിരുന്നു. ബിഗ്‌ബോസിനു ശേഷം മത്സരാര്‍ത്ഥികള്‍ ഒരുമിച്ചത് അര്‍ച്ചനയുടെ പത്തിരിക്കട ഉദ്ഘാടനത്തിനായിരുന്നു. തലസ്ഥാനത്തെ ഇളക്കി മറിക്കുന്ന രീതിയിലാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്.