ശത്രുവായ ആര്യയെ അമൃത തങ്ങളുടെ ജഡ്ജി ആക്കിയതിന് പിന്നിലെ കാരണങ്ങള്‍; കൈയ്യടിച്ച് പ്രക്ഷകര്‍

Malayalilife
  ശത്രുവായ ആര്യയെ അമൃത തങ്ങളുടെ ജഡ്ജി ആക്കിയതിന് പിന്നിലെ കാരണങ്ങള്‍; കൈയ്യടിച്ച്  പ്രക്ഷകര്‍

ബിഗ്ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ താരങ്ങളായി മാറിയിരിക്കയാണ് അഭിരാമിയും അമൃതയും. ഷോയിലെത്തുംമുമ്പ് തന്നെ മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരാണ് ഇവര്‍ എത്തുള്ളതും രജിത്തിന്റെ ഗ്രൂപ്പിലാണ് ഇവരെന്നുമുള്ളത് ഇവര്‍ക്ക് പ്രേക്ഷകപിന്തുണ വര്‍ദ്ധിക്കാന്‍ കാരണമായി. ശക്തമായ നിലപാടുകളാണ് ഇവരെ വ്യത്യസ്തമാക്കുന്നത്. അമൃത അഭിരാമി സിസ്റ്റേഴ്സിന്റെ അപ്രഖ്യാപിത ശത്രുവാണ് ആര്യ. എന്നാല്‍ ഇന്നലെ തങ്ങളുടെ കേസില്‍ ജഡ്ജിയായി ആര്യയാണ് ഇവര്‍ തെരെഞ്ഞടുത്തത്. ഇതിന് പിന്നിലെ രഹസ്യങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്.

പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയാനുള്ളത് പറയുമെന്നതാണ് സിസ്റ്റേഴ്സിന്റെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം. അമൃതയുടെ വരവോടെ ആകെ പെട്ടുപോയിരിക്കുന്നത് ആര്യയാണ്. ബിഗ്ബോസിലെ ശക്തയായ മുതിര്‍ന്ന സ്ത്രീയായിരുന്ന ആര്യയുടെ സ്ഥാനത്തിനാണ് അമൃതയുടെ വരവോടെ ഉലച്ചില്‍ തട്ടിയത്. അമൃത, അഭിരാമിയുടെ ഷോയിലെ മുഖ്യ ശത്രു ആര്യ തന്നെയാണ്. ആര്യയും ഇത് തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇരു ഗ്രൂപ്പുകളിലാണ് ഇവര്‍ നിലകൊള്ളുന്നത്. ആര്യ ഒരു തരത്തിലും തന്നെ തുണയ്ക്കില്ലെന്ന് അറിയാമായിരുന്നിട്ടും അമൃത ഇന്നലെ തന്റെ ജഡ്ജിയായി തെരെഞ്ഞെടുത്തത് ആര്യയെ ആയിരുന്നു.

പാഷാണം ഷാജിയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന തരത്തിലാണ് ഇരുവരും കേസ് ഉന്നയിച്ചത്. ടാസ്‌കിനിടയില്‍ ഗബ്ബാര്‍സിങ്ങായ തന്റെ വെപ്പാട്ടികളാണ്
അമൃതയും ആഭിയുമെന്ന പരാമര്‍ശമാണ് ഷാജി നടത്തിയത്. ഈ കേസിലാണ് ഷാജിയുടെ അടുത്ത സുഹൃത്തായ എന്നാല്‍ തങ്ങളുടെ ശത്രുസ്ഥാനത്തുള്ള ആര്യയെ തന്നെ തങ്ങളുടെ ജഡ്ജായി തെരെഞ്ഞെടുത്ത് ഇവര്‍ പ്രേക്ഷകരെ ഞെട്ടിച്ചത്. ഇതിനുള്ള കാരണങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നത്.

സ്ത്രീകള്‍ക്കെതിരെ ഉള്ള പ്രയോഗമായതിനാല്‍ ആര്യക്ക് തങ്ങളെ തള്ളിക്കളയാന്‍ ആകില്ലെന്ന് അമൃതയ്ക്കും അഭിക്കുമറിയാം. അങ്ങനെ ആര്യ ചെയ്താല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വളരെ നെഗറ്റീവ് ഇമേജായിരുന്നു ആര്യക്ക് വരിക. അത് കൊണ്ട് റിസ്‌ക് എടുക്കാന്‍ ആര്യ തയ്യാറാകില്ലെന്ന് സിസ്റ്റേഴ്സിന് ഉറപ്പുണ്ട്. രണ്ട്  ശത്രുപക്ഷത്തിലെ ഒരംഗത്തെ തന്നെ ജഡ്ജിയായി കൊണ്ടുവരുന്നതിലൂടെ അവസാനം നടക്കുന്ന വോട്ടെടുപ്പില്‍ എതിരഭിപ്രായം ഉന്നയിക്കാന്‍ സാധ്യതയുള്ള ഒരാളെ കുറയ്ക്കാം എന്നതു തന്നെയാണ് ഇവരുടെ നേട്ടം. ജഡ്ജിയായി വരുന്നയാള്‍ക്ക് ടാസ്‌കോ പോയിന്റോ മറ്റു നേട്ടങ്ങളോ ലഭിക്കാത്തതു കൊണ്ടു തന്നെ അമൃതയ്ക്കും അഭിരാമിയ്ക്കും നഷ്ടമൊന്നും സംഭവിക്കുന്നുമില്ല. ആര്യയുടെ നിലപാടുകളെ പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നു കാട്ടുക എന്നൊരു ഉദ്ദേശവും എപിസോഡില്‍ വ്യക്തമാണ്. ഷാജിക്കൊപ്പം നിന്നാല്‍ പ്രേക്ഷകര്‍ തന്നെ വിലയിരുത്തുന്നത് ആ രീതിയിലാണ് എന്ന് ആര്യക്കുമറിയാം. മറിച്ച് സിസ്റ്റേഴ്സിനൊപ്പം നിലകൊണ്ടാല്‍ പ്രേക്ഷകര്‍ താന്‍ ന്യായത്തിന്റെ പക്ഷത്ത് നിന്നെന്ന തോന്നലാകും ഉണ്ടാകുക. ആകെ പ്രതിസന്ധിയുള്ളത് ഷാജിക്ക് പിണക്കമാകുമെന്നത് മാത്രമാണ്. എന്നാലും ഷാജിയെക്കാളും ആര്യക്ക് വലുത് പ്രേക്ഷകര്‍ തന്നെയാകും. എന്നാല്‍ ഇലയ്ക്കും മുള്ളിലും കേടില്ലാതെയാണ് ആര്യ ഈ പ്രശ്നം പരിഹരിച്ചത്.സിസ്റ്റേഴ്സിനൊപ്പം നിലകൊണ്ട ആര്യ ഷാജിയുടെ വെറുപ്പ് സമ്പാദിക്കാതിരിക്കാന്‍ തന്റേതായ അഭിപ്രായം പറയാതെ ഭൂരിപക്ഷ അഭിപ്രായമാണ് തേടിയത്. ഇതില്‍ ഷാജി തോല്‍ക്കുകയും ചെയ്തു.
 

Amritha will put judge at Arya in Biggboss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES