ഇന്നലെ ബിഗ്ബോസില്‍ എലിമിനേഷന്‍ എപിസോഡ് കണ്ട പ്രേക്ഷകരുടെ കിളി പോയി എന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നത്. അതിഥി ആണ് പുറത്താക്കപ്പെട്ടതെന്ന് മോഹന്‍ലാല്‍ പറഞ്ഞതിന് പിന്നാലെ അതിഥി എല്ലാവരോടും യാത്രപറഞ്ഞ് പുറത്ത് പോയിരുന്നു. തുടര്‍ന്ന് ഹിമയെ കണ്‍ഫെഷന്‍ റൂമില്‍ വിളിപ്പിച്ച ബിഗ്ബോസ് ഹിമയെയും പുറത്താക്കിയെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് അതിഥിയെ തിരികെയുമെത്തിച്ചു.
ഇന്നലെത്തെ എപിസോഡില്‍ അതിഥിയോട് പെട്ടി എടുത്തോളാന്‍ ലാല്‍ പറഞ്ഞതിന് പിന്നാലെ ശക്തമായ ഈ തീരുമാനത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. അതിഥിയെ എങ്ങനെ പുറത്താക്കുമെന്നും ഹിമയെല്ലേ പുറത്ത് പോകേണ്ടതെന്നും, ലാലേട്ടന്‍ന് തെറ്റുപറ്റിയതാണൊ എന്നുമൊക്കെ ചോദിച്ചായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ പത്തുമിനിറ്റ് കഴിഞ്ഞ് ഹിമയെ പുറത്താക്കി അതിഥി തിരിച്ചെത്തിയപ്പോള്‍ വിമര്‍ശനങ്ങളുടെ മുനയോടിയുകയായിരുന്നു. അതേസമയം എന്താണ് സംഭവിച്ചതെന്ന് അറിയാതെ പലരും ആട്ടം കാണുകയായിരുന്നു എന്നതായിരുന്നു രസകരം.
പ്രേക്ഷകര്‍ക്കും മത്സരാര്‍ഥികളും ഒരുപോലെ സര്‍പ്രൈസും ട്വിസ്റ്റും സമ്മാനിച്ചാണ് ഇനി ചെറിയ കളികള്‍ അല്ല ബിഗ്ബോസ് എന്ന് അടിവരയിട്ടിരിക്കുന്നത്. ഹിമ കഴിഞ്ഞ വാരം ബിഗ്ബോസില്‍ കാട്ടിക്കൂട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഹിമ തന്നെയാണ് പുറത്താവുകയെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നതാണ്. പ്രേക്ഷകരുടെ പിന്തുണയും ഹിമയ്ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരുന്നു. എന്നാല്‍ ബിഗ്ബോസ് അംഗങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചാണ് അതിഥിയോട് പെട്ടിയെടുക്കാന്‍ ലാ്ല്‍ പറഞ്ഞത്. അതിഥി പോയതിന് പിന്നാലെയാണ് ഹിമയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് മറ്റാര്‍ക്കും കിട്ടാത്ത വൈല്‍ഡ് എന്‍ട്രി ഭാഗ്യം കിട്ടിയത് ഹിമയ്ക്കായിരുന്നെന്നും എന്നാല്‍ അത് വേണ്ടപോലെ ഹിമ വിനിയോഗിച്ചില്ലെന്നും പ്രേക്ഷക പിന്തുണ ഹിമയ്ക്ക് ലഭിച്ചില്ലെന്നും പറഞ്ഞാണ് ഹിമയാണ് പുറത്തുപോകേണ്ടതെന്ന് ബിഗ്ബോസ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഹിമയെ കണ്‍ഫെന്‍ഷന്‍ റൂമില്‍നിന്നും പുറത്തേക്ക് കൊണ്ട് പോവുകയും ആ വഴി അതിഥിയെ തിരികെയെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് അതിഥിക്ക് ക്യാപ്റ്റനാകാമെന്നും വീട്ടിനുള്ളിലേക്ക് പോകാമെന്നും ബിഗ്ബോസ് പറയുകയയായിരുന്നു.
നാടകീയ നിമിഷങ്ങള്‍ ഒരുക്കാനാണ് ഇത്തരത്തില്‍ ട്വിസ്റ്റ് ബിഗ്ബോസില്‍ കൊണ്ടുവന്നത്. ബിഗ്ബോസില്‍ സുതാര്യമായ എലിമിനേഷനാണെന്നും പ്രേക്ഷക പിന്തുണയോട് കൂടെ മാത്രമേ മുന്നേറാന്‍ പറ്റൂ എന്നും ഇന്നലെത്തെ എലിമിനേഷനില്‍ കൂടി പ്രേക്ഷകര്‍ക്കും മത്സാര്‍ഥികള്‍ക്കും ഒരുപോലെ മനസിലായിരിക്കുകയാണ്.