Latest News

ബിഗ്ബോസ് എലിമിനേഷനില്‍ ട്വിസ്റ്റ്; അതിഥി പോയതിന് പിറകേ ഹിമയെ പുറത്താക്കി..! ഇനി ചെറിയ കളികള്‍ ബിഗ് ബോസിലില്ല.!

Malayalilife
 ബിഗ്ബോസ് എലിമിനേഷനില്‍ ട്വിസ്റ്റ്; അതിഥി പോയതിന് പിറകേ ഹിമയെ പുറത്താക്കി..!  ഇനി ചെറിയ കളികള്‍ ബിഗ് ബോസിലില്ല.!

ന്നലെ ബിഗ് ബോസ് എലിമിനേഷന്‍ എപിസോഡ് ശ്രദ്ധനേടിയത് ട്വിസ്റ്റുകള്‍ കൊണ്ടാണ്. ഹിമ, ഷിയാസ്, അതിഥി, അര്‍്ച്ചന എന്നിവരാണ് ഇക്കുറി എലിനമിനേഷനില്‍ ഇടം പിടിച്ചത്. ഷിയാസോ ഹിമയോ ആരെങ്കിലും ഒരാളാണ് പുറത്താവുകയെന്നാണ് കരുതിയിരുന്നത്. അതിഥി ക്യാപ്റ്റന്‍ ആകാന്‍ തയ്യാറെടുക്കുന്നതിനാലും അര്‍ച്ചന ശക്തയായ മത്സരാര്‍ഥി ആയതുകൊണ്ടും ഇരുവരും പുറത്താകില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ എല്ലാരെയും ഞെട്ടിച്ച് അതിഥിയാണ് പുറത്തായിരിക്കുന്നതെന്ന് ലാല്‍ പറഞ്ഞത്. ഇതിന് പിറകെയാണ് ബിഗ്ബോസില്‍ ട്വിസ്റ്റുകള്‍ അരങ്ങേറിയത്.

ഇനി ചെറിയ കളികള്‍ ഇല്ലെന്ന ബിഗ്ബോസിന്റെ ടാഗ് ലൈന്‍ അന്വര്‍ഥമാക്കുന്ന രീതിയിലായിരുന്നു ഇന്നലത്തെ എലിമിനേഷന്‍ എപിസോഡുകള്‍. കഴിഞ്ഞ ആഴ്ച ബിഗ്ബോസില്‍ നടന്ന കൈയ്യാങ്കളിയുടെയും വഴക്കിന്റെയും ഒക്കെ പശ്ചാത്തലത്തില്‍ ഹിമയാകും പുറത്താവുകയെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. എലിമിനേഷനില്‍ ഷിയാസും അര്‍ച്ചനയും ആദ്യം തന്നെ സേഫാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അവശേഷിച്ചത് അതിഥിയും ഹിമയുമായിരുന്നു. ക്യാപ്റ്റനാകാന്‍ ഇക്കുറി നറുക്കുവീണത് അതിഥിക്കായിരുന്നു. കാത്തിരിപ്പിനൊടുവില്‍ സ്വന്തമാക്കിയ ചില കാര്യങ്ങള്‍ ചിലപ്പോള്‍ നമുക്ക് അനുഭവിക്കാന്‍ കഴിഞ്ഞെന്നുവരില്ലെന്ന് മുഖവുര നല്‍കിയ ശേഷമാണ് അതിഥിയോടെ പെട്ടിയെടുത്ത് പുറത്തുവരാന്‍ ലാല്‍ പറഞ്ഞത്. തുടര്‍ന്ന് അതിഥി പെട്ടിയെടുത്തു പുറത്തുപോയി. അതിഥി പുറത്തായത് ഹിമയക്ക് സഹിക്കാനായില്ല. പൊട്ടിക്കരഞ്ഞ ഹിമയെ ബിഗ്ബോസ് കണ്‍ഫെഷന്‍ റൂമില്‍ വിളിപ്പിച്ചു. എന്നാല്‍ അതിഥി പുറത്താകുന്നത് സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് ഹിമ പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് ഹിമയെ പുറത്താക്കുന്നുവെന്ന് ബിഗ്ബോസ് പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് കണ്‍ഫെഷന്‍ റൂമിന്റെ പിന്‍വാതിലൂടെ കണ്ണുകെട്ടി ഹിമയെ ഇറക്കിയ ശേഷം അതിഥിയെ കണ്‍ഫെഷന്‍ റൂമില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണിലെ കെട്ട് അഴിച്ച് അതിഥിയോട് നിങ്ങളാണ് പുതിയ ക്യാപ്റ്റനെന്നും ബിഗ്ബോസിനുള്ളിലേക്ക് പോയ്ക്കോളാനും പറയുകയായിരുന്നു.

അതിഥി തിരിച്ചെത്തിയപ്പോഴാണ് ഹിമ പോയെന്നും അതിഥി തിരികെ എത്തിയെന്നും മത്സരാര്‍ഥികള്‍ക്ക് മനസിലായത്. അതിഥി പോയതോര്‍ന്ന് വിഷമിച്ചിരുന്ന. ശ്രീനി, പേളി, ഷിയാസ് എന്നിവര്‍ക്ക് അതിഥി തിരികെയെത്തിപ്പോള്‍ സന്തോഷമായി. അതേസമയം ഹിമയെ മറ്റുള്ളവരോട് യാത്ര ചോദിക്കാനോ പെട്ടി പോലും എടുക്കാന്‍ അനുവദിക്കാതെയുമാണ് പിന്‍വാതിലിലൂടെ പുറത്താക്കിയത്.

Read more topics: # Aditi-Hima-elimination
Aditi-Hima-elimination

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES