കേശു ഈ വീടിന്റെ നാഥനെ പരിഹസിച്ച് അശ്വതി; നിങ്ങളുടെ സീരിയലിനെക്കാളും കൊള്ളാം എന്ന് കമന്റ്; പോസ്റ്റ് വൈറൽ

Malayalilife
topbanner
 കേശു ഈ വീടിന്റെ നാഥനെ പരിഹസിച്ച് അശ്വതി; നിങ്ങളുടെ സീരിയലിനെക്കാളും കൊള്ളാം എന്ന് കമന്റ്; പോസ്റ്റ് വൈറൽ

ല്‍ഫോന്‍സാമ്മ എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് അശ്വതി. തുടർന്ന് നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ അശ്വതി പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ദിലീപിനെ നായകനാക്കി നാദിർഷ സിനിമ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയെ കുറിച്ച് എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  ദിലീപ് ചിത്രത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റാണ് അശ്വതി പങ്കുവെച്ചത്.

അങ്ങനെ ഒന്നാം തീയതി മുതൽ കാണാൻ തുടങ്ങിയ കേശുവേട്ടനെ ഇന്നലെ ഒരു വിധം കണ്ടുതീർത്തു. കേൾക്കട്ടെ നിങ്ങളെല്ലാരും എത്ര ദിവസം എടുത്തു കണ്ടു തീർക്കാൻ എന്ന്?എന്നായിരുന്നു സിനിമയെ പരിഹസിച്ച് അശ്വതി എഴുതിയത്. നിരവധിപ്പേരാണ് താരത്തിന്റെ പോസ്റ്റിന്  കമന്റുമായെത്തുന്നത്. നിങ്ങടെ സീരിയലിനെക്കാളും കൊള്ളാം.. പോയി പഴയ അഭിനയിച്ച സീരിയൽ ഒക്കെ ഒന്ന് കാണു അപ്പൊ അറിയാം., ചേച്ചി അഭിനയിച്ച സീരിയൽ കണ്ട ആൾക്കാർ അല്ലേ സഹിച്ചോളും.. തള്ളുന്ന തള്ള് കേട്ടാൽ ശോഭന ആണന്നാ വിചാരം.., സീരിയൽ മാത്രം ശരണം. സിനിമയിൽ അഭിനയിക്കാനുള്ള യോഗ്യതയും അവസരവും കിട്ടാത്ത വെറും ഒരു കൂതറ നടിയുടെ രോദനം എന്നിങ്ങനെയാണ് അശ്വതിക്ക് എതിരെ വന്ന കമന്റുകൾ.

ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ,ഹരീഷ് കണാരൻ,റിയാസ് മറിമായം,ജാഫർ ഇടുക്കി,കോട്ടയം നസീർ,മോഹന് ജോസ്, ഗണപതി,സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്,ബിനു അടിമാലി, ഉർവ്വശി, അനുശ്രീ, വെെഷ്ണവി, സ്വാസിക,പ്രിയങ്ക,ഷെെനി സാറാ,ആതിര,നേഹ റോസ്,സീമാ ജി നായർ,വത്സല മേനോൻ,അശ്വതി,ബേബി അന്സു മരിയ തുടങ്ങിയവരാണ് താര നിരയിൽ.

Actress aswathy note about dileep movie keshu ee veedintae nathan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES