Latest News

എന്റെ ബോസ്സേട്ടാ; എവിടുന്ന് തപ്പി എടുക്കുന്നു ഇതുപോലുള്ള ആൾക്കാരെ; വീടിനെയും നാടിനെയും വിലവെക്കാത്ത കുറെ എണ്ണങ്ങളെ എങ്ങനെ കിട്ടുന്നു; കുറിപ്പ് പങ്കുവച്ച് അശ്വതി

Malayalilife
 എന്റെ ബോസ്സേട്ടാ; എവിടുന്ന് തപ്പി എടുക്കുന്നു ഇതുപോലുള്ള ആൾക്കാരെ; വീടിനെയും നാടിനെയും വിലവെക്കാത്ത കുറെ എണ്ണങ്ങളെ എങ്ങനെ കിട്ടുന്നു; കുറിപ്പ് പങ്കുവച്ച് അശ്വതി

ല്‍ഫോന്‍സാമ്മ എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് അശ്വതി. തുടർന്ന് നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ അശ്വതി പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് സീസൺ ഫോർ കഴിഞ്ഞ എപ്പിസോഡിനെ വിമർശിച്ച് എത്തിയിരിക്കുകയാണ് അശ്വതി. തികച്ചും നിരാശപ്പെടുത്തിയ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത് എന്ന് അശ്വതി പറയുന്നു.

എന്റെ ബോസ്സേട്ടാ, എവിടുന്ന് തപ്പി എടുക്കുന്നു ഇതുപോലുള്ള ആൾക്കാരെ. വീടിനെയും നാടിനെയും വിലവെക്കാത്ത കുറെ എണ്ണങ്ങളെ എങ്ങനെ കിട്ടുന്നു? അതിൽ ഉള്ള മറ്റുള്ളവർക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കാനായിട്ട്. ഇത്രയേറെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ്ബോസ് ചരിത്രത്തിൽ ഉണ്ടായിക്കാണില്ല.

ദയവു ചെയ്ത് ഭാഷാ പ്രയോഗത്തിന് ഡിസിപ്ലിനറി ആക്ഷൻ എടുത്തു കോണ്ടെസ്റ്റാന്റിന് തക്കതായ ശിക്ഷ അപ്പപ്പോൾ നൽകുകയോ, രണ്ടു മൂന്നു ദിവസം സസ്‌പെൻഡ് ചെയ്തു മാറ്റി നിർത്തിക്കുകയോ ചെയ്യുക. ക്യാപ്റ്റനെന്ന നിലയിൽ ജാസ്മിൻ ഇന്ന് ചെയ്തത് വളരെ മോശം. ചാടി കോമഡി കാണിക്കാൻ ആണല്ലോ ക്യാപ്റ്റൻ പദവി തന്നു നിർത്തിയേക്കുന്നത്. റോബിൻ കാണിച്ച ആക്ഷനും തെറ്റ്, തിരിച്ചു റിയാസ് പറഞ്ഞതു ഹൌ. ബിഗ് ബോസ് പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്. 

Actress Aswathy note about bigg boss season 4

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES