കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലാകെ ചർച്ച ചെയ്യപ്പെട്ടത് ബിഗ്‌ബോസ് മലയാളം നാലാം സീസണില്‍ റിയാസ് സലീമിനെതിരെ ലക്ഷ്മിപ്രിയ പറഞ്ഞ വാക്കുകള്‍ ആയിരുന്നു. റിയാസിനെ പോലുളളവര്‍ക്ക് ജന്മനാ ഉളള തകരാറാണെന്നും അത് മാനുഫാക്ചറിംഗ് ഡിഫക്ട് ആണെന്നുമാണ് ലക്ഷ്മിപ്രിയ റിയാസിനെതിരെ ആഞ്ഞടിച്ചത്. എന്നാൽ ഹൗസിലെ മറ്റുമത്സരാർത്ഥികൾ തെറ്റ് ചൂണ്ടി കാണിച്ചു എങ്കിൽ കൂടിയും അത് അംഗീകരിക്കാനോ ക്ഷമ ചോദിക്കാനോ ലക്ഷ്മിപ്രിയ ഒരുക്കമായിരുന്നില്ല. എന്നാൽ ഇപ്പോൾ ലക്ഷ്മിപ്രിയയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
കുറിപ്പിലൂടെ ....
‘ മാനുഫാക്ചറിങ് ഡിഫക്ട് ….. ഒരു വ്യവസായ ശാലയില്‍ ഒരു ഉല്പന്നം നിര്‍മ്മിക്കുമ്പോള്‍ അതിന് ചില ഏറ്റക്കുറച്ചിലുകള്‍ വന്നാല്‍ നമ്മള്‍ പറയും അത് മാനുഫാക്ചറിങ് ഡിഫക്ട് എന്ന്. പക്ഷെ ….. ഒരു സ്ത്രീ ഒരു കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ ഏറ്റവും പെര്‍ഫക്ടായി കുഞ്ഞിനെ സൃഷ്ടിക്കാന്‍ സ്ത്രീ കമ്പ്യൂട്ടര്‍ ഒന്നുമല്ല. ഈ ഭൂമിയില്‍ പൂര്‍ണ്ണരായി ആരും തന്നെയില്ല. ഇന്ന് സമൂഹത്തില്‍ MR, ഡിസ്ലെക്‌സിയ, ഓട്ടിസം, LGBTQI …. റിയാസില്‍ നിന്നാണ് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് ).
അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ഉള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു. അത് ആ കുഞ്ഞിന്റെ കുഴപ്പമാണോ? അതോ അവര്‍ക്ക് ജന്മം നല്‍കിയവരുടെ കുഴപ്പമോ? അത് ഒരവസ്ഥ മാത്രമല്ലെ. അവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കണം. അവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. മനസ്സുണ്ടെങ്കില്‍ ഏത് ഉയരങ്ങള്‍ കീഴടക്കാനും അവര്‍ക്ക് സാധിക്കും. ലക്ഷമി പ്രിയ വളരെ മോശമായി കുറച്ച് ദിവസങ്ങളിലായി വിനയനോടും റിയാസിനോടുമൊക്കെ സംസാരിക്കുന്നുണ്ട്. ആരോഗ്യകരമായി വഴക്കു കൂടുന്നത് നല്ലത് തന്നെ. പക്ഷെ ഇത് …..
ഒരാള്‍ടെ മുഖത്ത് നോക്കി അത് ജന്മനാ ഉള്ള തകരാറാണെടാ മാനുഫാക്ചറിങ് ഡിഫക്ട് എന്നൊക്കെ പറഞ്ഞ് ഒരാളെ വ്യക്തിഹത്യ ചെയ്യുക…. പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞ ദില്‍ഷയെ വാക്കുകളിലൂടെ അടിച്ചമര്‍ത്തുക…. കുറച്ച് കഴിഞ്ഞ് ഞാന്‍ തമാശയായി പറഞ്ഞത എന്ന് പറഞ്ഞ് അവര്‍ സ്വയം ന്യായികരിക്കുന്നു. ഇപ്പോള്‍ ആണ് റോബിന്‍ പറഞ്ഞത് സത്യസന്ധമായ പ്രസ്താവ ആകുന്നത്. ‘അപ്പ കണ്ടവനെ അപ്പ എന്ന് വിളിക്കുന്നവള്‍ ‘ . അവര്‍ പറഞ്ഞതില്‍ അവര്‍ക്ക് ഒരു കുറ്റബോധവുമില്ലന്ന് അവര്‍ തന്നെ പറയുന്നു. സോഷ്യല്‍ മീഡിയ അവരെ കുറിച്ച് എന്ത് പറഞ്ഞാലും അവര്‍ക്കൊന്നുമില്ലന്ന്.
ഇതൊക്കെ കഴിഞ്ഞ് ബാത് റൂം ഏരിയയില്‍ പതിവ് പൊറോട്ട നാടകവും. ഒരു കമ്മ്യൂണിറ്റിയെ മൊത്തത്തില്‍ അധിഷേപിച്ച ലക്ഷ്മി പ്രിയക്ക് മേല്‍ നടപടി എടുക്കണം. ഞാനെന്ന ഭാവവും സിനിമാ നടിയാണ് അവരെ ആര്‍ക്കും ഒന്നും പറയാന്‍ പാടില്ല എന്ന ഹുങ്കും ഒരിക്കല്‍ പോലും ലാലേട്ടന്‍ ലക്ഷ്മി പ്രിയക്ക് പല കാര്യങ്ങള്‍ക്കും ഒരു താക്കീത് പോലും കൊടുത്തിട്ടില്ലാത്തതിനാലും ബിഗ് ബോസ് ലക്ഷ്മിപ്രിയയുടെ തറവാട് ആണെന്ന അഹങ്കാരത്തോടെ ഉള്ള പെരുമാറ്റവും ഇനിയും വെച്ച് പൊറുപ്പിക്കാന്‍ പറ്റില്ല.
സീസണ്‍ ത്രീയില്‍ സജ്‌ന ഫിറോസിനെ രമ്യ പണിക്കരുടെ പുറത്തുള്ള എന്തോ കാര്യം പറയും എന്ന് പറഞ്ഞതിന്റെ മാത്രം അടിസ്ഥാനത്തില്‍ അവരെ പുറത്താക്കാന്‍ കാണിച്ച ആര്‍ജ്ജവും ബിഗ് ബോസ് മലയാളം നാല് എന്ന ഈ ഷോ ഒരു കമ്മ്യൂണിറ്റിയെ മൊത്തത്തില്‍ അടച്ചാക്ഷേപിച്ചതിന്റെ പേരില്‍ എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നത്? ലക്ഷ്മി പ്രിയ അഞ്ച് വയസ്സുള്ള കുട്ടിയാണോ? അറിവില്ലായ്മ എന്ന് പറയാന്‍ കഴിയില്ലല്ലോ? ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്ന് പറയുന്ന പോലെയാണ് ലക്ഷ്മി പ്രിയയുടെ തെറ്റുകള്‍ ചൂണ്ടികാട്ടുമ്പോള്‍ ഞാന്‍ തമാശയായി പറഞ്ഞതാ, ഫണ്‍ ആക്കിയതാ എന്ന് പറഞ്ഞ് വീണിടത്ത് കിടന്ന് ഉരുളുന്നതാണ് ഇവരുടെ സ്ഥിരം സ്വഭാവം.
കഴിഞ്ഞ ദിവസം എത്ര വൃത്തികെട്ട മനോഭാവത്തോടെയാണ് കാര്‍ക്കിച്ച് തുപ്പിയത്.ഇവര്‍ എപ്പോഴും സനാതന ധര്‍മ്മത്തെക്കുറിച്ചൊക്കെ പറയുമല്ലൊ, ഇവര്‍ക്കതിനുള്ള യോഗ്യത ഉണ്ടോ? ഒരു കമ്മ്യൂണിറ്റിയെ അടച്ചാക്ഷേപിച്ചത് കണ്ടിട്ട് അവര്‍ക്ക് വേണ്ടി പ്രതിഷേധം ബിഗ് ബോസിനോട് രേഖപെടുത്തുന്നു. ലാലേട്ടന്‍ തുപ്പിയതിനും വ്യക്തിഹത്യ ചെയ്തതനും അര്‍ഹമായ ശിക്ഷ നല്‍കണം. ലക്ഷ്മിയുടെ പ്രസംഗം കേട്ട് മിണ്ടാതെ നില്‍ക്കുന്ന ലാലേട്ടനെ അല്ല പ്രേക്ഷകര്‍ക്ക് ആവശ്യം..”