കേരളത്തില്‍ ഒരുപാട് ആരാധകരുളള പിന്നണി ഗായികയാണ് ഗാനാലാപന ശൈലികൊണ്ട് ഏറെ ശ്രദ്ധേയയായ ജ്യോത്സന.ജ്യോത്സനയുടെ മ്യൂസിക് ബാന്‍ഡ് ആയ 'ജെ നോട്ട്' ഒരുക്കുന്ന ആദ്യ ഗാനമായ 'പറന്നേ' പുറത്തിറങ്ങി. ജ്യോത്സന തന്നെ വരികളെഴുതി ഈണം പകര്‍ന്ന് ആലപിച്ച ഈ ഗാനം തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഗായിക പുറത്തിറക്കിയത്. 'എല്ലാവരും ഉളളിലുളള കഴിവുകള്‍ തിരിച്ചറിഞ്ഞ് സ്വയം പറന്നുയരാന്‍ ശ്രമിക്കണം 'എന്ന സന്ദേശത്തിലൂടെയാണ് ഗാനം കടന്നുപോകുന്നത്. ഗാനം യൂട്യൂബില്‍ ഹിറ്റാവുകയാണ്. വീഡിയോയില്‍ പല രൂപഭാവങ്ങളിലും പ്രത്യക്ഷപ്പെടുന്ന ജ്യോത്സനയെ കണ്ട് ഇപ്പോള്‍ ആരാധകര്‍ പറയുന്നത് ആഞ്ജലീന ജോളിയെ പോലുണ്ടെന്നാണ് . അഗ്‌നിയില്‍ എരിഞ്ഞാലും അതില്‍ നിന്നൊക്കെ ഒരു ഫീനിക്സ് പക്ഷിയെപോലെ പറന്നുയരാന്‍ കഴിവുളളവരാണ് എല്ലാവരും എന്ന് ഗാനത്തിലൂടെ ഓര്‍മിപ്പിക്കുന്നു.
യുവ പാട്ടെഴുത്തുകാരന്‍ വിനായക് ശശികുമാറുമായി ചേര്‍ന്നാണ് ജ്യോത്സന ഗാനത്തിന് വരികളൊരുക്കിയത്. തന്റെ മ്യൂസിക് ബാന്‍ഡിന്റെ ആദ്യത്തെ വിഡിയോ ഗാനമാണിതെന്നും അതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും ഗായിക ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു. എല്ലാവരും വിഡിയോ ഗാനം കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നുമാണ് ജ്യോത്സനയുടെ അഭ്യര്‍ത്ഥന.എന്തായാലും ജാപ്പാനീസ് ആശയങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്തിരിക്കുന്ന വീഡിയോ യുവതലമുറയില്‍ തരംഗമായി മാറികഴിഞ്ഞിരിക്കുകയാണ്