Latest News

ഷിംലയ്ക്ക് യാത്ര പോകാം

Malayalilife
ഷിംലയ്ക്ക് യാത്ര പോകാം

ന്ത്യയിലെ വടക്കുഭാഗത്ത് ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷിംല . ഇതു ഹിമാചല്‍ പ്രദേശീന്റെ തലസ്ഥാനം കൂടിയാണ്. 1864 ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ശിംല ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമായ ഷിംല മലകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. ഹിമാലയപര്‍വത നിരകളുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പില്‍ നിന്നും 2130 മീറ്റര്‍ (6998 അടി ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത നഗരമായ ചണ്ഡിഗഡില്‍ നിന്നും ഏകദേശം 115 കി. മീ ദൂരവും, ഡെല്‍ഹിയില്‍ നിന്നും ഏകദേശം 365 കി. മീ ദൂരത്തിലുമാണ് ഷിംല സ്ഥിതി ചെയ്യുന്നത്.

ഹിമാലയത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഷിംല സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2397.59 കിലോമീറ്റര്‍ ഉയരത്തിലായിട്ടാണ് സ്ഥാനം. ഏകദേശം 9.2 സെ നീളത്തില്‍ കിഴക്ക് നിന്നും പടിഞ്ഞാറോട്ട് പരന്നായി ഷിംല സ്ഥിതി ചെയ്യുന്നു.  ഷിംലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ജക്കൂ മലകള്‍ 2454 കിലോമീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഷിംല. ബലം കുറഞ്ഞ നിര്‍മ്മാണ രീതികളും അശാസ്ത്രീയമായ രീതികളും ഇവിടുത്തെ പ്രദേശങ്ങള്‍ക്ക് വളരെയധികം ഭീഷണിയായി മാറിയിട്ടുണ്ട് നഗരത്തിലെ ഏറ്റവും അടുത്ത നദി 21 കി. മി ദൂരത്തില്‍ സറ്റ്‌ലെജ് നദിയാണ്. യമുനയുടെ ഉള്‍ നദികളായ ഗിരി, പബ്ബാര്‍ എന്നീ നദികളും നഗരത്തിനു സമീപത്തു കൂടെ ഒഴുകുന്നു. ഷിംലക്കു സമീപം വനമേഖല ഏകദേശം 414 കിലോമീറ്റര്‍ ആയി പരന്നു കിടക്കുന്നു.മഞ്ഞുകാലത്ത് ഇവിടുത്തെ കാലാവസ്ഥ നല്ല തണുപ്പാണ്. വേനല്‍ കാലത്ത് ചെറിയ ചൂടുള്ള കാലാവസ്ഥയമണ്. ഒരു വര്‍ഷത്തില്‍ താപനില 3.95   വരെ മാറിക്കൊണ്ടിരിക്കും. 

Read more topics: # shimla tourist,# place
shimla tourist place

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES