Latest News

ഗായിക ശ്രേയ ഘോഷാലിന്റെ ചിത്രങ്ങളും വാര്‍ത്തകളും ഉപയോഗിച്ച് തട്ടിപ്പുകള്‍; കെണിയില്‍ വീഴരുത്, ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുമായി പോലീസ് 

Malayalilife
ഗായിക ശ്രേയ ഘോഷാലിന്റെ ചിത്രങ്ങളും വാര്‍ത്തകളും ഉപയോഗിച്ച് തട്ടിപ്പുകള്‍; കെണിയില്‍ വീഴരുത്, ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുമായി പോലീസ് 

ഗായിക ശ്രേയ ഘോഷാലിന്റെ ചിത്രങ്ങളും വാര്‍ത്തകളും ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്ന മുന്നറിയിപ്പുമായി തമിഴ്നാട് പോലീസ്. ഇത്തരം തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് സൈബര്‍ ക്രൈം പോലീസ് എഡിജിപി സന്ദീപ് മിത്തല്‍ മുന്നറിയിപ്പ് നല്‍കി. എക്സ് പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെയും പരസ്യങ്ങളുടെയും ചിത്രങ്ങള്‍ സഹിതമായിരുന്നു എഡിജിപിയുടെ മുന്നറിയിപ്പ്. 

സെന്‍സേഷനല്‍ തലക്കെട്ടുകളും തെറ്റിദ്ധരിപ്പിക്കുന്ന വെബ്സൈറ്റ് ലിങ്കുകളും ഉള്‍പ്പെടുത്തി എക്സില്‍ വെരിഫൈഡ് അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പിനുളള ശ്രമങ്ങള്‍ നടത്തുന്നത്. ദ് ഇന്ത്യന്‍ എക്സ്പ്രസ് പോലുളള വാര്‍ത്താ പ്രസിദ്ധീകരണങ്ങളുടെ ലോഗോകള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് വ്യാജ പോസ്റ്റുകള്‍ . പൊതുജനങ്ങളെ സൈബര്‍ തട്ടിപ്പുകളിലേക്ക് ആകര്‍ഷിക്കുന്നതിനുളള കെണികളാണിവയെന്നും ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് പോലീസ് വ്യക്തമാക്കി. 

അതിനിടെ തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ശ്രേയ ഘോഷാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. ഫെബ്രുവരി 13 മുതലാണ് എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്നും തന്റെ അക്കൗണ്ടില്‍ നിന്ന് വരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ സന്ദേശങ്ങള്‍ വിശ്വസിക്കുകമയാ ചെയ്യരുതെന്നും ശ്രേയ ആവശ്യപ്പെട്ടിരുന്നു. തനിക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും അക്കൗണ്ട് വീണ്ടെടുക്കാനായാല്‍ അറിയിക്കാമെന്നും ശ്രേയ ഘോഷാല്‍ കൂട്ടിചേച്ചര്‍ത്തു.         

shreya ghoshal police

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES