Latest News

ഹരീഷ് പേരടി നിര്‍മാതാവും നായകനുമാകുന്നു: 'ദാസേട്ടന്റെ സൈക്കിള്‍' ട്രെയിലര്‍ എത്തി 

Malayalilife
 ഹരീഷ് പേരടി നിര്‍മാതാവും നായകനുമാകുന്നു: 'ദാസേട്ടന്റെ സൈക്കിള്‍' ട്രെയിലര്‍ എത്തി 

രീഷ് പേരടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ദാസേട്ടന്റെ സൈക്കിള്‍' ന്റെ ട്രെയിലര്‍ എത്തി. അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം മാര്‍ച്ച് 14 ന് തിയറ്ററുകളിലെത്തും. ഹരീഷ് പേരടിക്കൊപ്പം വൈദി പേരടി, അഞ്ജന അപ്പുക്കുട്ടന്‍, അനുപമ, കബനി, എല്‍സി സുകുമാരന്‍, രത്‌നാകരന്‍ എന്നിവരും അഭിനയിക്കുന്നു.

ഹരീഷ് പേരടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ സി. വിമല. എഡിറ്റര്‍: ജോമോന്‍ സിറിയക്ക്, തോമസ് ഹാന്‍സ് ബെന്നിന്റെ വരികള്‍ക്ക് എ.സി. ഗിരീശന്‍ സംഗീതം പകരുന്നു. ബിജിഎം പ്രകാശ് അലക്‌സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - നൗഫല്‍ പുനത്തില്‍. ലൈന്‍ പ്രൊഡ്യൂസര്‍ - പ്രേംജിത്. കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നിജില്‍ ദിവാകരന്‍, കല - മുരളി ബേപ്പൂര്‍, മേക്കപ്പ് - രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം - സുകേഷ് താനൂര്‍, പിആര്‍ഒ - എ.എസ്. ദിനേശ്.


 

Dasettante Cycle Official Trailer Hareesh Peradi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES