ലോകം അതിശയങ്ങൾ കൊണ്ട് നിറഞ്ഞതാണ്. അതിൽ ഒന്ന് തന്നെയാണ് പിങ്ക് തടാകം അല്ലെങ്കിൽ ചുവന്ന തടാകം. സാധാരണയായി തടാകങ്ങളിലെയും കുളത്തിലെയും പുഴകളിലെയും വെള്ളം തെളിഞ്ഞായിരിക്കും ഉണ്ടാകുക. പിങ്ക് തടാകങ്ങളിൽ ഏറ്റവും മനോഹരം സ്പെയിനിലെ തടാകമാണ്. ഇവിടെ അടുത്തായി പിങ്കും പച്ചയും നിറങ്ങളിൽ രണ്ടു തടാകങ്ങളാണ് കാണാൻ കഴിയുന്നത്. പറയുന്നത് പോലെത്തന്നെ മൊത്തം പിങ്ക് നിറമാണ് ഈ തടാകത്തിന്. പിങ്ക് തടാകത്തിന്റെ ഈ പിങ്ക് രഹസ്യം തേടി ഗവേഷക ലോകം ഇപ്പോഴും പഠനം തുടരുകയാണ്.
കടല്‍ ജലത്തിലേക്കാള്‍ ഏഴിരട്ടി ഉപ്പുരസമുള്ളതാണ് ഈ തടാകത്തിലെ വെള്ളം. നിറവ്യത്യാസമല്ലാതെ മനുഷ്യന് യാതൊരു ദോഷവും പിങ്ക് തടാകം സൃഷ്ടിക്കുന്നില്ല എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഈ തടാകത്തില്‍ ഇറങ്ങിയാലോ കുളിച്ചാലോ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവിടെയെത്തുന്ന സഞ്ചാരികളില്‍ ചിലര്‍ പിങ്ക് തടാകത്തിലെ വെള്ളം കുപ്പികളിലാക്കി കൊണ്ടുപോകാറുമുണ്ട്. ഫ്ലമിംഗോ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ പിങ്ക് തടാകം
മേയ് മുതൽ ഒക്ടോബർ വരെയാണ് തടാകത്തിന്റെ കാഴ്ച ആസ്വദിക്കുവാൻ മികച്ച സമയം. അപ്പോഴാണ് തടകാത്തിന് മനോഹരമായ പിങ്ക് നിറം കൈവരുന്നത്. ഉപ്പു വെള്ളത്തിലെ ബാക്ടീരിയകളും ആൽഗകളും ചേർന്നാണ് തടാകത്തിന് സവിശേഷമായ ഈ നിറം നൽകുന്നത്. തടാകക്കരയിലെ മണ്ണിന് ഔഷധഗുണമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. തടാകക്കരയിലെ മണ്ണിൽ പുതഞ്ഞ്, സൂര്യപ്രകാശമേറ്റ് കിടക്കുന്ന വിനോദസഞ്ചാരികളുടെ കാഴ്ചയായിരിക്കും ഇവിടെയെത്തിയാൽ ആദ്യം കാണാനാവുക.