Latest News

പാലുകാച്ചിമലയിലേക്ക് ഒരു യാത്ര പോകാം

Malayalilife
topbanner
പാലുകാച്ചിമലയിലേക്ക് ഒരു യാത്ര പോകാം

സാഹസികത ഇഷ്‌ടപ്പെടുന്നവർ ഏറെയാണ്. കുന്നുകളും മലകളും കാടുകളും താണ്ടി സാഹസികത ആസ്വദിക്കാൻ പറ്റിയ ഒരു ഇടമാണ്  കണ്ണൂര്‍ കൊട്ടിയൂരിലെ പാലുകാച്ചിമല .ജൂലായ് 31ന് ഞായറാഴ്ച മുതല്‍ പാലുകാച്ചിമല സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും .

പാലുകാച്ചി മല എന്നത് കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂന്നു മലകള്‍ ചേര്‍ന്നതാണ്.  പ്രദേശത്തിന് ഈ പേര് ശിവ-പാര്‍വ്വതി പരിണയത്തിന്റെ കഥകളുമായി ബന്ധപ്പെട്ടാണ് ലഭിച്ചതെന്നാണ് ഐതീഹ്യം. ഈ പ്രദേശത്ത്, എല്ലാ ദേവന്മാര്‍ക്കുമായി വിവാഹശേഷം ശിവനും പാര്‍വ്വതിയും  ഒരു വിരുന്ന് ഒരുക്കിയെന്നും, പാല് കാച്ചാനായി അവര്‍ അവിടുത്തെ മൂന്ന് പര്‍വ്വതശിഖരങ്ങള്‍ അടുപ്പായി ഉപയോഗിച്ചുവെന്നുമാണ് കഥ.  പ്രദേശത്തിന് പാലുകാച്ചിമല എന്ന പേര് ഈ ഐതീഹ്യത്തെ പിന്‍പറ്റിയാണ് ലഭിച്ചത്.

മേഘങ്ങളും കോടമഞ്ഞും നിറഞ്ഞു തുളുമ്ബി നില്‍ക്കുന്ന കാഴ്ചകള്‍ മലമുകളില്‍ പാല്‍ തിളയ്ക്കുന്ന പോലെ  പുലര്‍ച്ചെ കാണാന്‍ സാധിക്കും.  പ്രദേശത്തിന് ഈ പേര് അതിമനോഹരമായ ഈ ദൃശ്യമാണ് നേടിക്കൊടുത്തെന്നും പറയുന്നു. പാലുകാച്ചി മല  ജൈവവൈവിധ്യത്തിന്റെ കലവറയാണ്.  വയനാട്ടിലെ ബ്രഹ്‌മഗിരി കുന്നുകളിലുള്ള പ്രശസ്ത ട്രെക്കിംഗ് കേന്ദ്രമായ പക്ഷിപാതാളം പാലുകാച്ചി മല ഉള്‍ക്കൊള്ളുന്ന മലനിരകളുടെ വടക്ക് കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

 മൂന്ന് പാതകളാണ് പാലുകാച്ചിമലയിലെ ബേസ് ക്യാമ്ബിലേക്ക്  നിലവിലുള്ളത്. ഗ്രാമീണ ടൂറിസവും പ്ലാന്റേഷനും കോര്‍ത്തിണക്കി കേളകം - അടക്കാത്തോട് - ശാന്തിഗിരി വഴി എത്തുന്ന രീതിയിലാണ് ഒരു പാത.  രണ്ടാമത്തെ വഴി ട്രക്കിംഗ് തല്‍പരര്‍ക്കായിട്ടുള്ള സാഹസികപാതയായ ചുങ്കക്കുന്ന് നിന്ന് പാലുകാച്ചിയിലേക്ക് എത്തുന്നതാണ്. പദ്ധതി യാഥാര്‍ഥ്യമായത് കേളകം, കൊട്ടിയൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍ സംയുക്തമായി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്. ഇതിന്റെഭാഗമായി രൂപവത്കരിച്ച പാലുകാച്ചി വനസംരക്ഷണ സമിതിക്കാണ് പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് ചുമതല. 

Read more topics: # palukachimala trip
palukachimala trip

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES