പാലക്കാട് ജില്ലയിലെ പല്ലാവൂർ എന്ന സ്ഥലത്തെ കക്കാട്ടുകുന്ന്, കരുവോട്ട് വാമല സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.
ഒരു ക്ഷേത്രം എന്നതിലുപരി ഇവിടത്തെ പ്രകൃതി ഭംഗി മനസ്സിനും ശരീരത്തിനും വളരെ ഉന്മേഷം നൽകുന്നതാണ്.... മലമുകളിൽ നിന്ന് നോക്കിയാൽ കാണുന്നത് നാലുപാടും പച്ചവിരിച്ചുകിടക്കുന്ന നെൽപ്പാടങ്ങളും കരിമ്പനകളും നേർരേഖയായും വളഞ്ഞുപുളഞ്ഞും പോകുന്ന റോഡുകളും ആണ്....
നിത്യപൂജകൾക്ക് പുറമെ വാവും തെയ്‌പൂയ്യവും പ്രധാന ഉത്സവങ്ങളായി ആഘോഷിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു....
മലയാളസിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ കൂടിയാണ് ഈ സ്ഥലം. അടുത്തകാലത്തിറങ്ങിയ കുഞ്ഞിരാമായണം അടക്കം ഒരുപിടി നല്ല സിനിമകൾ ഇവിടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്....