ഒമര്‍ ലുലു സിനിമ നല്ല സമയത്തില്‍ അഭിനയിച്ചശേഷമാണ് എയ്ഞ്ചലിന്‍ മരിയ എന്ന പേര് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്..... പിന്നീട് ബിഗ് ബോസിലും എത്തിയതോടെ താരം കൂടുതല്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി.എംഡിഎംഎ അടിക്കുമെന്ന് പരസ്യമായി പറഞ്ഞതിന്റെ വിവാദം കത്തി നില്‍ക്കുമ്പോഴാണ് ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലേക്ക് ഇരുപതുകാരിയായ എയ്ഞ്ചലിന് ക്ഷണം ലഭിക്കുന്നത്.
വിരളമായ ദിവസങ്ങള്‍ മാത്രമെ ഷോയില്‍ എയ്ഞ്ചലിന് ലഭിച്ചു. പിന്നാലെ പുറത്തായി. തൃശൂര്‍ക്കാരിയും മോഡലും കൂടിയായ എയ്ഞ്ചലിന്‍ ഹൗസില്‍ വെച്ചും അഭിമുഖങ്ങളിലുമെല്ലാം ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത് വ്യക്തി ജീവിതത്തെ കുറിച്ചാണ്. കുടുംബത്തെ കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ ഉപരി തന്റെ ജീവിത പങ്കാളിയാകാന്‍ പോകുന്ന വ്യക്തിയെ കുറിച്ചാണ് എയ്ഞ്ചലിന്‍ ഏറെയും സംസാരിച്ചത്.
പങ്കാളിയെ താന്‍ വിളിക്കുന്ന ഓമനപ്പേര് ശുപ്പൂട്ടന്‍ എന്നാണെന്നും എയ്ഞ്ചലിന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഫോട്ടോയോ യഥാര്‍ത്ഥ പേര് വിവരങ്ങളോ എയ്ഞ്ചലിന്‍ പരസ്യപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ശുപ്പൂട്ടനൊപ്പമുള്ള ഫോട്ടോയും വീഡിയോയുമെല്ലാം പങ്കിട്ട് എത്തിയിരിക്കുകയാണ് എയ്ഞ്ചലിന്‍.
ഇത് ഹാപ്പി എന്റിങ്ങിനെക്കുറിച്ചല്ല... ഞങ്ങളുടെ കഥയാണ് എന്നാണ് പങ്കാളിക്കൊപ്പമുള്ള സെല്‍ഫി പങ്കിട്ട് എയ്ഞ്ചലിന്‍ കുറിച്ചത്. മറ്റൊരു പോസ്റ്റ് ശുപ്പൂട്ടനെ ഏറെ നാളുകള്‍ക്കുശേഷം കണ്ടപ്പോഴുള്ള എക്‌സൈറ്റ്‌മെന്റില്‍ കെട്ടിപിടിക്കുന്നതിന്റേയും ചുംബിക്കുന്നതിന്റേയുമാണ്. ഒരു മനസ്, ഒരു ശരീരം, ഒരു ഹൃദയം, ഒരു ആത്മാവ്... ഐഞ്ചൂട്ടനും ശുപ്പൂട്ടനും ആയിരുന്ന ആ മനോഹരമായ നാളുകള്‍ എന്നാണ് എയ്ഞ്ചലിന്‍ ഈ വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.
ആദ്യത്തെ പോസ്റ്റിന് പ്രണയം നിറഞ്ഞ ക്യാപ്ഷനാണ് നല്‍കിയിരിക്കുന്നതെങ്കിലും സമീപത്തായി ഒരു തകര്‍ന്ന ഹൃദയത്തിന്റെ ഇമോജിയും എയ്ഞ്ചലിന്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞുവോയെന്ന സംശയവും സോഷ്യല്‍മീഡിയ ഉന്നയിക്കുന്നുണ്ട്. പ്രണയത്തിന് കുടുംബത്തിന്റെ പിന്തുണയില്ലെന്ന കാര്യം പലപ്പോഴായി എയ്ഞ്ചലിന്‍ പറഞ്ഞിരുന്നു.
വിദേശത്ത് ജോലി ചെയ്യുകയാണ് എയ്ഞ്ചലിന്റെ പങ്കാളി. റിലേഷന്‍ഷിപ്പായ സമയത്ത് വീട്ടില്‍ കുറച്ച് പ്രശ്‌നങ്ങളൊക്കെയുണ്ടായി. എനിക്ക് അവന്‍ എപ്പോഴും എന്റെ കൂടെ ഉണ്ടാവണമെന്ന മെന്റാലിലിറ്റിയായി. അപ്പോള്‍ ഞാന്‍ പറഞ്ഞു നമുക്ക് ലിവിങ് ടുഗെദറാവാമെന്ന്. ഞങ്ങള്‍ ഒരുമിച്ച് താമസിച്ച് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായി. പിന്നീട് വീട്ടിലറിഞ്ഞു. വീട്ടുകാര്‍ക്ക് താല്‍പര്യമൊന്നുമില്ലായിരുന്നു.ചിലപ്പോള്‍ നമ്മള്‍ റിലേഷന്‍ഷിപ്പിലാവും. പക്ഷെ കണക്ഷന്‍ കിട്ടില്ല. ചെറിയ ടൈം പിരീഡിനുള്ളില്‍ അത് ബ്രേക്ക് ആവും. അങ്ങനെയാണ് എന്റെ മുമ്പത്തെ ബന്ധങ്ങളൊക്കെയുണ്ടായിരുന്നത്. പക്ഷെ ഇത് ബ്രേക്കായി പാച്ച് ചെയ്ത് വന്നു എന്നാണ് പ്രണയകഥ വെളിപ്പെടുത്തി നടി പറഞ്ഞത്.