ജൂലൈ മാസം പകുതിയോടെയാണ് ഡോ എലിസബത്ത് ഉദയന്‍ എന്ന ബാലയുടെ മുന്‍ഭാര്യ ആത്മഹത്യ ശ്രമം നടത്തിയെന്ന വാര്‍ത്ത പുറത്ത് വന്നത്. പിന്നീ ട്ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എലിസബത്ത് തന്നെ തന്റെ പേജിലൂടെ രംഗത്തെത്തിയിരുന്നു, വിഷമം താങ്ങാന്‍ പറ്റാതെ വന്നതോടെ ചെയ്തു പോയതാണെന്നാണ് എലിസബത്ത് പറഞ്ഞത്. ഇപ്പോള്‍ ആശുപത്രി വാസത്തിനും വിശ്രമത്തിനും ശേഷം ജോലിയില്‍ തിരികെ പ്രവേശിച്ചിരിക്കുകയാണ് എലിസബത്ത്.
45 ദിവസത്തെ ലീവിനു ശേഷം വീണ്ടും അഹമ്മദാബാദിലെത്തി ജോലിയില്‍ തിരികെ പ്രവേശിച്ചതിന്റെ സന്തോഷം പറഞ്ഞ് വിഡിയോ പങ്കുവച്ചിരിക്കുകയാണ് എലിസബത്ത്. ''45 ദിവസത്തെ ലീവിനു ശേഷം തിരിച്ചെത്തി, നല്ല ടെന്‍ഷനുണ്ട്. അത്യാവശ്യം അക്രമമൊക്കെ കാണിച്ചിട്ടാണല്ലോ പോയത്. എങ്കിലും സക്‌സസ്ഫുള്ളീ റീ ജോയിന്‍ ചെയ്യാന്‍ പറ്റി''.- എലിസബത്ത് വിഡിയോയില്‍ പറയുന്നു.
പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമടക്കം നിരവധിയാളുകളാണ് എലിസബത്തിന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. നടന്‍ ബാലയുടെ മുന്‍ഭാര്യ കൂടിയായ ഡോക്ടര്‍ എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വിഡിയോ സമീപകാലത്ത് വലിയ ചര്‍ച്ചയായിരുന്നു. ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചത്.