Latest News

ജോമോന്‍ - മമ്മൂട്ടി  കോമ്പിനേഷനിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ  സാമ്രാജ്യം  നൂതന ദൃശ്യവിസ്മയത്തോടെ സെപ്റ്റംബര്‍ പത്തൊമ്പതിന് പ്രദര്‍ശനത്തിന് .

Malayalilife
 ജോമോന്‍ - മമ്മൂട്ടി  കോമ്പിനേഷനിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ  സാമ്രാജ്യം  നൂതന ദൃശ്യവിസ്മയത്തോടെ സെപ്റ്റംബര്‍ പത്തൊമ്പതിന് പ്രദര്‍ശനത്തിന് .

ആരിഫാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസ്സന്‍ നിര്‍മ്മിച്ച് ജോമോന്‍ ,മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വന്‍ വിജയം നേടിയ സാമ്രാജ്യം എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിന്റെ കാഴ്ച്ചാനുഭവവുമായി 4k ഡോള്‍ബി അറ്റ്‌മോസ് പതിപ്പില്‍ എത്തുന്നു. സെപ്റ്റര്‍ പത്തൊമ്പതിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറുകാലഘട്ടത്തിലെ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ ചിത്രമെന്നതിനു പുറമേഅക്കാലത്തെ ഏറ്റം മികച്ച സ്‌റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും നേടുകയുണ്ടായി.ചിത്രത്തിന്റെ അവതരണഭംഗിയുടെ മികവ് സാമ്രാജ്യം സിനിമയെ മലയാളത്തിനു പുറത്ത് വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ബോളിവുഡ്ഡിലും ഏറെ സ്വീകാര്യമാക്കി.വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തി യ്തു.ഇളയരാജാ ഒരുക്കിയയപശ്ചാത്തല സംഗീതം  ഈ പുതിയൊരനുഭവം തന്നെയായാണ്.

അലക്‌സാണ്ഡര്‍ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ജയനന്‍ വിന്‍സന്റൊണു ഛായാഗ്രാഹകന്‍. പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവര്‍ത്തിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.എഡിറ്റിംഗ് - ഹരിഹര പുത്രന്‍.മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റന്‍ രാജു, വിജയരാഘവന്‍ അശോകന്‍, ശ്രീവിദ്യാ , സോണിയ, ബാലന്‍.കെ.നായര്‍, മ്പത്താര്‍, സാദിഖ്, ഭീമന്‍ രഘു , ജഗന്നാഥ വര്‍മ്മ, പ്രതാപചന്ദ്രന്‍, സി.ഐ. പോള്‍, ജഗന്നാഥന്‍, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
വാഴൂര്‍ ജോസ്.

Read more topics: # സാമ്രാജ്യം
samrajyam rerelase

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES