Latest News

ഞങ്ങള്‍ അനുഭവിച്ചത് എന്താണെന്ന് ആര്‍ക്കും മനസ്സിലാകില്ല; ഞാനും എന്റെ സഹോദരിയും ഞങ്ങളുടെ തകര്‍ച്ച മറ്റുള്ളവരെ കാണിച്ചിട്ടില്ല; മനസ്സ് തുറന്ന് നടി ജാന്‍വി 

Malayalilife
 ഞങ്ങള്‍ അനുഭവിച്ചത് എന്താണെന്ന് ആര്‍ക്കും മനസ്സിലാകില്ല; ഞാനും എന്റെ സഹോദരിയും ഞങ്ങളുടെ തകര്‍ച്ച മറ്റുള്ളവരെ കാണിച്ചിട്ടില്ല; മനസ്സ് തുറന്ന് നടി ജാന്‍വി 

തന്റെ അമ്മ ശ്രീദേവിയുടെ മരണശേഷം താനും കുടുംബവും എന്തെല്ലാം വെല്ലുവിളികളാണ് നേരിട്ടതെന്ന് തുറന്നുപറഞ്ഞ് നടി ജാന്‍വി കപൂര്‍. തങ്ങള്‍ വേട്ടയാടപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു. ആദ്യ ചിത്രമായ ധഡക്-ന്റെ പ്രചാരണത്തിനിടെ ചിരിച്ചപ്പോള്‍ തന്നെ ആളുകള്‍ വിമര്‍ശിച്ചു. അമ്മയുടെ മരണം ചിലര്‍ക്ക് മീം ഉണ്ടാക്കാനുള്ളവിഷയംപോലും ആയെന്നും ജാന്‍വി പറഞ്ഞു. വോഗ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അവര്‍. 

അമ്മയുടെ പെട്ടെന്നുള്ള മരണത്തിന് തൊട്ടുപിന്നാലെയാണ് കപൂര്‍ തന്റെ ആദ്യ ചിത്രമായ 'ധഡക്'ന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തത്. പ്രചാരണത്തിനിടെ ചിരിച്ചപ്പോള്‍ അമ്മ മരിച്ചതില്‍ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് ചിലര്‍ വിമര്‍ശിച്ചു. മിണ്ടാതിരുന്നപ്പോള്‍, ഞാന്‍ വികാരരഹിതയാണെന്ന് അവര്‍ കരുതി. ഇത് ഒരു മീം ആയി മാറുമെന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. സ്വന്തം അമ്മയെ നഷ്ടപ്പെടുന്നത് രാജ്യത്തെ പകുതി പേര്‍ക്ക് ഒരു വിനോദമാകുന്നതിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ എന്നും ജാന്‍വി പറഞ്ഞു. 

ശ്രീദേവി മരിക്കുമ്പോള്‍ സഹോദരി ഖുഷിക്കൊപ്പം ദുബായിലായിരുന്നു ജാന്‍വി. തങ്ങള്‍ അനുഭവിച്ച വേദന പൂര്‍ണമായി പ്രകടിപ്പിക്കാന്‍പോലും സാധിച്ചില്ലെന്നും താരം ഓര്‍മിച്ചു. 'ഞങ്ങള്‍ അനുഭവിച്ചത് എന്താണെന്ന് ആര്‍ക്കും മനസ്സിലാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാനും എന്റെ സഹോദരിയും ഞങ്ങളുടെ തകര്‍ച്ച മറ്റുള്ളവരെ കാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, ഞങ്ങളെ ചെളിവാരിയെറിയാമെന്നും ഞങ്ങള്‍ യഥാര്‍ത്ഥ മനുഷ്യരല്ലെന്നും ആളുകള്‍ക്ക് തോന്നി. അത് സഹാനുഭൂതിയും സഹതാപവും പൂര്‍ണ്ണമായും ഇല്ലാതാക്കി.'ജാന്‍വി വ്യക്തമാക്കി.
 

jhanvi kapoor about sreedevi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES