സംസ്ഥാനത്തെ ആദ്യസ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് സെപ്തംബര്‍ 2ന് സര്‍വ്വീസ് നടത്തും. ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതാണ് ഇത്. സ്വകാര്യ റെയില്‍വേയായ ഉളാ റെയില്‍ ഓണത്തിന് നാടുകാണാനുളള ടൂര്‍ പാക്കേജൊരുക്കിയാണ് രംഗത്തെത്തുന്നത്. തിരുവനന്തപുരത്തുനിന്ന് സെപ്തംബര്‍ രണ്ടിന് പുറപ്പെടുന്ന ട്രെയിന്‍ 13ന് തിരിച്ചെത്തും. പ്രത്യേകമായി രൂപകല്‍പന ചെയ്ത കോച്ചുകളും എയര്‍ഹോസ്റ്റസ് മാതൃകയിലുള്ള സേവനജീവനക്കാരും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ രീതിയിൽ ഉള്ള സവിശേഷത.
സ്വകാര്യട്രെയിന്‍ സര്‍വീസ് സംസ്ഥാനത്ത് ആദ്യമായാണ് നടത്തുന്നത്. നാല് തേര്‍ഡ് എ.സി.കോച്ചുകളും ആറ് നോണ്‍ എ.സി. കോച്ചുകളുമാണുള്ളത്. ഒരാള്‍ക്ക് എ.സി.യില്‍ 37,950 രൂപയും നോണ്‍ എ.സി.യില്‍ 31,625 രൂപയുമാണ് നിരക്ക്. രണ്ടുപേര്‍ക്കും മൂന്നുപേര്‍ക്കും ടിക്കറ്റ് എടുക്കുമ്ബോഴും കുട്ടികള്‍ക്കും നിരക്കിളവുണ്ട്. ഭക്ഷണവും യാത്രാചെലവും താമസസൗകര്യവും ഉള്‍പ്പെടയുള്ള ചെലവാണിത്. ഓണ്‍ലൈന്‍ ബുക്കിംഗിന് www.ularail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: കൊച്ചി, 9995988998, തിരുവനന്തപുരം 9447798331.