ഇടുക്കിക്ക് പോകുന്നവര്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ !

Malayalilife
topbanner
ഇടുക്കിക്ക് പോകുന്നവര്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ !

 

ഇടുക്കി എന്നും എല്ലാവര്‍ക്കും ഹരമാണ് .യാത്രകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇടുക്കി തെരഞ്ഞെടുക്കാനുളള കാരണം അവിടത്തെ പ്രകൃതി ഭംഗി തന്നെയാണ്.കണ്ടാലും കണ്ടാലും മതിവരാത്ത ഓരോ സ്ഥലങ്ങളും ഇടുക്കിയുടെ മാത്രം പ്രത്യേകതയാണ് .

രാമക്കല്‍മേട്

ഇടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ്കേന്ദ്രമാണ് രാമക്കല്‍മേട്. ചരിത്രപ്രാധാന്യമുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറവന്റേയും കുറത്തിയുടേയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. ശ്രീരാമന്‍ തന്റെ പത്നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. കേരള സൌന്ദര്യത്തിനു കൌതുകം പകരുന്ന പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ് രാമക്കല്‍മേട്. പച്ച നിറമാര്‍ന്ന മലനിരയും കുന്നുകളും ശുദ്ധമായ കാലാവസ്ഥയും തണുത്ത കാറ്റും. കേരളത്തിനെയും തമിഴ്നാടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന രാമക്കല്‍മേട്ടില്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് നിന്നും 15 കിലോമീറ്റര്‍ യാത്ര ചെയ്ത് എത്താനാകും. സ്വതവേ ഉയര്‍ന്നു നില്‍ക്കുന്ന പ്രദേശമായ ഇടുക്കിയില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ടിലെ കിഴ്ക്കാം തൂക്കായ മലനിരയില്‍ നിന്നുള്ള തമിഴ്നാടിന്റെ കാഴ്ച മനോഹരമായ ഒന്നാണ്.

ചെറുതോണി

ഇടുക്കിയില്‍ സ്ഥിതിചെയ്യുന്ന ചെറുതോണി ഡാം കേരളത്തിലെ പ്രസിദ്ധമായ ഡാമുകളിലൊന്നാണ്. പെരിയാര്‍ നദിയുടെ പ്രധാന പോഷകനദിയായ ചെറുതോണി പുഴയ്ക്ക് കുറുകെയാണ് ഈ ഡാം പണിതിരിക്കുന്നത്. സമീപപ്രദേശങ്ങളായ കരിമ്പന്‍, മഞ്ഞപ്പാറ വാഴത്തോപ്പ്, തടിയമ്പാട്, മണിയറന്‍കുടി എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഈ ഡാമില്‍ നിന്നാണ്.

കുളമാവ്

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3000 അടി ഉയരത്തില്‍ നിലകൊള്ളുന്ന കുളമാവ്, ഇടുക്കിയിലെ പ്രസിദ്ധമായ കുന്നിന്‍പ്രദേശമാണ്. ട്രെക്കിംങിനും അനുയോജ്യമാണീ സ്ഥലം. പാറക്കുന്നുകള്‍ക്കിടയില്‍ കിടക്കുന്ന ഈ ജലാശയത്തിന്റെ വിസ്തൃതി 33 ചതുരശ്ര കിലോമീറ്ററാണ്. ഇടുക്കി ജലാശയ പദ്ധതിയുമായ് ബന്ധപ്പെട്ട മൂന്ന് പ്രമുഖ ഡാമുകളിലൊന്നാണിത്.

ഇരവികുളം

പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്രകിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്നതാണ് ഈ ഉദ്യാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. വനം,വന്യജീവി വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവിവര്‍ഗ്ഗം.

ആനയിറങ്ങല്‍

മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഈ സ്ഥലത്തെത്താന്‍. തേയിലത്തോട്ടങ്ങളും, അണക്കെട്ടും, തടാകവുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ആനയിറങ്ങള്‍ തടാകവും അണക്കെട്ടും കാണാന്‍ ഏറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. തടാകത്തില്‍ വെള്ളംകുടിയ്ക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളെയും ഇടക്കിടെ കാണാം. മൈലുകളോളും നീളുന്ന കാടുകളും, തേയിലത്തോട്ടങ്ങളും ഇവിടെകാണാം. ടാറ്റ ടീ പ്ലാന്റേഷനാണ് മറ്റൊരു ആകര്‍ഷണം.

എക്കോപോയന്റ്

മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. യുവസഞ്ചാരകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ കേന്ദ്രം. മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടുംവീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. ഇവിടെയെത്തുന്ന ചെറുപ്പക്കാരുടെ പ്രധാന വിനോദവും ഇതുതന്നെയാണ്.

മീനുളി

മൂന്നാറിന് വളരെ അടുത്തുള്ള പ്രശസ്തമായൊരു സ്ഥലമാണിത്. ട്രക്കിങ് പ്രിയര്‍ക്ക് പറ്റിയസ്ഥലമാണിത്. നിത്യഹരിത വനവും, കൂറ്റന്‍ പാറയുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍. ഏതാണ്ട് 500 ഏക്കറില്‍ പരന്നുകിടക്കുന്നതാണ് ഈ അസാധാരണമായ പാറ. ഇതിന് മുകളില്‍ നിന്നാല്‍ ലോവര്‍ പെരിയാറിന്റെയും ഭൂതത്താന്‍കെട്ടിന്റെയും കാഴ്ചകള്‍ കാണാം.

മാട്ടുപ്പെട്ടി

സമുദ്രനിരപ്പില്‍ നിന്നും 1700 അടി ഉയരത്തില്‍ കിടക്കുന്ന തടാകമാണിത്. നിബിഢ വനങ്ങങ്ങളും പുല്‍മേടുകളുമെല്ലാമാണ് ഈ തടാകത്തിന് ചുറ്റുമുള്ള കാഴ്ച. വെറുതെ ഈ തടാകക്കരയില്‍ നില്‍ക്കുന്നതുതന്നെ മനസ്സിലെ കുളിര്‍പ്പിയ്ക്കും. പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ വിട്ടുകളയാന്‍ പാടില്ലാത്തൊരു സ്ഥലമാണിത്.

പീരുമേട്

ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന്‍ പീര്‍ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം.

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം

ഇടുക്കിയില്‍ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം. തട്ടുതട്ടാി പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം ഓരോ തട്ടിലും ഓരോ ചെറിയ കുളത്തിനു രുപം നല്കുന്നു. ഇവിടെ നിന്നും വീണ്ടും താഴേയ്ക്ക് പതിക്കുകയാണ് ഇത് ചെയ്യുന്നത്. തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായി ഏഴുനിലകുത്ത് എന്നൊരു വെള്ളച്ചാട്ടവും കാണാം. കാടിനുള്ളിലൂടെ ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം ഇവിടെ എത്താന്‍.

ഇടുക്കി ഡാം

കുറുവന്‍ മലയെയും കുറുവത്തി മലയെയും കൂട്ടിയിണക്കി നിര്‍മ്മിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ട് പെരിയാര്‍ നദിക്കു കുറുകെയാണുള്ളത്. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടായ ഇത് 1976 ലാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇടുക്കി ഡാം എന്നാല്‍ മൂന്ന് ഡാമുകള്‍ ചേര്‍ന്നതാണ്. ഇടുക്കി ആര്‍ച്ച് ഡാം, കുളമാവ് ഡാം, ചെറുതോണി ഡാം...ഇത് മൂന്നും ചേര്‍ന്നതാണ് ഇടുക്കി ഡാം എന്നറിയപ്പെടുന്നത്. പ്രത്യേകതകള്‍ ധാരാളമുള്ള അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. അത്തരത്തിലൊരു പ്രത്യേകതയാണ് ഷട്ടറുകളില്ലാത്ത അണക്കെട്ടാണ് ഇതെന്നുള്ളത്.

കാന്തല്ലൂര്‍

കാന്തല്ലൂരിലേയ്ക്കുള്ള ഒരൊ യാത്രയും പുതിയ പുതിയ കാഴ്ച്ചകള്‍ സമ്മാനിച്ചു കൊണ്ടെയിരിക്കും .. കേരളത്തിന്റെ കാശ്മീര്‍ എന്ന അറിയപ്പെടുന്ന ഈ ഗ്രാമത്തില്‍ ആപ്പിളും ക്യാരറ്റും സ്ട്രാബെറിയും കൊണ്ട് സമൃദ്ധമാണ്. മൂന്നാറിലെയ്ക്കു പോകുന്ന സഞ്ചാരികളില്‍ അധികവും ഈ മനോഹാരിത ആസ്വദിക്കാതെ മടങ്ങുന്നു കേരളത്തില്‍ ആപ്പിള്‍ കൃഷിയുള്ളത് പലര്ക്കും അറിയാത്ത ഒരു കാര്യമാണ്. വിളഞ്ഞു നില്‍കുന്ന ആപ്പിള്‍ തോട്ടം കാണാനും ഫ്രഷ് ആപ്പിള്‍ കൈയെത്തിച്ചു പൊട്ടിക്കാനും ആഗ്രഹികുന്നവര്‍ നേരെ കാന്തല്ലൂര്‍ക്ക് യാത്രയാവാന്‍ തയ്യാറായികൊള്ളൂ. ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് കന്തലൂരിലെ ആപ്പിള്‍ സീസണ്‍.

പരുന്തുംപാറ

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടില്‍നിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടില്‍ നിന്ന് 6 കിലോമീറ്ററും, തേക്കടിയില്‍ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 183 ല്‍ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. വളര്‍ന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈര്‍മല്യവും അടുത്തറിയാന്‍ ഒരുപാട് സ്വദേശീയ സഞ്ചാരികള്‍ ഇവിടെ എത്തുന്നു.

പാല്‍ക്കുളമേട്

സമുദ്രനിരപ്പില്‍ നിന്ന് 3125 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഗിരിശൃംഗമാണ് പാല്‍കുളമേട്. ഇടുക്കിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിപുരാതന കുന്നുകളും പച്ചപുതച്ച താഴ്വരകളും ഈ മേടിനെ സന്ദര്‍ശകരുടെ പ്രിയഭൂമിയാക്കുന്നു.

Read more topics: # idukki beuatyfull,# placess
idukki beuatyfull placess

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES