പ്രളയം താറമാറാക്കിയ മൂനനാര്‍ ടൂറിസത്തിന് ഇപ്പോള്‍ നവജീവന്‍ കൈവന്നിരിക്കയാണ്. തണുപ്പുകാലത്ത് ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നതോടെ മൂന്നാറിലേക്കും മീശപ്പുലിമലയിലേക്കും സഞ്ചാരികളുടെ ഒഴുക്കാണ്. മീശപ്പുലിമലയില്‍ മഞ്ഞുവീഴുന്നത് കാണാന്‍ കൂട്ടുകാര്‍ക്കൊപ്പവും കുടുംബസമേതവുമൊക്കെ ആളുകള്‍ എത്തുന്നുണ്ട്. മഞ്ഞുവീഴ്ചയും ഐസ്സ് കണങ്ങള്‍ മൂടിയ പുല്‍മേടുകളും കാണാന്‍ വിനോദസഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. പക്ഷേ മഞ്ഞുവീഴുന്നത് കാണാന്‍ ഭാഗ്യം കൂടി വേണമെന്ന് മാത്രം. ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ മലയാളി ലൈഫിന്റെ വായനക്കാരന്‍ ശ്രീജിത്ത് ഉദയകുമാറും സുഹൃത്തുക്കളും നടത്തിയ മീശപ്പുലിമല ട്രക്കിങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളും കാണാം.
തണപ്പുകാലം തുടങ്ങിയത് മുതല്‍ കിഴക്കിന്റെ കാഷ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറില്‍ ശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചിരുന്നു.ഇതേ തുടര്‍ന്ന് ഇവിടേയ്ക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹവും ശക്തമായിരുന്നു. ഇതിനിടെയാണ് ഇവിടെ നിന്നും അധികം ദൂരത്തിലല്ലാത്ത മീശപ്പുലി മലയില്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഐസ്സകണങ്ങള്‍ രൂപപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ചെടികളുടെയും ചെറുസസ്യങ്ങളുടെയും ഇലകളും മറ്റും നേരം പുലരുമ്പോള്‍ ഐസ്സ് കണങ്ങളാല്‍ മൂടുന്ന നിലയിലായിട്ടുണ്ട്. കഴിഞ്ഞ ഇടവിട്ടുള്ള ദിവസങ്ങളായിട്ടാണ് മഞ്ഞുവീഴുന്ന പ്രതിഭാസം ഇവിടെ അനുഭവപ്പെടുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മൂന്നാറില്‍ നിന്നും ഏതാണ്ട് 30കിലോമീറ്റളം അകലെയാണ് മീശപ്പുലിമല. ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ഇവിടം.ഏഷ്യയിലെ ഉയര്‍ന്ന മലനിരകളിലും,വടക്കേ അമേരിക്കയിലെ അപ്പലേച്ചിയന്‍ മലനിരകളിലും മാത്രം വളരുന്ന റോഡോഡെന്‍ഡ്രോണ്‍ മരങ്ങള്‍ മീശപ്പുലിമലയില്‍ ധാരാളമായി വളരുന്നുണ്ട്.
പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ചെടികള്‍ക്കൊപ്പം മാജിക് മഷ്റൂണ്‍ ഇനത്തില്‍ പ്പെട്ട കൂണുകളും ഇവിടെ വളരുന്നുണ്ട്. ഇരവികുളം നാഷനല്‍പാര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരയാടുകള്‍ ഉള്ളതും മീശപ്പുലിമലയിലാണ്.
ഇക്കോടൂറിസത്തിന്റെ ഭാഗമായി കേരള വനം വികസന കോര്‍പറേഷന്‍(കെ എഫ് ഡി സി),കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ,നിയമവിധേയമായിട്ടാണ് മീശപ്പുലിമലയിലേക്ക് ട്രക്കിംങ്ങ് നടക്കുന്നത്.
ഒരു ദിവസം 61 പേര്‍ക്ക് താമസിക്കാനും ട്രക്കിംങ്ങ് നടത്താനുമുള്ള സൗകര്യമാണ് ഇപ്പോള്‍ ഇവിടെ നിലവില്‍ ഉള്ളത്. ഓണ്‍ ലൈന്‍ ബുക്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഇവിടേയ്ക്ക് അധികൃതര്‍ പ്രവേശനം അനുവദിയ്ക്കുന്നത്. ട്രക്കിംങ്ങിനായിട്ടാണ് കൂടുതല്‍ പേരും ഇവിടേയ്ക്കെത്തുന്നത്. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് താമസ സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ബേസ്സ് ക്യാമ്പ് എന്നറിയപ്പെടുന്ന താമസ കേന്ദ്രത്തില്‍ 20 ടെന്റുകളിലായി 40 പേര്‍ക്കു താമസിക്കുവാനുള്ള സൗകര്യമുണ്ട്. താമസം,ഭക്ഷണം,ക്യാമ്പ് ഫയര്‍,ട്രക്കിംങ്,ഗൈഡിന്റെ സേവനം എന്നിവ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക്താമസിക്കാവുന്ന ഒരു ടെന്റിന് 4,000 രൂപയാണ് ഈടാക്കുന്നത്.
മൂന്നാര്‍ ടൗണില്‍ നിന്നും ഏകദേശം 24 കിലോമീറ്റര്‍ അകലെയാണ് ബേസ്സ് ക്യാമ്പ്. രണ്ട് കിലോമീറ്ററോളം ഓഫ് റോഡ് ആയതിനാല്‍ ജീപ്പുകളാണ് ഇവിടേക്കത്താന്‍ ഏറ്റവും അനുയോജ്യം.ടാക്സീ ജീപ്പുകളും ഇവിടെ ലഭ്യമാണ് .അങ്ങോട്ടും ഇങ്ങോട്ടുമായി 2,000 രൂപ ജീപ്പ് വാടകയായി മുടക്കേണ്ടിവരും. ബുക്ക് ചെയ്തവര്‍ ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം മൂന്നാര്‍ സൈലന്റ് വാലി റോഡിലുള്ള കെ എഫ് ഡി സി ഓഫീസിലെത്തി പാസ് കൈപ്പറ്റിവേണം ബേസ് ക്യാമ്പിലെത്താന്‍.
ഇവിടേയ്ക്കെത്തുന്നവരുടെ വാഹനങ്ങള്‍ കെ എഫ് ഡി സി ഓഫീസ് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്യാവുന്നതിനും അധികൃതര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ടാക്സി ജീപ്പ് ആവശ്യമുള്ളവര്‍ക്ക്, ഓഫീസില്‍ ആവശ്യപ്പെട്ടാല്‍ ഏര്‍പ്പാടാക്കി നല്‍കുന്നുമുണ്ട്.
താമസ സ്ഥത്തുനിന്നും മീശപ്പുലിമലയിലേക്ക് ഏതാണ്ട് 7കിലോമിറ്റര്‍ ദൂരമുണ്ട്,ഇത്രയും ദൂരം അങ്ങോട്ടും തിരിച്ചും നടന്നെത്തണം.മീശപ്പുലിമല ട്രക്കിംങ്ങിനെത്തുന്ന ദമ്പതികള്‍ക്ക് താമസിക്കാനായി കോട്ടേജും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു ദിവസത്തെ സ്റ്റേ പാക്കേജിന് 9,000 രൂപയാണ് ഈടാക്കുന്നത്. ബേസ് ക്യാമ്പിന് അടുത്തായിത്തന്നെയാണ് സ്‌കൈ കോട്ടേജ് എന്ന പേരില്‍ സഞ്ചാരികള്‍ക്കായി ആഡംമ്പര താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഒരു ദിവസം ഒരു കുടുമ്പത്തിന് എന്ന രീതിയിലാണ് ഇവിടുത്തെ താമസം ക്രമീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തില്‍ താമസ സൗകര്യം ഉള്ള സ്ഥലമാണ് ഇവിടം. ഇവിടെ നിന്നും മീശപ്പുലിമലയിലേക്ക് ഒന്നര മണിക്കൂര്‍ കൊണ്ടു നടന്നെത്താന്‍ കഴിയും. താമസം,മൂന്നുനേരത്തെ ഭക്ഷണം,ക്യാമ്പ് ഫയര്‍,ഗൈഡിന്റെ സേവനം എന്നിവ ഉള്‍പ്പെടെ വിവിധ പാക്കേജുകളും നിലവിലുണ്ട്