Latest News

ജടായു ചിറകറ്റ് വീണ ജടായുപ്പാറ

Malayalilife
ജടായു ചിറകറ്റ് വീണ ജടായുപ്പാറ

കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ശ്രീമഹാ ക്ഷേത്രവും ജടായുപ്പാറയും.. ക്ഷേത്രത്തില്‍ പ്രതിഷ്ഠ പരമശിവനും പാർവതിയുമാണ്..ശ്രീകോവിലിൽ പരമശിവൻ കിഴക്കോട്ടും പിന്നിൽ പാർവ്വതി പടിഞ്ഞാറോട്ടും ദർശനമേകുന്നു. അരുണപുത്രനായ ജടായു, സീതയെ അപഹരിച്ച് പുഷ്പകവിമാനത്തിൽ ലങ്കയിലേക്ക് പോവുകയായിരുന്ന രാവണനെ അകാശമധ്യത്തിൽ വെച്ച് തടഞ്ഞു നിർത്തി. ശക്തമായ പോരാട്ടത്തിനൊടുവിൽ രാവണൻ ജടായുവിനെ ചിറകരിഞ്ഞ് വീഴ്ത്തി. ജടായു ഭൂമിയിൽ ഒരു പാറയിൽ വന്നു പതിച്ചു. സീതാദേവിയെ അന്വേഷിച്ചെത്തിയ ശ്രീരാമൻ പാറയിൽ ചിറകറ്റ് കിടക്കുന്ന ജടായുവിനെ കണ്ടു.. സീതാദേവിയുമായി രാവണൻ ലങ്ക ലക്ഷ്യമാക്കി പോയെന്നും, താൻ ചെറുത്തുനിന്നെങ്കിലും ദേവിയെ രക്ഷിക്കാനായില്ലെന്നും വേദനയോടെ ആ പക്ഷി രാമനെ അറിയിച്ചു. മരണശ്വാസം വലിച്ചുകൊണ്ടിരുന്ന പക്ഷിക്ക് പാറയിലെ കുഴിയിൽ സംഭരിക്കപ്പെട്ടിരുന്ന ജലം പകർന്നു നൽകി രാമൻ ലങ്ക ലക്ഷമാക്കി പോയി. വിലപ്പെട്ട ആ വിവരം രാമന് നല്‍കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ ജടായു പാറയിൽക്കിടന്ന് ജീവൻ വെടിഞ്ഞു.

ജടായു ചിറകറ്റ് വീണ് മരിച്ച ഈ പാറ കാണണമെങ്കിൽ ചടയമംഗലത്ത് വരണം. ‘ജടായുമംഗലം’ ചടയമംഗലമായി മാറി എന്നാണ് വിശ്വാസം. ജടായുപ്പാറ ടൂറിസം പദ്ധതി ഇവിടെ വന്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ജടായുവിന്‍റെ കൂറ്റന്‍ കോണ്‍ക്രീറ്റ് ശില്‍പമാണ് അതിലൊന്ന്.

ജടായു സങ്കല്‍പ്പമുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ ചടയമംഗലം ശ്രീമഹാദേവക്ഷേത്രം. ജടായുമംഗലമാണ്‌ ചടയമംഗലമായി മാറിയതെന്നാണ് ഐതിഹ്യം. രാമായണത്തിലെ പക്ഷിശ്രേഷ്ഠനായ ജടായു കൊണ്ടുവന്ന ശിവലിംഗമാണത്രേ ഇവിടെ പ്രതിഷ്ഠിതമായിരിക്കുന്നത്. നാലംമ്പലത്തിന്‌ പുറത്ത് കിഴക്കുഭാഗത്തായി ശ്രീകോവിലില്ലാതെ ജടായുവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു.ക്ഷേത്രത്തിന്‌ ഒരു കിലോമീറ്റർ തെക്കുമാറിയാണ് ജടായുപ്പാറ. വലിയ ശ്രീരാമ വിഗ്രഹമുള്ള പാറയിൽ എപ്പോഴും ശ്രീരാമ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം.

സീതയുമായി രാവണന്‍ പുഷ്പകവിമാനത്തിൽ ലങ്കയ്ക്ക്‌ പോകുമ്പോൾ ദേവിയുടെ കരച്ചിൽ കേട്ട്‌ ജടായു പുഷ്പകം തടഞ്ഞു. തുടർന്ന് ജടായുവും രാവണനും തമ്മിൽ യുദ്ധമായി. അവരുടെ പോര്‌ നടന്ന സ്ഥലമാണത്രേ ചടയമംഗലത്തിന്‌ തൊട്ടടുത്ത പോരേടം. പോരിനൊടുവിൽ ജടായു വീണത്‌ ഈ പാറയിലാണെന്നാണ് ഐതിഹ്യം. പക്ഷിശ്രേഷ്ഠൻ നിപതിച്ച സ്ഥലം ഒരു കുളമായി. ഒരു കാലത്തും വറ്റാത്ത ഈ കുളം ഇന്നുമിവിടെയുണ്ട്. ജടായുവിന്റെ ചുണ്ടുരഞ്ഞ പാടും ശ്രീരാമന്റെ കാല്‍പ്പാടും പാറയിലുണ്ട്‌ഇതില്‍ കൊടും ചൂടിലും വറ്റാതെ വെള്ളം കിടക്കും…… ഇതിൽ നിന്നു വെള്ളം തേവികളഞ്ഞാലും വെള്ളം തിരികെ വരും… ഈ കാല്പാടുകൾ ഉള്ള കുഴിയിൽ മാത്രം വെള്ളം കാണും ഇതിൽ നിന്നും വെള്ളം പുറത്തേയ്ക്ക് തൂവുകയില്ല. അത്ര അത്ഭുതകരമായ കാഴ്ച ആണ് അവിടെ കാണാൻ കഴിയുക.ഒരിക്കൽ പോകുന്നവർ ഒരിക്കലും മറക്കാത്ത അനുഭൂതിദായകമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.

ചടയമംഗലത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ചടായു പാറ ടൂറിസം വകുപ്പ് മുന്‍കൈയ്യെടുത്ത് നാച്ചുറൽ പാർക്കായി മാറ്റുമ്പോൾ ഭൂമിയിൽ വീണുകിടക്കുന്ന ജടായുവിന്റെ രൂപം തന്നെയാണ് നല്‍കിയിരിക്കുന്നത്. ശില്‍പ ഭംഗികൊണ്ടും വലിപ്പം കൊണ്ടും ആരുടെയും കണ്ണുകളെ വിസ്മയിപ്പിക്കുന്ന രൂപം.

Read more topics: # JADAYUPPARA,# CHADAYAMANGALAM
JADAYUPPARA CHADAYAMANGALAM

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES