Latest News

മൂന്നാറിൽ കാണാം ഈ വിസ്മയക്കാഴ്ച; പുതുതായി കണ്ടെത്തിയത് അറുപത്തിയഞ്ചിലേറെ വരയാടിൻ കുഞ്ഞുങ്ങളെ; രണ്ടരമാസത്തെ ഇടവേളയ്ക്ക് ശേഷം രാജമല തുറന്നു

പ്രകാശ് ചന്ദ്രശേഖർ
മൂന്നാറിൽ കാണാം ഈ വിസ്മയക്കാഴ്ച; പുതുതായി കണ്ടെത്തിയത് അറുപത്തിയഞ്ചിലേറെ വരയാടിൻ കുഞ്ഞുങ്ങളെ; രണ്ടരമാസത്തെ ഇടവേളയ്ക്ക് ശേഷം രാജമല തുറന്നു

മൂന്നാർ: മൂന്നാറിലെ രാജമല സഞ്ചാരികൾക്കായി തുറന്നു. രണ്ടര മാസമായി വരയാടുകളുടെ പ്രസവത്തിനായി അടച്ചിട്ടിരുന്ന ഇരവികുളം നാഷണൽ പാർക്കാണ് ഇന്ന് രാവിലെ എട്ടരയ്ക്ക് തുറന്നത്. വരയാടിൻ കുഞ്ഞുങ്ങളെ കാണാൻ വിനോദ സഞ്ചാരികൾക്ക് അപൂർവാവസരമൊരുങ്ങിയിരിക്കുകയാണ്.

ഈവർഷം ഇതുവരെ പുതുതായി 65 വരയാട്ടിൻകുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഉൾക്കാടുകളിൽ കൂടുതൽ കുഞ്ഞുങ്ങളുണ്ടാകുമെന്നാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്. ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. കഴിഞ്ഞവർഷം ഇരവികുളം ദേശീയോദ്യാനത്തിൽ നടത്തിയ കണക്കെടുപ്പിൽ 75 കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു.

വിപുലമായ സൗകര്യങ്ങളാണ് വനംവകുപ്പ് സഞ്ചാരികൾക്കായി രാജമലയിൽ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് കൗണ്ടർ സ്ഥിതിചെയ്യുന്ന അഞ്ചാംമൈലിൽ ക്യൂനിൽക്കുന്ന സഞ്ചാരികൾക്കുള്ള വിശ്രമകേന്ദ്രം, വനംവകുപ്പിന്റെ വിവിധ വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രദർശിപ്പിക്കുന്ന എൽ.ഇ.ഡി. സ്‌ക്രീനുകൾ, രാജമലയിലും അഞ്ചാംമൈലിലും കുടിവെള്ളസൗകര്യം, ബയോ ടൊയ്ലറ്റുകൾ, രാജമലയിൽ മഴ പെയ്താൽ കയറിനിൽക്കാവുന്ന ഷെൽട്ടറുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഇത്തവണ പുതുതായി തയ്യാറാക്കിയിരിക്കുന്നത്.മൂന്നാറിലെ ഇരവികുളം നാഷണൽ പാർക്ക് ഓഫിസിലോ നേരിട്ട് രാജമലയിലോ ടിക്കറ്റ് എടുക്കാൻ സൗകര്യമുണ്ട്. ഓൺലൈൻ ആയും ബുക്ക് ചെയ്യാം.

ഇരവികുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമാണ് രാജമലയും. രാജമലയിൽ വിനോദസഞ്ചാരികൾക്ക് സന്ദർശനത്തിനായി പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അതിരുകൾ വിട്ട് കാടിനുള്ളിലേക്ക് കയറാതിരിക്കാൻ ഇവിടെ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.ഇരവികുളം-രാജമല പ്രദേശങ്ങളിൽ വരയാടുകളുടെ ചെറിയ കൂട്ടങ്ങളെ കാണാം. സംരക്ഷിത ഇനത്തിലുള്ള ഇവ ഇപ്പോൾ ഏകദേശം 1317 എണ്ണമായി ചുരുങ്ങിയിരിക്കുന്നു.

രാജമലയിലാണ് ലോകം കാത്തിരിക്കുന്ന നീലക്കുറിഞ്ഞി പൂക്കുന്നത്. ഈ വർഷം ഓഗസ്റ്റിലാണ് നീലക്കുറഞ്ഞി പൂക്കുന്നത്. മൂന്നാർ ടൗണിൽ നിന്ന് 15 കിലോമീറ്റർ സഞ്ചരിച്ചാൽ രാജമലയിൽ എത്താം.

Eravikulam raja mala reopened for tourists

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES