മിനിസ്ക്രീനിലൂടെ മലയാള സിനിമ ലോകത്തേക്ക് ചേക്കേറിയ താരമാണ് രചന നാരായണൻകുട്ടി. നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് മഴവില്ല് മനോരമ സംപ്രേക്ഷണ ചെയ്ത മറിമായം എന്ന പരമ്പരയിലൂടെയായിരുന്നു. ഒരു നടി എന്നതിലുപരി ഒരു മികച്ച നർത്തകി കൂടിയാണ് താൻ എന്ന് നടി ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു. ജയറാമിന്റെ നായികയായി രചന മിനിസ്ക്രീനിൽ സജീവമായിരുന്നപ്പോഴായിരുന്നു ബിഗ് സ്ക്രീനിലെത്തിയത്. എന്നാൽ ജോലിയും പ്രൊഫഷനും യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടുതന്നെ നിരവധി യാത്രകള്‍ നടത്തേണ്ടി വരാറുണ്ട്. എങ്കിലും ആത്മീയത ഉള്‍കൊള്ളുന്ന യാത്രകളാണ് കൂടുതല്‍ ഇഷ്ടം എന്നാണ് രചന പറയുന്നത്.
എന്തുകൊണ്ടാണ് ഹിമാലയം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാകുന്നതെന്ന് ചോദിച്ചാല്‍ തനിക്ക് കൃത്യമായൊരു ഉത്തരം നല്‍കാനില്ല.. വായനകളിലൂടെയും പുസ്തകങ്ങളിലൂടെയും ചെറുപ്പം മുതല്‍ മനസ്സില്‍ കയറിക്കൂടിയ ഇടമാണ് ഹിമാലയം. പുസ്തകങ്ങളില്‍നിന്നും വായിച്ചറിഞ്ഞ അറിവിനേക്കാള്‍ എത്രയോ വലിയ ഒരു അനുഭവമാണ് ഹിമാലയം എന്നത് അതിന്റെ ഒരു ഭാഗമായ തുംഗനാഥ് സന്ദര്‍ശിച്ചപ്പോള്‍ മനസിലാക്കി. മാനസസരോവറാണ് എന്റെ ഏറ്റവും വലിയ സ്വപ്‌നം . അവിടെ പോകണം എന്നുള്ളത് മാത്രമല്ല സ്ഥിരമായി താമസിക്കാന്‍ പറ്റുമെങ്കില്‍ ശിഷ്ടകാലം അവിടെ ചെലവഴിക്കണമെന്നാണ് തന്റെ സ്വപ്‌നം.
പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഒരു ആഫ്രിക്കന്‍ രാജ്യത്തിലേക്ക് ആദ്യമായിട്ടായിരുന്നു പോകുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും ആകര്‍ഷകമായ ഒരു കാര്യം വന്യജീവികളെ കാണുവാനായി കാടുകളിലൂടെ സഫാരി നടത്താം എന്നതാണ്. ഞങ്ങളും അന്ന് അവിടെ ഒരു സഫാരിക്ക് പോയി. വാഹനം മുന്നോട്ട് നീങ്ങുന്ന സമയം പെട്ടെന്ന് ഒരു സിംഹം നമ്മുടെ വണ്ടിയുടെ സൈഡിലായി കിടന്നു. ശരിക്കും അമ്പരന്നുപോയ നിമിഷങ്ങളായിരുന്നു. നമ്മള്‍ വാഹനക്കിനകത്ത് ഇരിക്കുമ്പോള്‍ പുറത്ത് ഒരു സിംഹം. മൃഗശാലകളിലും ടിവിയിലും മാത്രം കണ്ടുപരിചയിച്ച കാട്ടിലെ രാജാവിനെ നേരിട്ട് തൊട്ടടുത്ത് കണ്‍നിറയെ കാണാനുള്ള അവസരം കൂടിയായിരുന്നു അത്.