മിനിസ്ക്രീനിലൂടെ മലയാള സിനിമ ലോകത്തേക്ക് ചേക്കേറിയ താരമാണ് രചന നാരായണൻകുട്ടി. നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് മഴവില്ല് മനോരമ സംപ്രേക്ഷണ ചെയ്ത മറിമായം എന്ന പരമ്പരയിലൂടെയായിരുന്നു. ഒരു നടി എന്നതിലുപരി ഒരു മികച്ച നർത്തകി കൂടിയാണ് താൻ എന്ന് നടി ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു. ജയറാമിന്റെ നായികയായി രചന മിനിസ്ക്രീനിൽ സജീവമായിരുന്നപ്പോഴായിരുന്നു ബിഗ് സ്ക്രീനിലെത്തിയത്.
എന്നാൽ ഇപ്പോൾ നടി തന്റെ വിവാഹത്ത കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. എല്ലാവരുടെയും പോലെ കുടുംബമാണ് തന്റെയും കരുത്ത്. കുടുംബത്തിനെ പോലെത്തന്നെ സുഹൃത്തുക്കളും തൻരെ ശക്തിയാണ് . 'എന്റെ കൂടെ ഒരുപാട് നല്ല സുഹൃത്തുക്കളും എന്നെ മുന്നോട്ട് നയിക്കാൻ എന്റെ മാതാപിതാക്കളും ഉണ്ടെന്നതാണ് ഏറ്റവും വലിയ ഭാഗ്യമാണ്.
സിനിമയിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ മടിയില്ലെന്നും രചന പറയുന്നു. താൻ തിരക്കഥയ്ക്കാണ് പ്രധാന്യ നൽകുന്നത്.വളരെ ശ്രദ്ധിച്ച് മാത്രമാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുത്തിരുന്നത് മാത്രമല്ല താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടനാണ് വിക്രം സാർ. അദ്ദേഹത്തിന്റെ നായികയാവാനുള്ള ഓഫർ ലഭിച്ചിരുന്നു എങ്കിലും അത് ഇതുവരെയും സാദ്ധ്യമായില്ല എന്നും താരം പറയുന്നു.
വിവാഹമോചനത്തെ കുറിച്ചു വീണ്ടുമൊരു വിവാഹത്തെ കുറിച്ചും നടി പറയുന്നുണ്ട്. എന്ത് പ്രതിസന്ധി ഉണ്ടായാലും ഇപ്പോൾ അത് തരണം ചെയ്യാൻ കഴിയുമെന്നാണ് രചന പറയുന്നത്. കൂടാതെ ഉടനെ മറ്റൊരു വിവാഹമുണ്ടാകില്ലെന്നും നടി പറയുന്നു.
വിവാഹമോചനം നേടിക്കഴിഞ്ഞപ്പോൾ വലിയൊരു ആശ്വാസം തന്നെയായിരുന്നു. ഇനി ഞാൻ എന്ത് ചെയ്യുമെന്ന ഒരു ചോദ്യ ചിഹ്നം എന്റെ മുന്നിലുണ്ടായിരുന്നു. അപ്പോഴാണ് സീരിയലിലേക്കുള്ള ക്ഷണം കിട്ടിയത് . വിവാഹം ഉണ്ടാകില്ല എന്നതിന്റെ അർഥം ഇനി ഒരിക്കലും വിവാഹം കഴിക്കില്ല എന്നല്ല ഇപ്പോൾ ഇല്ലെന്ന് മാത്രമാണെന്നും നടി പഴയ തുറന്ന് പറഞ്ഞിരിക്കുന്നത്.