പൊന്മുടിയിലേക്ക് ഒരു യാത്ര

Malayalilife
topbanner
പൊന്മുടിയിലേക്ക് ഒരു യാത്ര

തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര പ്രേമികളെ ഏറെ ആകർഷിക്കുന്ന ഒരു  മലമ്പ്രദേശമാണ് വിതുര -പൊന്മുടി.  കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ് തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി.  വർഷത്തിൽ മിക്കവാറും അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊൻമുടി എന്ന പേരു വന്നതെന്ന് കാണിക്കാരായ ആദിവാസികൾ വിശ്വസിക്കുന്നു.

എന്നാൽ പേരിന്റെ യഥാർത്ഥ കാരണം ഇവിടെ പുരാതന കാലത്തു ഉണ്ടായിരുന്ന ബുദ്ധ-ജൈന സംസ്കാരമാണ്‌ എന്നാണ്‌ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നും മറ്റും വിളിച്ചിരുന്നതിൽ നിന്നാണ്‌ ഈ മലക്ക് പൊൻമുടി എന്ന് പേരു വന്നതെന്നാണ്‌ അവർ കരുതുന്നത്. പൊൻമുടി, പൊന്നമ്പലമേട്, പൊന്നാമല, പൊൻമന തുടങ്ങിയ പേരുകളും ഇത്തരത്തിൽ ഉണ്ടായവയാണെന്നു വാദമുണ്ട്.

പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. എക്കോ പോയിന്റ് എന്നും  ഈ സ്ഥലം  അറിയപ്പെടുന്നു. പൊന്മുടി സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് . പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന വിതുര ഗോൾഡൻ വാലിയുംആകർഷണമാണ്. വിതുരകല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. വിതുര മീൻ‌മുട്ടി വെള്ളച്ചാട്ടം അടുത്തുള്ള മറ്റൊരു പ്രധാന ആകർഷണമാണ്. സമീപത്തായി വിതുര-ബ്രൈമൂർ, വിതുര-ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.

Read more topics: # A trip to ponmudi
A trip to ponmudi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES